അബ്രഹാമിക് മതങ്ങളിൽ ഭക്തർ ആരാധിക്കുന്ന ദൈവം യെഹൊവ എന്ന പേരിലാണു യെഹൂദ ക്രിസ്ത്യൻ മത വിശ്വാസികൾക്ക് ഇടയിൽ അറിയപ്പെടുന്നത്. എവിടെ നിന്നാണു ദൈവത്തിനു യെഹോവ എന്ന പേരു വന്നത് ? ആരാണു യെഹോവ ? തോറയിൽ പറയുന്നത് പോലെ അബ്രഹാമിനു വെളിപ്പെട്ട ഈ ദൈവം എവിടെ നിന്നു വന്നു ? ചരിത്രം പരിശോദിക്കുന്നവരെ സംബദ്ധിച്ചു യെഹൂദ മതം ലോകത്തെ ആദ്യ മതം ഒന്നുമല്ല, ഗോത്ര മതങ്ങൾ മുതൽ ഒരുപാട് വികാസം പ്രാപിച്ച സുമേറിയൻ ബാബിലോണിയൻ മതങ്ങൾ ഉൾപ്പെടെ ഒരുപാട് മതങ്ങൾ അതിനു മുൻപു ഉണ്ടായിട്ടുണ്ട്. യെഹോവയുടെ പരിണാമം എവിടെ നിന്നു തുടങ്ങുന്നു എന്നത് നോക്കാം.
അബ്രഹാം എത്തിച്ചേരുന്നതിനും മുൻപ് കാനൻ ദേശക്കാരുടെ ഐതീഹ്യങ്ങളിൽ ടാർഗസിസി, തരുമഗി എന്നീ ഇരട്ട പർവതങ്ങളുണ്ടായിരുന്നു, അവ ഭൂമിയെ ചുറ്റുന്ന സമുദ്രത്തിന് മുകളിൽ ആകാശത്തെ ഉയർത്തിപ്പിടിക്കുകയും അതുവഴി ഭൂമിയെ ആകാശവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഭൂമി പരന്നതും അതിനു മുകളിൽ വിരിച്ചു വെച്ച ആകാശവും
എന്നായിരുന്നല്ലോ മനുഷ്യ ധാരണ.
അക്കാഡിയൻ
ഭാഷയിൽ
ശദു
എന്നാൽ
പർവ്വതം
എന്നാണ്
അർത്ഥം.
അതായത്
സ്വർഗ്ഗത്തിൽ
അല്ലെങ്കിൽ
ആകാശത്തു
ഈ
പർവ്വതത്തിനു
മുകളിൽ
ഇരിക്കുന്ന
ദൈവം
ആണ്
എൽ
ശദായ്,
എൽ
അല്ലെങ്കിൽ
അൽ
എന്ന
വാക്കിനു
ദൈവം
എന്നാണ്
അർത്ഥം.
പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് കാരണക്കാരൻ ആയ ഒരു ദൈവവും
അദ്ദേഹത്തിന്റെ സഭയിലോ അല്ലെങ്കിൽ മക്കളോ ആയി വരുന്ന കുറേ ദൈവങ്ങൾ എന്നത് തന്നെ
ആയിരുന്നു ആ കാലത്തെ എല്ലാ ബഹുദൈവ മതങ്ങളുടെയും ഒരു പൊതു രൂപകൽപ്പന. എൽ എന്ന ദൈവം
ആയിരുന്നു എൽ ശദായ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂമിയുടെ സൃഷ്റ്റികർത്താവ്.
ഉല്പത്തിയുടെ പുസ്തകത്തിൽ ഇങ്ങനെ കാണാം അധ്യായം 17 വാക്യം 1
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ കർത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു, സർവശക്തനായ ദൈവമാണ് ഞാൻ എന്റെ മുമ്പിൽ വ്യാപരിക്കുക കുറ്റമറ്റവനായി വർത്തിക്കുക.
ഇതിന്റെ ഹീബ്രുവിൽ നിന്നുള്ള
പദാനുപദം തർജ്ജിമ നോക്കുക.
When Abram was ninety-nine years old, LORD appeared to him and said, 'I am El Shaddai.
