ക്രിസ്ത്യാനികളും
യെഹൂദികളും മുസ്ലിങ്ങളും ഉൾപ്പെടെ
ലോകത്താകമാനം ഉള്ള അബ്രാമിക് മത വിശ്വാസികളുടെ ദൈവത്തിനെപ്പറ്റി പഴയ
നിയമം ബൈബിൾ വായിക്കുമ്പോൾ തോന്നുന്ന ചില
സംശയങ്ങൾ.
യെഹോവക്ക്
രൂപമോ ആകൃതിയോ ഒന്നുമില്ലെന്നാണ്
പറയുന്നത്. മോശയ്ക്ക് മുന്നിൽ
കത്തുന്ന തീയായാണ് ദൈവം
പ്രത്യക്ഷപ്പെട്ടത്, മറ്റൊരാൾക്ക്
മുന്നിലും ദൈവം പ്രത്യക്ഷപ്പെട്ട ചരിത്രമില്ല. സ്വപ്നത്തിലൂടെയോ,
അശരീരി ആയോ,
മാലാഖമാർ മുഖാന്തിരമോ ആണ്
യെഹോവ തന്റെ പ്രവാചകരോട് ആശയവിനിമയം നടത്തിയിരുന്നത്.
ഉല്പത്തിയുടെ
പുസ്തകം അദ്ധ്യായം 1ൽ വാക്യം
26 ൽ ഇങ്ങനെ
എഴുതിയിരിക്കുന്നു. Let us make human according to our shapes
ഇവിടെ
let Us, Our എന്ന വാക്കുകളിൽ
എന്താണ് അർത്ഥമാക്കുന്നത് ?
നമ്മുടെ
രൂപത്തിനനുസരിച്ചും ഇഷ്ടത്തിനനുസരിച്ചും നമ്മൾക്ക്
മനുഷ്യനെ സൃഷ്ടിക്കാം.
ആരാണ്
ഈ നമ്മൾ?
മനുഷ്യനെ
ദൈവം സൃഷ്ടിച്ചത് ഏകനായല്ല
എന്നു ഈ വാക്യത്തിൽ നിന്നു മനസ്സിലാക്കാം.
ദൈവത്തിന്റെ കൂടെ വേറെ ആരോ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഈ നമ്മൾ എന്ന വാക്യത്തിലൂടെ അർത്ഥമാക്കുന്നത്.
(ഹീബ്രു ബൈബിളിൽ
ദൈവത്തെ അഭിസംബോധന ചെയ്യുന്ന
അല്ലെങ്കിൽ ദൈവ നാമം ആയി ഉപയോഗിക്കുന്ന
വാക്ക് ആണ് എലോഹിം אֱלֹהִים ഈ വാക്ക് ഒരു
ബഹുവചന ശബ്ദം ആണ്, ദൈവങ്ങൾ
എന്നർത്ഥം. മറ്റുമതങ്ങളിൽ ദൈവങ്ങൾ അർത്ഥത്തിലും എലോഹിം എന്ന്
പ്രയോഗിച്ചു കാണാം.)
അങ്ങനെയെങ്കിൽ
ആരാണവർ?
മാലാഖമാർ
എന്നാവും വിശ്വാസികളുടെ ഉത്തരം.
ശരി അവർ മാലാഖമാർ എങ്കിൽ അവർ
ദൈവത്തിന്റെ മക്കളോ അടിമകളോ
ആവണം.
അദ്ധ്യായം
6ൽ വാക്യം 2 മുതൽ 6 വരെ ഉള്ളവയിൽ പറയുന്നത്
മാലാഖമാർ ദൈവത്തിന്റെ മക്കൾ
ആണെന്നാണ്. ഇനി മാലാഖമാർ ദൈവ ദാസന്മാർ ആണെങ്കിൽ അവർക്കും
ഈ സൃഷ്ടിയിൽ
വ്യക്തമായ പങ്കുണ്ട്.
മനുഷ്യനെ
ദൈവം സൃഷ്ടിക്കുന്നത് ഈ വാക്യങ്ങളിൽ പറയുന്ന
പോലെ “നമ്മളുടെ“ രൂപത്തിൽ
ആണ്. അതായത് ദൈവത്തിനു
രൂപം ഇല്ലെങ്കിൽ പിന്നെ
നമ്മുടെ രൂപ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിക്കാം
എന്നു പറയുന്നതിൽ എന്തർത്ഥം.
