പ്രളയം

പ്രളയം അബ്രാഹ്മിക് മതങ്ങളിൽ

നോഹയും  കപ്പലും 

                    
              അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ 350 കൊല്ലം ജീവിച്ചുവെന്നും 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് പഴയ നിയമം ബൈബിളിൽ ഉത്പത്തിയുടെ പുസ്തകത്തിൽ പറയുന്നത്. 

                     ഇന്ന് അറിയപ്പെടുന്ന കണക്കു പ്രകാരം 7 .77 കോടി  മൃഗങ്ങൾ ഈ ഭൂമിയിലുണ്ട്. ഇത് മൃഗങ്ങൾ മാത്രമാണ് ഇഴ ജന്തുക്കൾ, പക്ഷികൾ,മീനുകൾ, കീടങ്ങൾ അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്തത്ര ജീവി വർഗ്ഗങ്ങൾ ഈ ഭൂമിയിലുണ്ട്. ഇവയെ ഒക്കെയും ഒരു  ജോഡി ഉൾക്കൊള്ളത്തക്ക വലിപ്പം ഉള്ള ഒരു കപ്പൽ ഉണ്ടാക്കുക എന്ന് പറയുന്നത് എത്ര വിഷമകരമായ കാര്യമാണ്എന്ന് നമ്മൾക്ക് തോന്നാം, സ്വാഭാവികം ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത ജീവ ജാലങ്ങളെ പറ്റി വലിയ അറിവ് ഇല്ലാതിരുന്ന ഒരു കാലത്ത് എഴുതപ്പെട്ട ഈ കഥയെപ്പറ്റി മറ്റു പല മതങ്ങളും പരാമർശിക്കുന്നുണ്ട്.

                അഞ്ഞൂറും അതിലധികവും വർഷം  ആയുസ്സ് ഉണ്ടായിരുന്നു എന്നവകാശപ്പെടുന്ന അന്നത്തെ മനുഷ്യരിൽ കണക്കു കൂട്ടലുകൾക്കൊടുവിൽ ബൈബിൾ പണ്ഡിതർ  കണ്ടെത്തിയത് 55 മുതൽ 57 വര്ഷം കൊണ്ടാണ് ഈ കപ്പൽ ഉണ്ടാക്കിയെടുത്തതെന്നു, 1909 മുതൽ 1912 വരെയുള്ള 3  വർഷം കൊണ്ട് ടൈറ്റാനിക് ഉണ്ടാക്കിയ മനുഷ്യർക്കു 57 വര്ഷം കൊണ്ട് ഇത്രയധികം ജീവി വർഗ്ഗങ്ങളെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ള  ഒരു കപ്പൽ ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസകരമാണ്. കാരണം ഇന്നത്തെ അത്രയും ടെക്നോളജിയും മെഷീനറിയും ഇല്ലാതിരുന്ന ഒരു കാലത്ത് വെറും മരം കൊണ്ട് ഉണ്ടാക്കിയ ഒരു കപ്പലിന്, അതും ഒരുപാട് വർഷമെടുത്ത് ഉണ്ടാക്കിയതാണെങ്കിൽ  പോലും അതിന്റെ വലുപ്പത്തെയും അതിന് ഉൾകൊള്ളാൻ കഴിയുന്ന ജീവികളുടെ കണക്കിനേയും പറ്റിയുള്ള ചിന്തകൾ നിങ്ങൾക്ക് വിടുന്നു.
     
                       വെറും മണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനു  ഈ പ്രളയത്തിന് ശേഷം വീണ്ടും ഒരിക്കൽ കൂടി തന്റെ സൃഷ്ടികർമ്മം  നടത്തിയാൽ നോഹക്ക് ഈ പറഞ്ഞ കഷ്ടമൊന്നും സഹിക്കേണ്ടി വരില്ലായിരുന്നു, എന്നതാണ് ഇതിന്റെ രസകരമായ മറ്റൊരു വശം.