Live in my presence, be perfect.
അബ്രാഹാമിന്റ
ദൈവം
ആയ
യെഹോവ
തന്നെ
പരിചയപ്പെടുത്തുന്നത് പർവതത്തിന്റെ ദൈവം എന്നാണ്. പഴയ നിയമം ബൈബിളിൽ അല്ലെങ്കിൽ തോറയിൽ ഏതൊക്കെ പേരിൽ ആണ് ദൈവം പ്രതിപാദിക്കപെടുന്നത് എന്നു നോക്കാം.
אבְּרֵאשִׁ֖ית בָּרָ֣א אֱלֹהִ֑ים אֵ֥ת
הַשָּׁמַ֖יִם וְאֵ֥ת הָאָֽרֶץഉല്പത്തി 1.1 ന്റെ ഹീബ്രു ഭാഷ്യം
ഇവിടെ ആദിയിൽ എലോഹിം
ഭൂമിയും
ആകാശവും
സൃഷ്ടിച്ചു
എന്നാണ്.
എന്നാൽ
ഭാഷാപരമായ
എലോഹിം
എന്ന
വാക്കിനു
ദൈവം
എന്നല്ല
ദൈവങ്ങൾ
എന്നാണ്
അർത്ഥം.
ദൈവം
എന്ന
വാക്ക്
ഹീബ്രു
ഭാഷയിൽ
എൽ
എന്നാണ്.
എൽ
ശദായി
എന്നു
പറഞ്ഞത്
പോലെ.
എന്തു
കൊണ്ടാണ്
ഏകവചനം
ആയ
എൽ
പ്രയോഗിക്കാതെ
ദൈവങ്ങൾ
എന്നർത്ഥം
വരുന്ന
ബഹുവചന
വാക്ക്
എലോഹിം
എന്നു
പലയിടത്തും
പ്രയോഗിച്ചു
കാണുന്നത്.
അബ്രാമിന്
മുൻപ്
കാനാൻ
ദേശക്കാരുടെ
വിശ്വാസ
പ്രകാരം
സർവ്വ
ദൈവങ്ങൾക്കും
അധിപൻ
ആയ
ദൈവം
എൽ
എന്നറിയപ്പെട്ടിരുന്ന. എൽ എന്ന വാക്ക് ദൈവം എന്ന അർത്ഥത്തിൽ മാത്രമല്ല അത് സർവ്വ ശക്തൻ ആയ ദൈവത്തിന്റെ പേരുമായിരുന്നു.
ആ കാലത്ത് ഓരോ ദേശത്തിനും ഓരോ ദൈവങ്ങൾ എന്ന നിലയിൽ ആയിരുന്നു
വിശ്വാസ സംബ്രദായം,
പല
നാട്ടുകാരും
ഓരോരോ
പേരുകളിൽ
ഓരോരോ
ദൈവങ്ങളെ അല്ലെങ്കിൽ പല പേരുകളിൽ ഒരു ദൈവത്തെ ആരാധിച്ചിരുന്നു.
പുറപ്പാട് 6.2-3:
ൽ ഇങ്ങനെ കാണാം
അവിടുന്നു തുടര്ന്നു: ഞാന്‍ കർത്താവാണ്.
അബ്രാഹത്തിനും,ഇസഹാക്കിനും യാക്കോബിനും സര്വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കർത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്ക്കു വെളിപ്പെടുത്തിയില്ലാതായിരുന്നു.