അതായത്
യെഹോവക്ക് മനുഷ്യ രൂപമാണ്
അത് ആരും കണ്ടിട്ടില്ല എന്നു പറയുന്നത് ആണ് ഈ വാക്യങ്ങൾ അനുസരിച്ചു
ശരി. രൂപം ഉള്ള ദൈവം ആൾ തന്നെയാണ് ദൈവം.
അദ്ധ്യായം
2:8-9
God
made to spring up also out of the earth every tree beautiful to the eye and
good for food, and the tree of life in the midst of the garden, and the tree of
learning the knowledge of good and evil.
അനുസരിച്ചു
ഏദൻ തോട്ടത്തിൽ ദൈവം
3 തരത്തിലുള്ള ഫല
വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്,
കണ്ണിനു കുളിർമ തരുന്ന
ഭക്ഷ്യയോഗ്യമായ ഫലങ്ങൾ ഉണ്ടാവുന്ന
വൃക്ഷങ്ങൾ, ജീവന്റെ
വൃക്ഷം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ
വൃക്ഷം. ഇതിൽ മൂന്നാമത്തേതിൽ നിന്നുള്ള ഫലം
ഭക്ഷിക്കുന്നത് ദൈവം വിലക്കുന്നു. ഇതിൽ ഇനിയങ്ങോട്ട് മൂന്നാമത്തെ വൃക്ഷത്തിലെ
ഫലത്തിനെ സംബന്ധിച്ചു മാത്രമാണ്
വിവരണം. സർപ്പം ആ ഫലം ഭക്ഷിക്കാൻ
ഹവ്വയെ പ്രേരിപ്പിക്കുന്നു. ഹവ്വ
ആ ഫലം
ഭക്ഷിക്കുന്നു തന്റെ ഭർത്താവായ ആദത്തിനും ഈ ഫലം നൽകുന്നു
അതോടെ അവരുടെ കണ്ണുകൾ തുറക്കപ്പെടും തങ്ങളുടെ നഗ്നതയിൽ
ജാള്യരാവുകയും ചെയ്യുന്നു.
ഇവിടെ
എന്താണ് ജീവന്റെ ഫലം
?
വിശദീകരങ്ങൾ
ലഭ്യമല്ല. അത് ഭക്ഷിച്ചാൽ വെറുതേ വയറു
നിറയുക മാത്രമാണ് ചെയ്യുന്നത്
എങ്കിൽ അതിനെ പ്രത്യേകമായി എടുത്തു പറയേണ്ട
കാര്യമില്ലല്ലോ.
ഈ ഫലങ്ങൾ എന്നത്
കൊണ്ട് വെറും തിന്നുന്ന പഴങ്ങളോ തിന്നൽ
എന്നത് വിശപ്പടക്കുന്ന വെറും
ഒരു പ്രവൃത്തിയോ അല്ല
ഇവിടെ സൂചിപ്പിക്കുന്നത് എന്നു
വ്യക്തമാണ്. ഓരോ ആളുകളും അവരവരുടെ ഭാവനയ്ക്ക്
അനുസരിച്ചു ഓരോരോ കഥകൾ മെനയുന്നു എന്നു
മാത്രം.
കണ്ണുകൾ
തുറക്കപ്പെടുകയും, നഗ്നർ
ആണെന്ന് തോന്നുകയും ചെയ്യുന്നതിലൂടെ,
താൻ എന്ന ബോധം ആ നിമിഷം ആണ് ആദത്തിൽ എത്തുന്നത്. താൻ
എന്ന സ്വതന്ത്ര ചിന്തയിൽ
നിന്നാണ് നാണം ജനിക്കുന്നത്. താൻ ഈ പ്രപഞ്ചത്തിലെ ഒരു
ഭാഗം മാത്രമാണ്, വേറിട്ട ഒരു വ്യക്തി അല്ല എന്ന് ചിന്തിക്കുന്നത് കൊണ്ടാണ്
തന്റെ നഗ്നതായിൽ ജാള്യത
ഇല്ലാത്ത സന്യാസിമാരെ നമുക്ക്
ഇന്ത്യയിൽ പലയിടത്തും കാണാൻ
കഴിയുന്നത്. യഥാർത്ഥത്തിൽ ഇവിടെ
ഹവ്വയാണ് വിവേക പൂർണമായ ഒരു തീരുമാനം എടുക്കുന്നത്.