                        പുരാണങ്ങളിലും മത ഗ്രന്‌ഥങ്ങളിലും ചെറിയ കാര്യങ്ങളെ വളരെ അതിശയോക്തി കലർത്തി എഴുതിയിരിക്കുന്നത് സാധാരണമാണ്, അത് കൊണ്ട് തന്നെയാണ് എവിടെയോ ജീവിച്ചു മരിച്ചു പോയ കുറച്ചു വീരന്മാർ നമുക്ക് പ്രവാചകന്മാരും അവതാരങ്ങളും ഒക്കെ ആയി മാറിയത്എവിടെയോ നടന്ന ഒരു പ്രളയത്തെ ലോകം മുഴുവൻ വെള്ളത്തിലാഴ്ത്തിയ ഒരു പ്രളയമായും അതിൽ നിന്നും രക്ഷപ്പെട്ട കുറച്ചു മനുഷ്യരെ ദൈവം സംരക്ഷിച്ചു എന്നൊക്കെ പറയുന്നത് വളരെയേറെ അതിശയോക്തി കലർത്തി എഴുതപ്പെട്ട ഒരു കെട്ടു കഥ എന്ന് പറയുന്നത് തന്നെയാവും ഉചിതം.

ഹിന്ദു പുരാണങ്ങൾ 




മത്സ്യാവതാരം
                     ഹിന്ദു പുരാണം അനുസരിച്ച് നോഹയുടെ പകരമായി വരുന്നത് മനുവാണ്, മനുസ്മൃതിയുടെ  കർത്താവും സർവ മനുഷ്യർക്കും പിതാവും ആണ് ഈ മനു എന്ന് പറയപ്പെടുന്നു. വൈവാസ്തവ അല്ലെങ്കിൽ സത്യവ്രത എന്നൊക്കെയാണ് ഈ മനുവിന്റെ പേര്. മനുവിന്റെ കുടുംബത്തെയും സപ്ത ഋഷിമാരെയും മാത്രമാണ് ഇതിൽ സംരക്ഷിച്ചതായി പറയുന്നത്. മത്സ്യ പുരാണത്തിൽ വിഷ്ണു മത്സ്യാവതാരം എടുത്തതും മനുവിനെയും മറ്റും ഒരു വഞ്ചിയിൽ ഇരുത്തി മത്സ്യത്തിന്റെ കൊമ്പിൽ കെട്ടി വലിച്ചു കൊണ്ട് പോയതും വിശദമായി എഴുതിയിരിക്കുന്നു. ഒരു കഥയെ വളരെ കാല്പനികമായ അതിശയോക്തി കലർത്തി ദൈവവുമായി ബന്ധിപ്പിച്ചിരിക്കുന്നു ഇവിടെ. പ്രളയം വേദങ്ങളെ വീണ്ടെടുക്കാൻ ആയിരുന്നു എന്നും അതിനായി വിഷ്ണു മൽസ്യ രൂപം ധരിച്ചു എന്നുമൊക്കെ എഴുതുന്നതിലൂടെ ഈ ഒരു കഥ വളരെ ദൈവീകം ആയി മാറുന്നു.

                      സുമേറിയൻ മിത്തിൽ മനുഷ്യരുടെ ദുഖങ്ങളിൽ അലിവ് തോന്നിയ ദേവന്മാർ നല്ല മനുഷ്യരെ സംരക്ഷിക്കാൻ തീരുമാനിക്കുകയും, ഇന്കി എന്ന് പേരുള്ള കടൽ ദേവൻ അത്രഹസിസ്  എന്ന് പേരക്കുള്ള ഒരു വീരനോടാണ് വെള്ളപ്പൊക്കത്തെക്കുറിച്ചും അതിൽ നിന്നും രക്ഷ നേടാനായി ഒരു കപ്പൽ ഉണ്ടാക്കണ്ടത്തിന്റെ ആവശ്യകതയെപ്പറ്റിയും പറയുന്നത്. എന്താണ് മനുഷ്യരുടെ ദുഃഖം, അതും മനുഷ്യർ തന്നെ അവനെ വഴിയുള്ളൂ.



                       ബാബിലോണിയൻ മിത്ത് അനുസരിച്ച് ഉത്നപിഷ്ടിമ് എന്ന ആളാണ് പെട്ടകം നിർമിക്കുന്നത്.