בוַיְדַבֵּ֥ר אֱלֹהִ֖ים1 אֶל־משֶׁ֑ה וַיֹּ֥אמֶר אֵלָ֖יו אֲנִ֥י יְהֹוָֽה:
גוָֽאֵרָ֗א אֶל־אַבְרָהָ֛ם
אֶל־יִצְחָ֥ק וְאֶל־יַֽעֲקֹ֖ב בְּאֵ֣ל שַׁדָּ֑י וּשְׁמִ֣י יְהֹוָ֔ה2 לֹ֥א
נוֹדַ֖עְתִּי לָהֶֽם:
ഇവിടെയാണ് ദൈവം തന്റെ പേര് യഹോവ2 ആണെന്ന് മോശയോട് ആദ്യം ആയി പറയുന്നത്. എന്നാൽ ഇലോഹിസ്റ്റ് എന്നറിയപ്പെടുന്നവരുടെ രേഖകളിൽ ദൈവ നാമം എലോഹിം1 എന്നും യെഹോവിസ്റ്റുകൾ യെഹോവ എന്നും പ്രതിപാദിച്ചു കാണാം. ദൈവം
തന്റെ പേരു യെഹൊവ എന്നു വെളിപ്പെടുത്തിയോ എന്ന കാര്യത്തിൽ രണ്ടു കൂട്ടർക്കുമിടയിൽ തർക്കം
ഉണ്ടായിരുന്നു.
എന്തായാലും
എലോഹിം
അല്ലെങ്കിൽ
ഇലോഹിം
എന്നത്
കൊണ്ട്
ഉദ്ദേശിക്കുന്നത് ദൈവങ്ങളിലെ ശക്തൻ എന്നു തന്നെയാണ്, എൽ ഇലോഹ് എന്ന വാക്കുകൾ കൂട്ടി ചേർത്താണ് ഭയപ്പെടുത്തുന്ന ദൈവം എന്നർത്ഥം വരുന്ന ഇലോഹിം എന്ന വാക്ക് സൃഷ്ടിച്ചത് എന്ന വാദത്തിന് ദൈവങ്ങളുടെ പരിണാമ ചരിത്രം ശ്രദ്ധിച്ചാൽ ബലം കുറഞ്ഞു പോകും.
ഉർ
എന്ന
പട്ടണത്തിൽ
നിന്നും
ദൈവ
വിളി
ഉണ്ടാകുകയും
തന്റെ
ഭാര്യയോടും
അനുജനോടും
കൂടെ
അബ്രഹാം
കാനാനിലേക്ക്
യാത്ര
ആരംഭിക്കുകയാണ്.
ഈ
യാത്രയിൽ
അദ്ദേഹം
ശലോമിന്റെ
രാജാവും
പുരോഹിതനായ
മെല്ക്കിസെടക്കിനെ കണ്ടു മുട്ടുന്നുണ്ട്. ആ വേളയിൽ ദൈവത്തെ വിളിക്കാൻ
അത്യുന്നതങ്ങളിൽ ദൈവം (ആകാശത്തിലെ ദൈവം) എന്നയർഥം വരുന്ന
El Elyon എന്ന
വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്,
ഇത്
എൽ
എന്ന
കാനാൻ
ദൈവത്തിന്റെ
മറ്റൊരു
പേരാണ്.
എലോഹിം എന്ന ബഹുവചന രൂപം ദൈവത്തെ വിളിക്കാൻ ഉപയോഗിക്കുന്നതിലെ
കാര്യം എന്താണെന്നു ഒന്നു നോക്കാം. യഥാർതത്തിൽ ദൈവം ഏകൻ ആണോ ?
ഉല്പത്തി 1.26 and God said, "Let us make man
in our image ഇവിടെ ദൈവം ആരോട് പറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല, മാലാഖമാരോട് എന്നു വേണമെങ്കിൽ പറയാം അങ്ങനെ എങ്കിൽ മാലാഖമാരും ദൈവവും ഒരേ രൂപം ആയിരിക്കണം
എങ്കിൽ മാത്രമേ നമ്മുടെ രൂപം എന്നത് കൊണ്ടു അർഥം ഉണ്ടാകൂ.
മാലാഖമാർക്ക് ചിറകുകൾ ഉണ്ടെന്നാണു ബൈബിൽ നമ്മോടു പറയുന്നത് അങ്ങനെ
എങ്കിൽ ആ രൂപത്തിൽ ഉണ്ടാക്കിയുരുന്നുവെങ്കിൽ മനുഷ്യനും ചിറക് ഉണ്ടായിരുന്നേനെ. വാദം
ശക്തമല്ല എങ്കിലും ദൈവം ചോദിച്ചത് തന്നെ പോലെ ഉള്ള ഒരു കൂട്ടം ദൈവങ്ങളോട് ആയിരുന്നുവെങ്കിലോ
?