ഇവിടെയും
ദൈവത്തിന്റെ കള്ളമാണ് പൊളിയുന്നത്.
ഫലം ഭക്ഷിച്ചാൽ മരിക്കും
എന്ന് ദൈവം പറഞ്ഞിട്ടും ആദമോ ഹവ്വയോ മരണപ്പെട്ടില്ല.
Of
every tree which is in the garden thou mayest freely eat,but of the tree of the
knowledge of good and evil of it ye shall not eat, but in whatsoever day ye eat
of it, ye shall surely die
ദൈവം
കള്ളം പറയുമോ ?
ഈ സന്ദർഭത്തിൽ കൂടുതൽ
സത്യം പറയുന്നത് സർപ്പമാണ്.
ഇതിനെ
വ്യാഖ്യാനിക്കുന്നവർ പറയുന്ന മറ്റൊരു
കള്ളം ആ ഫലം കഴിച്ചതോടെയാണ് മനുഷ്യർ
മരിക്കാൻ തുടങ്ങിയത് എന്നാണ്, എന്നാൽ ആദത്തിന്
മുൻപ് മരണം ഉണ്ടായിരുന്നില്ല എന്നു പറയാനാവുമോ? പക്ഷികളെയും
മൃഗങ്ങളെയും സൃഷ്ടിച്ചിട്ട് അവയുടെ
മേലെ അധീശത്വവും അവയെ
തിന്നാനുള്ള അവകാശവും കൊടുത്ത
ദൈവം
മരണം പക്ഷി മൃഗതികൾക്ക് മാത്രമായി സൃഷ്ടിച്ചു
എന്നു വേണോ കരുതാൻ. ഈ കഥയിലെ സർപ്പം സാത്താൻ
ആണെന്ന് പറയുന്നവരാണ് മിക്കവരും.
എന്നാൽ ഈ സർപ്പത്തെ ദൈവം ശപിക്കുന്നു, നിന്റെ
സന്തതികൾ മനുഷ്യനെ കടിച്ചു
കൊല്ലും, മനുഷ്യ
സന്തതികൾ നിന്റെ തല
തകർക്കും.
സാത്താന്റെ
സന്തതികൾ ആണ് സർപ്പങ്ങൾ എന്നു കരുതാൻ കഴിയുമോ ?
ഇല്ല എന്നു വ്യക്തമാണ്, പിന്നെ
എന്താണ് സാത്താന്റെ സന്തതികൾ
?
ദുഷ്ടരായ
മനുഷ്യർ ആണോ,
അതോ സാത്താന് ഭാര്യയിൽ
ജനിക്കുന്ന സന്തതികളോ. ഇവിടെ
സർപ്പത്തെ സാത്താൻ ആയി
വ്യാഖാനിക്കുന്നത് ബൈബിളിൽ കാണാൻ
സാധിക്കില്ല, ഇതും
പ്രതീകാത്മകം ആണ് എന്ന് പറയുന്ന വ്യാഖ്യാതാക്കൾ
ആണ് ഇത്തരം കാര്യങ്ങൾ
ചെയ്യുന്നത്. എന്തായാലും അല്പസ്വല്പം കള്ളം
പറയുന്ന ആൾ ആണ് യെഹോവ എന്ന് പറയേണ്ടി വരും
ഈ ഭാഗം
വായിച്ചു കഴിയുമ്പോൾ.
ആദവും
ഹവ്വയും പഴം തിന്നുന്നത് വരെയും അത്
അറിയാതെ ഇരുന്നതും അവരെ
വഴിതെറ്റിക്കാൻ ഒരു സർപ്പം പദ്ധതി ഇട്ടതും
അറിയാത്തവനാണോ ഈ ദൈവം ?
ഒരിക്കലുമല്ല,
ഇനി അങ്ങനെയാണെങ്കിൽ ദൈവം
സർവ്വജ്ഞാനി അല്ല,
ദൈവം വിചാരിക്കുന്ന പോലെ
അല്ല ലോകത്ത് കാര്യങ്ങൾ
നടക്കുന്നത് എന്നു പറയേണ്ടി വരും.
ഇനി
ദൈവം മനഃപൂർവ്വം തയ്യാറാക്കിയ
പദ്ധതിയാണ് ഇത് എങ്കിൽ അതിനു സർപ്പത്തെ ശപിക്കേണ്ട കാര്യം
എന്തിരിക്കുന്നു.
