ഇസ്ളാം
മതം
ലോക
മതം
ആണെന്ന്
ഇസ്ളാം
മത
വിശ്വാസികൾ
പൊതുവെ
പറയാറുണ്ട്
ഇതിൽ
എത്രത്തോളം
സത്യം
ഉണ്ട്
എന്നറിയാനായി
ഇസ്ളാം
പുണ്യ
ഗ്രന്ഥമായ
ഖുറാനിൽ
എന്താണ്
പറഞ്ഞിരിക്കുന്നത് എന്നു നോക്കാം.
സൂറ
6 ആയത്ത്
92 ൽ
ഇത്
വ്യക്തമായി
പറഞ്ഞിരിക്കുന്നു. ഇതാ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഒരു ഗ്രന്ഥം. അതിന്റെ മുൻപത്തേതിനെ ശരിവെക്കുന്നതത്രേ അത്. മാതൃ നഗരിയിലും അതിനു ചുറ്റും ഉള്ളവർക്ക് നീ താക്കീത് നൽകുവാൻ വേണ്ടി ഉള്ളതത്രേ അത്.
ഇവിടെ
മാതൃനഗരി
എന്നു
ഉദേശിക്കുന്നത്
മെക്കയാണ്,
മെക്കയ്ക്കും
അതിനു
ചുറ്റും
ഉള്ളവർക്ക്
താക്കീത്
നൽകുവാൻ
ഉള്ളതാണ്
ഖുറാൻ,
ഇതെങ്ങനെ
ലോകത്ത്
സർവർക്കും
ഉള്ളതാകും
എന്ന
ചോദ്യത്തിന്
ഉത്തരം
ഇത്
വെളിപ്പെട്ട
സമയത്ത്
മെക്കക്ക്
ഒരുപാട്
വെളിയിലേക്ക്
ഈ
മതം
എത്തിച്ചേരും
എന്ന
വിശ്വാസം
മുഹമ്മദിനും
അല്ലാഹുവിനും
ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ.
മുഹമ്മദ്
അറബി
ദേശത്തിന്റെ
മാത്രം
പ്രവാചകൻ
ആണോ
അതോ
ലോകത്തിനു
മുഴുവൻ
ഉള്ള
പ്രവാചകൻ
ആണോ
എന്ന
ചോദ്യത്തിനുള്ള
ഉത്തരം
സൂറ
13 ആയത്ത്
30 ൽ
ഇങ്ങനെ
പറയുന്നു.
അപ്രകാരം
നാം
നിന്നെ
ഒരു
സമുദായത്തിന്റെ
ദൂതൻ
ആയി
നിയോഗിക്കുന്നു.
അതിനു
മുൻപ്
പല
സമുദായങ്ങളും
കഴിഞ്ഞു
പോയിട്ടുണ്ട്.
ഇവിടെ
ഏത്
സമുദായത്തിന്റെ
എന്നതാണ്
ചോദ്യം.
മൊത്തം
മനുഷ്യർക്കുമായാണ് അല്ലാഹു മുഹമ്മദിനെ അയച്ചത് എങ്കിൽ നിന്നെ നാം ലോകത്തിലെ സർവ്വ സമുദായങ്ങൾക്കും പ്രവാചകൻ ആയി നിയോഗിക്കുന്നു എന്നായിരുന്നില്ലേ.
സൂറ
36 ആയത്ത്
6 ൽ
ഇങ്ങനെ
പറയുന്നു
ഒരു
ജനതക്ക്
താക്കീത്
നൽകുവാൻ
വേണ്ടി
ആണിത്,
അവരുടെ
പിതാക്കന്മാർക്ക് താക്കീത് നൽകിയിട്ടില്ല അതിനാൽ അവർ ആശ്രദ്ധയിൽ കഴിയുന്നു.