ഉല്പത്തി 3.22
Now the Lord God
said, "Behold man has become like one of us.
ഇവിടെയും
നമ്മൾ
എന്നു
ദൈവം
ഉദേശിക്കുന്നത്
തന്നെയും
മാലാഖമാരെയും
ചേർത്ത്
ആയിരിക്കുമോ ?
സങ്കീർത്തനം 29.1 A song of David. Prepare for the
Lord, [you] sons of the mighty; prepare for the
Lord glory and might. ഇവിടെ ദൈവം സർവ ശക്തന്റെ മക്കളിൽ ഒരാൾ ആകുന്നു.
അതായത് ദൈവം പലരിൽ ഒരാൾ ആണെന്നു
വ്യക്തമാണു.
സങ്കീർത്തനം 89.6 6And the heavens acknowledge Your wonder,
O Lord, also Your faithfulness in the congregation of
holy ones. ഇവിടെയും വിശുദ്ധർ പലരുമുണ്ട്. ഇതിനു ശേഷം വരുന്ന രണ്ടു മൂന്നു വാക്യങ്ങളിലും അത് കാണാം. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കൗണ്സിൽ ഉണ്ട് അതിൽ ധാരാളം വിശുദ്ധരും, ദൈവവും
മാലാഖമാരും ചേർന്ന ഒരു ആണോ ഇത് ? അവർ എന്തുകൊണ്ട് മറ്റു ദൈവങ്ങൾ ആയിക്കൂടാ ?
യെഹൂദ മതത്തിന്റെ ആരംഭത്തിൽ തങ്ങളുടെ ദൈവം ആയ എലോഹിം
മറ്റു ദൈവങ്ങളിൽ നിന്നും വ്യത്യസ്തൻ ആണെന്നും എല്ലാവരെക്കാളും ശക്തൻ ആണെന്നും ഉള്ള
വിശ്വാസം ആണ് ദൈവങ്ങൾ എന്ന പ്രയോഗം കൊണ്ടും പഴയ നിയമത്തിലെ പ്രയോഗങ്ങൾ കൊണ്ടും അർത്ഥമാക്കുന്നത്, എന്നാൽ എലോഹിം യെഹോവ ആയി
മാറുന്ന വേളയിൽ പലരിൽ ഒരാൾ എന്നതിൽ നിന്നും മാറി ഏക ദൈവം എന്ന ആശയത്തിലേക്ക് മതത്തിനും
ദൈവത്തിനും പരിണാമം സംഭവിക്കുന്നു. അതെങ്ങനെ എന്നു നോക്കാം.
രാജാക്കന്മാർ 2 അധ്യായം 23 നോക്കുക, അവൻ കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന് കര്ത്താവിന്റെ ആലയത്തില്‍ നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്ക്കെ വായിച്ചു.
സ്തംഭത്തിനു
സമീപം
നിന്നു
കൊണ്ട്
ഉടമ്പടി
ഗ്രന്ഥത്തില്‍
എഴുതിയിരിക്കുന്ന കര്ത്താവിന്റെ കല്പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്ണഹൃദയത്തോടും പൂര്ണാത്മാവോടും കൂടെ പാലിച്ച്, അവിടുത്തെ പിന്തുടര്ന്നു കൊള്ളാമെന്നു രാജാവ് കര്ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.
ബാലിനും
അഷേരായ്ക്കും ആകാശ ഗോളങ്ങള്ക്കും വേണ്ടി ഉണ്ടാക്കിയ പാത്രങ്ങള്‍ കര്ത്താവിന്റെ ആലയത്തില്‍ നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്ക്കിയായോടും സഹപുരോഹിതന്മാരോടും വാതില്ക്കാവല്ക്കാരോടും രാജാവ് ആജ്ഞാപിച്ചു. അവന് അവ ജറുസലെമിനു പുറത്തു കിദ്രോന്വയലുകളില്വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി.