ഗ്രീക്ക്, ഐറിഷ്,വെൽഷ് മിത്തുകളിലും ഇത് പോലെ ഒരു പ്രളയത്തെക്കുറിച്ചു കഥകൾ നിലവിലുണ്ട്, ഇന്ന് ഭൂമിയിൽ കാണുന്ന മനുഷ്യരെല്ലാം ഓരോരോ ദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയവരാണ്. ഒരുബന്ധവും തമ്മിലില്ലെങ്കിലും ഈ കഥകൾക്കെല്ലാം ഒരു സാദൃശ്യം ഉണ്ട്. ലോകം മുഴുവൻ ഉണ്ടായ ഒരു പ്രളയമാണോ ഇത് എന്ന് സംശയിക്കാം എങ്കിലും തങ്ങളുടെ പൊതു പൂർവികർ നേരിട്ട ഒരു വലിയ പ്രളയത്തെക്കുറിച്ചുള്ള അതിശയോക്തിയും മതവും ദൈവവും എല്ലാം കൂട്ടി ചേർത്തുള്ള ഒരു കഥ എന്നതിനപ്പുറം ഇതിനു ശാസ്ത്രീയമായ ഒരു വിശദീകരണം എളുപ്പമല്ല. ഇതുമായി ബന്ധിപ്പിച്ചു പറയാനായി നമുക്ക് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. ഇതുമായി ഒരല്പം ബന്ധപ്പെടുത്താവുന്ന വിഷയം ഹിമയുഗം ആണ്,ഭൂമിയുടെ താപനിലയിൽ വളരെയധികം കുറവുണ്ടായ ചില സുദീർഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പറയുന്നത്. ധ്രുവങ്ങളിലേയും ഭൂഖണ്ഡങ്ങളിലേയും മഞ്ഞുപാളികളും, ഹിമാനികളും ഇക്കാലയളവിൽ വളരെയധികം വലുതാകുന്നു. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ഹിമപാളികൾ ഉള്ള കാലഘട്ടത്തെയാണ്‌ ശാസ്ത്രീയമായി ഹിമയുഗം എന്ന് പറയുന്നത്. ഗ്രീൻലാൻഡ് അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഹിമപാളികൾ ഇപ്പോഴും ഉള്ളതിനാൽ ഭൂമിയിൽ ഇപ്പോഴും ഹിമയുഗമാണെന്ന് പറയാം. എന്നാൽ വടക്കേ അമേരിക്ക യുറേഷ്യ എന്നിവിടങ്ങളിൽ തണുത്തുറഞ്ഞ ഹിമപാളികൾ ഉണ്ടായിരുന്ന കാലഘട്ടത്തെയാണ്‌ ഹിമയുഗം എന്നതു കൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഏറ്റവും ഒടുവിലത്തെ ഹിമയുഗം ഏകദേശം 11,000 വർഷം മുൻപ് അവസാനിച്ചു. ഹോമോസാപിയൻസ് എന്നറിയപ്പെടുന്ന ഇന്നത്തെ മനുഷ്യർ സാമൂഹ്യ ജീവിതം ആരംഭിച്ചിട്ട് വെറും 50,000 വർഷം മാത്രമേ ആയിട്ടുള്ളൂ, അതായത് 39,000  വർഷം  മുൻപ്  ഉണ്ടായ ഹിമയുഗത്തിനെയാണ് പ്രളയം എന്ന് വിളിച്ചതെങ്കിൽ അന്ന് കപ്പൽ പോയിട്ട് ഒരു കപ്പ് പോലും ഉണ്ടാക്കാൻ മനുഷ്യൻ പര്യാപ്‌തനായിരുന്നില്ല.
നമ്മൾക്ക് അറിയാവുന്ന മത ഗ്രൻഥങ്ങൾക്ക് വെറും 5000  വർഷം മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ സാധിക്കില്ല,  അതുകൊണ്ട് തന്നെ ഈ പറയുന്ന പ്രളയം അന്നുണ്ടായിരുന്ന മനുഷ്യ ഗോത്രത്തിന്റെ ഏറ്റവും വലിയ നാഗരിതക്ക് ഉണ്ടാക്കിയ നഷ്ടം മാത്രമാണ്.
അത് ദൈവം ഉണ്ടാക്കിയതായാലും പ്രകൃതി ഉണ്ടാക്കിയത് ആയാലും കഥകൾക്ക് ചരിത്രത്തിന്റെയോ ശാസ്ത്രത്തിന്റെയോ പിന്തുണ കുറവാണ്....

No comments:

Post a Comment