കാര്യം
വ്യക്തം
ആണ്
യഹൂദ
ജനതക്കും
ക്രൈസ്തവർക്കും
ദൈവം
താക്കീത്
നൽകിയവർ
ആണ്,
പിതാക്കന്മാരുടെ കാലം മുതൽ താക്കീത് ലഭിക്കാത്ത ജനം അറബ് വംശം ആണ്. സൂറ 32 ആയത്ത് 3 ൽ ഒരു ജനതക്ക് താക്കീത് നൽകാൻ എന്ന് ആദ്യമേ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട്
അറബി
ഭാഷയിൽ
അള്ളാഹു
ഖുറാൻ
ഇറക്കി
എന്ന
ചോദ്യത്തിനു
വ്യക്തം
ആയ
ഉത്തരം
ഉണ്ട്.
സൂറ
43 ആയത്ത്
3 നാം
അതിനെ
അറബി
ഭാഷയിൽ
ഉള്ള
ഖുറാൻ
ആക്കിയിരിക്കുന്നത് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ ആണ്. കാര്യം വ്യക്തം ആണ് ഇവിടെ നിങ്ങൾ എന്നു ഉദേശിച്ചിരിക്കുന്നത് അറബികളെ ആണ്. മുന്നേ നൽകിയ വേദത്തിൽ നിന്നു വ്യത്യസ്തം ആയി ഹീബ്രുവിൽ അല്ല അറബി ഭാഷയിൽ ആണ് ഖുറാൻ ഇരിക്കിയിരിക്കുന്നത് അറബി ലോക ഭാഷ അല്ല എന്നിരിക്കേ അറബിയിൽ ഇറക്കിയത് അറബികൾക്ക് വേണ്ടി എന്നു പകൽ പോലെ വ്യക്തം.
അള്ളാഹു
എന്ന
പേരു
യെഹോവയുടേത്
ആണോ
എന്ന
സംശയം
ഉള്ളവർക്കുള്ള
ഉത്തരം
ഖുറാനിൽ
ഉണ്ട്
സൂറ
46 ആയത്ത്
12 മൂസയുടെ
ഗ്രന്ഥാത്തെ
താരതമ്യപ്പെടുത്തുന്നത് ആണിത്. അപ്പോൾ ഉറപ്പായും തോറയെ ഖുറാൻ ശരി വെക്കുന്നുണ്ട്.
സൂറ
29 ആയത്ത്
46 ൽ
ഇങ്ങനെ
കാണാം
ഞങ്ങൾക്ക്
അവതരിപ്പിക്കപ്പെട്ടത്തിലും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത്തിലും ഞങ്ങൾ വിശ്വസിച്ചിരുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാകുന്നു ഞങ്ങൾ അവനു കീഴ്പ്പെട്ടവനും ആകുന്നു.
ഇത്
പറയുന്നത്
യഹൂദികളോട്
ആണ്
ഇതിലൂടെ
ഇരുവരുടെയും
ദൈവം
ഒന്നാണ്
എന്നു
ഖുറാൻ
അരക്കിട്ടുറപ്പിക്കുന്നു.
എന്നാൽ
ചോദ്യം
പിന്നെയും
ബാക്കി
എന്തു
കൊണ്ടാണ്
യെഹോവയെ
അല്ലാഹു
എന്നു
അറബികൾ
വിളിക്കുന്നത്
?
യെഹോവ
എന്ന
പേരു
യെഹൂദികൾ
ഉണ്ടാക്കിയത്
ആണ്
എന്നൊരു
പൊതു
വിശ്വാസം
അറബികൾക്ക്
ഇടയിൽ
ഉണ്ട്
അതിനു
കാരണം
തോറയിൽ
എലോഹിം
എന്നാണ്
കൂടുതൽ
ഉപയോഗിച്ചിരിക്കുന്നത് പ്രത്യകിച്ചും എലോഹിസ്റ് തോറയിൽ. എന്നാൽ അല്ലാഹുവിനെ അള്ളാഹു എന്നു മാത്രമേ വിളിക്കാൻ പാടുള്ളൂ എന്നു പറയുന്നവർക്കായി
സൂറ 7 ആയത്ത് 180 ൽ ഇങ്ങനെ പറയുന്നു
സൂറ 7 ആയത്ത് 180 ൽ ഇങ്ങനെ പറയുന്നു
അല്ലാഹുവിനു
ഏറ്റവും
നല്ല
പേരുകൾ
ഉണ്ട്
അതിനാൽ
ആ
പേരിൽ
അവനെ
വിളിച്ചു
കൊള്ളുക
അവന്റെ
പേരിൽ
കൃത്യമത്വം
കാണിക്കുന്നവരെ
നിങ്ങൾ
വിട്ട്
കളയുക.