ഇനിയിതെല്ലാം
ദൈവം അറിഞ്ഞാണ് ചെയ്യുന്നതെങ്കിൽ
ദൈവം ഒന്നാം തരം
വഞ്ചകൻ ആണ്.
ചിലർ
ഇതിനെയും വല്ലാണ്ട് വ്യാഖാനിക്കും,
തെറ്റും ശരിയും മനുഷ്യന്റെ
വിവേചന പരിധിയിൽ വരുന്നതാണ്,
അതിന്റെ നിയന്ത്രണം ദൈവത്തിനല്ല
എന്ന്. ആ ഫലം കഴിച്ചതിനു ശേഷമാണ്
മനുഷ്യനു വിവേചന ബുദ്ധി
വരുന്നത് എങ്കിൽ വാദം
ശരിയാണ്, അങ്ങനെ
എങ്കിൽ ആദത്തിനും ഹവ്വയ്ക്കും
തങ്ങൾ ദൈവ കൽപ്പന ലംഘിക്കുമ്പോൾ വിവേചന
ബുദ്ധി ഇല്ലായിരുന്നു.
വിവേചന ബുദ്ധി ഇല്ലാത്ത
ഹവ്വയുടെ പ്രവൃത്തി ദൈവ
കല്പനയുടെ ലങ്കനം മാത്രമാണ്
ഇതിൽ വിവേചനാധികാരം ദൈവത്തിൽ
നിക്ഷിപ്തം ആണ്. ഹവ്വയെ നിയന്ത്രിക്കുന്ന ദൈവം
തന്നെയാണ് ഹവ്വയെക്കൊണ്ടു ആ ഫലം ഭക്ഷിപ്പിച്ചതും.
എന്തായാലും
ഏദനിൽ നിന്നും പുറത്താക്കപ്പെട്ട
ആദത്തിനും ഹവ്വയ്ക്കും രണ്ടു
പുത്രന്മാർ ജനിക്കുന്നു, കായേനും ആബേലും. കായേൻ
കർഷകൻ ആയി മാറുന്നു, ആബേൽ
ആട്ടിടയനും. ഇരുവരും തങ്ങൾക്ക്
കിട്ടിയ വിളവുകൾ യെഹോവക്ക്
ബലി അർപ്പിക്കുന്നു. ഫലങ്ങളും, ധാന്യങ്ങളും ബലി
അർപ്പിച്ച കായേനിന്റെ ബലി
ദൈവം തിരസ്കരിക്കുന്നു. ആടുകളെയും
നെയ്യും ബലി കൊടുത്ത ആബേലിൽ ദൈവം
സംപ്രീതൻ ആകുന്നു.
എന്താണ് കായേനിന്റെ ബലിക്ക് ഉള്ള
പ്രശ്നം ?
അടുത്ത
വാക്യത്തിൽ ദൈവം ചോദിക്കുന്നു നിന്റെ പ്രവൃത്തി
ആത്മാർത്ഥം എങ്കിൽ നീ
വിഷമിക്കുന്നത് എന്തിനാണ് എന്നു.
കുപിതനായ
കായേൻ ആബേലിനെ വധിക്കുന്നു.
സാത്താന്റെ
സന്തതികൾ മനുഷ്യ സന്തതികളുടെ
അന്തകൻ ആകും എന്നു പറഞ്ഞത് ഈ പ്രവൃത്തിയെ മുന്നിൽ
കണ്ടു കൊണ്ടാകുമോ. അങ്ങനെ
എങ്കിൽ കായേൻ യഥാർത്ഥത്തിൽ സാത്താന് ഹവ്വയിൽ
പിറന്ന പുത്രൻ ആകുമോ
?
ആദം
തന്റെ ഭാര്യയെ അറിഞ്ഞു
അവർക്ക് കെയിൻ എന്ന പുത്രൻ പിറന്നു
എന്നു ബൈബിളിൽ പറയുന്നുണ്ട്
എങ്കിലും ചോദ്യങ്ങൾ വീണ്ടും
ബാക്കിയാവുന്നു
.
കെയിനിന്റെ
ദുഷ്ടതയുടെ മൂല കാരണം യെഹോവയുടെ വിവേചനപരമായ
പ്രവൃത്തി തന്നെയല്ലേ ?
ചോദ്യം
ഇതാണ് ദൈവം എന്നു പറയുന്നത് നന്മ
മാത്രമല്ല, തിന്മയും
കൂടി ചേരുന്നതാണ് എങ്കിൽ
പിന്നെ സാത്താൻ എന്നു
പറയുന്നത് ദൈവത്തിന്റെ തന്നെ
വേറൊരു പതിപ്പ് തന്നെയല്ലേ
?
ആങ്ങനെയെങ്കിൽ
എങ്ങനെയാണ് സാത്താന്റെ ഹവ്വയെ
പ്രീണിപ്പിക്കുന്ന പ്രവൃത്തി ഒരു
പാപം ആകുന്നത് ?
മനുഷ്യരെ
ഇഷ്ടപ്പെടുന്നത് കൊണ്ടു സാത്താൻ
മനുഷ്യരെ അറിവുള്ളവരക്കാൻ ചെയ്ത
ഒരു പ്രവൃത്തി ആവാൻ
സാധ്യതയില്ലേ.
ആബേലിനെ
കൊന്ന കായേൻ പാപ ഭാരത്താൽ ദൈവത്തിന്റെ
ശാപം ഏറ്റു വാങ്ങി നാട് വിട്ടു പോകുന്നു. എന്നാൽ
അയാൾ ദൈവത്തിനോട് പറയുന്നു
എന്നെ ആരെങ്കിലും കണ്ടാൽ
വധിച്ചു കളയുമെന്നു. അതിനു
മറുപടി ആയി ദൈവം പറയുന്നു അങ്ങനെ
ആരെങ്കിലും ചെയ്താൽ അവരോടുള്ള
എന്റെ കോപം ഏഴിരട്ടി ആകുമെന്ന്.
If
thou castest me out this day from
the
face of the earth, and I shall be hidden from thy presence, and I shall be
groaning and
trembling
upon the earth, then it will be that any one that finds me shall slay me
ആദത്തിന്റെ
ആദ്യ പുത്രനായ കായേൻ
സഹോദരൻ ആയ ആബേലിനെ വധിച്ച ശേഷം
ഭൂമിയിൽ ആകെ ഉള്ള മനുഷ്യർ ആദവും
ഹവ്വയുമാണ്, പിന്നെ ആരാണ് കായേനിനെ കൊല്ലുക ?
ഇവിടെ
ഒരു കാര്യം വ്യക്തമാണ്
ഭൂമിയിൽ ഇവരെ കൂടാതെ മനുഷ്യർ ഉണ്ട്.
ഇതിനെ
ഖണ്ഡിക്കണം എങ്കിൽ ആ മനുഷ്യർ ആദത്തിന്റെയും
ഹവ്വയുടെയും മക്കൾ ആയേ മതിയാകൂ. എന്നാൽ
അങ്ങനെ മറ്റു മനുഷ്യരോ ആദത്തിനു മറ്റു
പുത്രന്മാരോ ഉള്ളതായി ബൈബിൾ
പറയുന്നില്ല. പക്ഷെ ആദത്തിനു അടുത്ത പുത്രൻ
സേത്ത് ജനിക്കുന്നതിനു മുൻപ്
തന്നെ കായേൻ തന്റെ ഭാര്യയെ കണ്ടെത്തുന്നതും
അതിൽ ഈനോക് എന്ന പുത്രൻ ജനിക്കുന്നതും
പറയുന്നുണ്ട്.
കായേൻ
ഭയപ്പെടുന്നത് ഇനി ആദത്തിന്റെ മറ്റു സന്തതികളെ ആണെന്ന് വെയ്ക്കുക,
അങ്ങനെ എങ്കിൽ കായേൻ
വിവാഹം കഴിക്കുന്നത് അയാളുടെ
സഹോദരിയെ തന്നെയാവണം.
തന്നെ
ആരുമില്ലാത്ത ഈ ലോകത്ത് മറ്റുള്ളവർ കൊല്ലും
എന്നു കരുതുന്ന കായേൻ
ബുദ്ധിഹീനൻ ആണോ?
അതോ ആദത്തെ കൂടാതെ
വേറെ മനുഷ്യർ ഉണ്ടായിരുന്നോ
ഈ ഭൂമിയിൽ?