എന്തൊക്കെയാണ്
ആ
നല്ല
പേരുകൾ
?
വ്യക്തം
അല്ല
അതറിയാൻ
ഹദീസുകൾ
നോക്കണം
എന്നാകും
മുസ്ലിങ്ങൾ
പറയുക.
എല്ലാ
കാര്യത്തിലും
ഇത്
പോലെയാണ്
പൂർണ്ണം
എന്നു
പറയുന്ന
ഖുറാൻ
വായിച്ചാൽ
ഒന്നിനെ
പറ്റിയും
വ്യക്തം
ആയ
ചിത്രം
ലഭിക്കുകയില്ല,
അവയുടെ
സാഹചര്യവും
വിശദീകരണവും
ലഭിക്കാൻ
ഹദീസുകൾ
വായിക്കണം. ഹദീസുകളോ മനുഷ്യ നിർമ്മിതവും. ദൈവം സൃഷ്ടിച്ച ഗ്രന്ഥം എന്തിനെക്കുറിച്ചാണു പറയുന്നത് എന്നു അറിയണം എങ്കിൽ മനുഷ്യന്റെ കിതാബ് കൂടിയേ തീരൂ അത് എങ്ങനെയും വ്യാഖ്യാനിച്ചു എടുക്കാനുള്ള അവകാശം ഇമാമുകൾക്ക് ഉണ്ട് താനും, അതുകൊണ്ടാണു ഭൂമി പരന്നതാണ് എന്നു ഇപ്പൊഴും വാദിക്കുന്നയാളുകൾ ഇപ്പോഴും അറബി മത യാഥാസ്ഥിതികരിൽ ഉള്ളത്.
ഇവയിൽ
പിടിച്ചാണ്
ഇമാമുകളും
മൗലവിമാരും
ഫത്വ ഇറക്കുന്നതും വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ഇല്ലാത്തത് ഉണ്ടാക്കുന്നതും ഉള്ളത് ഇല്ലാതെ ആക്കുന്നതും.
ഇതേ
പോലെയാണ്
ഇസ്ലാം
ലോക
മതം
ആകുന്നതും,
കൊള്ളയും
കൊലയും
അനാചാരങ്ങളുമായി കഴിഞ്ഞ അറബ് ഗോത്രങ്ങൾക്ക് വേണ്ടി മാത്രമാണ് ഇസ്ലാം മതം നിലവിൽ വന്നത് എന്നാൽ മതം എന്നത് മതാധിഷ്ഠിത രാജ്യം എന്ന നിലയിലേക്ക് വന്നതോടെ ഇസ്ലാം മതം പലയിടത്തേക്കും വളർന്നു. ഇസ്ലാം ആദ്യം നാടുകൾ പിടിച്ചടക്കുകയും അവിടെ മതം വളർത്തുകയുമാണ് ചെയ്തത് അതുകൊണ്ടാണ് മെക്കയ്ക്കു ചുറ്റും ഉള്ളവക്കായി നിർമ്മിച്ച മതം ഒരുപാട് വളർന്നത്.
ഇസ്ലാം എന്നത് ഒരു പുതിയ മതം അല്ല, പ്രത്യേക ജനവിഭാഗതിനായി തേച്ചു മിനുക്കി എടുത്ത ഒരു പഴയ മതം മാത്രം. ഇസ്ലാം മതമെന്ന രീതിയിൽ അല്ല മത രാഷ്ട്രം എന്ന നിലയിൽ ആണ് വളർന്നത്. എത്ര വളർന്നാലും ഇത് അറബി മതം മാത്രം അതാണ് ഖുറാൻ പറയുന്നതും.
No comments:
Post a Comment