ആരും
നിന്നെ കൊല്ലില്ല എന്നു
ദൈവം സമാശ്വസിപ്പിക്കണം എങ്കിൽ
ഭൂമിയിൽ വേറെ മനുഷ്യർ ഉണ്ടായിരിക്കണം, അല്ലെങ്കിൽ
ദൈവം ഒരു ബുദ്ധിഹീനനും ഓർമക്കേട് ഉള്ളയാളും
ആവണം.
ഇവിടെ
നിന്നാണ് കായേനിനു ഭാര്യയെ
ലഭിച്ചത് ?
അത്
സ്വന്തം സഹോദരി ആണെങ്കിൽ
അവർ ആബേലിനെ കൊന്ന
കായേനോട് ക്ഷമിച്ചു അയാളെ
വിവാഹം ചെയ്യാൻ തയ്യാറായോ
?
ദൈവ
ശാപം ഏറ്റു വാങ്ങിയ കായേനു മകളെ
കൊടുക്കാൻ ആദം തയ്യാറായോ ?
ഈ ചോദ്യങ്ങൾക്ക് ഒന്നും
ബൈബിൾ മറുപടി നൽകുന്നില്ല.
ദൈവത്തിന്റെ
പുത്രന്മാർ മനുഷ്യ പുത്രിമാരെ
കണ്ടു മോഹിച്ചു അവരെ
ഭാര്യമാരായി സ്വീകരിച്ചു അവരിൽ
അവർക്ക് കുട്ടികൾ പിറന്നു.
പക്ഷെ ദൈവം അവർ മാംസാത്താൽ നിർമിതമായതിനാൽ
അവർക്ക് ശാശ്വതം ആയ
ആത്മാവ് നൽകാതെ അവരുടെ
ആയുസ്സ് 120 വയസ്സായി നിശ്ചയിച്ചു.
chapter
6:3 sons of God having seen the daughters of men that they were beautiful, took
to
themselves wives of all whom they chose. And the Lord God said, My Spirit shall
certainly
not
remain among these men for ever, because they are flesh, but their days shall
be an hundred
and
twenty years
ഈ പ്രവൃത്തി ദൈവത്തിന്റെ
അനുമതിയോടെ മാത്രമേ സാധിക്കൂ, കാരണം മാലാഖമാർ
ദൈവ ദാസന്മാർ എന്നാണ്
പറയുന്നത്. ദാസന് ഉടമയുടെ അനുമതി ഇല്ലാതെ
പ്രവർത്തിക്കുക സാധ്യമല്ല.
ഇനി
അവ മാലാഖമാരുടെ വിവേചന
അധികാര പരിധിയിൽ വരുകയും
അവർ ദൈവത്തിന്റെ അനുമതി
ഇല്ലാതെ ആണു മനുഷ്യ പുത്രിമാരെ ഭാര്യമാർ
ആയി സ്വീകരിക്കുകയും ചെയ്തത്
എങ്കിൽ അവർക്ക് സ്വയം
തീരുമാനം എടുക്കുവാൻ ഉള്ള
കഴിവ് ഉണ്ടായിരുന്നിരിക്കണം.
അങ്ങനെ
എങ്കിൽ മലാഖമാരിൽ ഏറ്റവും
ശക്തനും ബുദ്ധിമാനും ദൈവത്തിനു
ഏറ്റവും പ്രിയങ്കരനും ആയിരുന്ന
ലൂസിഫെറിന് ഹവ്വയെ വശം
വദ ആക്കുവാനോ അവരിൽ
ഒരു പുത്രനെ ജനിപ്പിക്കുവാണോ
സാധ്യമല്ലേ ??
ഭൂമിയിൽ
മനുഷ്യർ നിറയുകയും അവരുടെ
പ്രവൃത്തികളിൽ ദൈവം അസന്തുഷ്ടൻ ആവുകയും ചെയ്യുന്നു.
തത്ഫലം ആയി നന്മയുള്ള നോഹയെയും അദ്ദേഹത്തിന്റെ
മക്കളെയും ലോകത്തിലെ സർവ
ജീവ ജലങ്ങളെയും ഓരോരോ
ഇണകളായി പെട്ടകത്തിൽ കയറ്റി ബാക്കി ഉള്ളവയെ പ്രളയത്തിൽ
അകപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നു.
മനുഷ്യർ
ചെയ്ത പാപങ്ങൾക്ക് എല്ലാ
പക്ഷി മൃഗാതികളെയും കുരുതി
കൊടുക്കേണ്ട കാര്യമെന്തിരിക്കുന്നു ?
വിവേക
രഹിതനായ ഒരു ദൈവത്തിനു മാത്രമേ ഇങ്ങനെ
പ്രവർത്തിക്കാൻ കഴിയൂ. താൻ സൃഷ്ടിച്ച മനുഷ്യരെ
ഇല്ലാതാക്കാൻ ലോകം മുഴുവൻ പ്രളയം സൃഷ്ടിക്കുന്ന
ദൈവം എന്തൊരു പരാജയമാണ്.
മനുഷ്യർ എല്ലാം മരിക്കട്ടെ
എന്നു മനസ്സിൽ പറയുന്ന
മാത്രയിൽ എല്ലാ മനുഷ്യരും ചത്തൊടുങ്ങില്ലേ പിന്നെന്തിനാണ്
ഈ പ്രളയവും
പെട്ടകവും.
ദൈവമല്ലേ
അദ്ദേഹത്തിന്റെ പദ്ധതികളെ നമ്മൾ
എങ്ങനെ ചോദ്യം ചെയ്യും
എന്ന് ചോദിക്കുന്നവരും, നമ്മൾ
വിചാരിക്കുന്ന പോലെ അല്ല ദൈവത്തിന്റെ പദ്ധതികൾ
എന്നും പറയുന്നവരോട് ഒരു
ചോദ്യം. ദൈവ സൃഷ്ടിയായ മനുഷ്യൻ ഇത്ര
എളുപ്പത്തിൽ പദ്ധതികൾ തയ്യാറാക്കുമ്പോൾ
സർവ്വ സൃഷ്ടാവ് ആയ
ദൈവം കാലഹരണപ്പെട്ട പ്രളയവും, ഇടി മിന്നലും, ഭൂമി കുലുക്കവുമൊക്കെയായി പഴഞ്ചൻ ആയി എന്തിനു നിലകൊള്ളുന്നു ?
ഉത്പത്തിയുടെ
പുസ്തകം എന്ന ഈ ചെറു അധ്യായത്തിൽ തന്നെ ദൈവം എന്നത് സർവ
വ്യാപിയും സർവ ശക്തനും ആണെന്ന് പറയുമ്പോൾ
തന്നെ മനുഷ്യനെ പോലെ
തന്നെ ഒരു ശരീരം എന്ന ചട്ടക്കൂടിൽ ഒതുങ്ങുന്ന ഒരു
പ്രഭാവം മാത്രമാണ് ദൈവം
എന്നും, അതിനു
ശക്തി എന്നതിലും കവിഞ്ഞു
വ്യക്തി എന്ന പേരാണ് ചേരുക എന്നും പറഞ്ഞു വെക്കുന്നു.
ഇവിടെ മനുഷ്യന്റെ വിവേചന
അധികാരമാണോ വിധി ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്
എന്ന കാര്യത്തിൽ വ്യക്തതയില്ല.
മനുഷ്യനെ
പരീക്ഷിക്കാൻ സർപ്പം വരുമെന്ന്
അറിയാത്ത ദൈവം സർവ ഞ്ജാനി അല്ല.
അറിഞ്ഞിട്ടും
കണ്ടില്ലെന്നു
നടിച്ചാൽ നടപ്പാക്കപ്പെടുന്നത് മനുഷ്യന്റെ
വിവേചനാധികാരം ആണ്,
അങ്ങനെയെങ്കിൽ വിധി എന്നൊന്നില്ല.
മനുഷ്യനെ
പരീക്ഷിക്കാൻ സർപ്പത്തെ ഏർപ്പാട്
ചെയ്തത് ദൈവം ആണെങ്കിൽ സർപ്പം തിന്മയുടെ
മൂർത്തിയല്ല, ദൈവത്തിന്റെ
ഒരു ഉപകരണം മാത്രമാണ്.അങ്ങനെയെങ്കിൽ ദൈവം നന്മയുടെ
മാത്രമല്ല തിന്മയുടെയും മൂർത്തിയാണ്.
ഇനി
സർപ്പം തിന്മയുടെ മൂർത്തിയാണെങ്കിൽ,
സർപ്പത്തെ നിയന്ത്രിക്കാൻ ദൈവത്തിനാകുന്നില്ലെങ്കിൽ,
സർപ്പം അഥവാ സാത്താൻ ദൈവത്തിനു തുല്യനാണ്.