യൂദായിലും
ജറുസലെമിനു
ചുറ്റുമുള്ള
നഗരങ്ങളിലെ
പൂജാഗിരികളിലും
ധൂപാര്ച്ചന നടത്താന്‍ യൂദാ രാജാക്കന്മാര് നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും, ബാലിനും സൂര്യചന്ദ്രന്മാര്ക്കും താരാഗണങ്ങള്ക്കും ആകാശഗോളങ്ങള്ക്കും ധൂപാര്ച്ചന നടത്തിയവരെയും അവന് സ്ഥാനഭ്രഷ്ടരാക്കി.
അവൻ കര്ത്താവിന്റെ ആലയത്തില്നിന്ന് അഷേരാ
പ്രതിഷ്ഠ
എടുത്ത്
ജറുസലെമിനു
പുറത്തു
കിദ്രോന്‍
അരുവിക്കരികേ
കൊണ്ടുവന്നു
ദഹിപ്പിച്ചു
ചാരമാക്കി.
പൊതു
ശ്മശാനത്തില്‍
വിതറി.
ഇവിടെ
കാണാൻ
കഴിഞ്ഞത്
ഒരു
ദേവാലയ
നവീകരണം
ആണ്,
അവിടെ
നിന്നും
പുറത്തു
കളയുന്നവരെ
ശ്രദ്ധിക്കുക
ബാൽ
അഷേരാ
എന്നിവർ
ആണ്
അവരിൽ
പ്രധാനികൾ,
ആരാണ്
ഈ
മൂർത്തികൾ
ബാൽ
എലിന്റെ
പുത്രനും
അഷേരാ എലിന്റെ ഭാര്യയും ആകുന്നു. എൽ അല്ലെങ്കിൽ എലോഹിം എന്ന ഏക ദൈവം സങ്കല്പത്തിലേക്ക് പൂർണ്ണം ആയും മാറ്റപ്പെടുന്നു ഇവിടെ.
കർത്താവിന്റെ ദേവാലയം എന്നത് എലിന്റെ ദേവാലയം ആണെന്ന് വ്യക്തം
ആണല്ലോ. വേനമെങ്കിൽ ദേവാലയം എലിന്റെ അല്ല യെഹോവയുടേത് ആണെന്നു വാദിക്കാം എന്നാൽ എൽ
തന്നെയാണു എലോഹിം എന്നും എലോഹിം ആണു യെഹോവ എന്നും വ്യക്തം ആണല്ലോ.
അബ്രഹാം ബഹു ദൈവ വിശ്വാസത്തിൽ നിന്നും ഏക ദൈവ വിശ്വാസത്തിലേക്ക് വരുന്നു എൽ എന്ന എലോഹിം അദ്ദേഹം തന്റെയും ഇസ്രായേലിന്റെയും ദൈവം ആയി സ്വീകരിക്കുന്നു. ഇസ്രായേൽ എന്ന പദം പോലും ഇസ്ര എൽ എന്നീ
വാക്കുകൾ കൂട്ടിച്ചേർത്തതാണു. എലിനോടൊപ്പം ചേർന്നുള്ള കഷ്ടപ്പാടുകൾ എന്നാകുന്നു
ഇതിന്റെയർഥം.
![]() |
| എൽ |
ഒരുപാട് ദൈവങ്ങൾ നിറഞ്ഞ ഒരു ദേശത്തിൽ ജീവിക്കുന്ന ആളുകൾ അതത് ദേശത്തിന്റെ
ദൈവങ്ങൾ ആയി ഓരോ ദൈവങ്ങളെയോ ഒരുപാട് ദൈവങ്ങളെയോ സ്വീകരിച്ചിരുന്നു. അബ്രഹാം തന്റെ ബഹുദൈവ
വിശ്വാസി ആയ അച്ഛൻ തേരഹിനെ വിട്ട് കാണാൻ ദേശത്തേക്ക് യാത്രയാവുന്നത് ദൈവം പരഞ്ഞിട്ടാണ്.
എന്നാൽ ഏത് ദൈവം ആണു അബ്രഹാമിനെ വിളിച്ചത് എന്നു എവിടെയും പറയുന്നില്ല, അത്യുന്നതങ്ങളിലെ ദൈവം എന്നത് മാത്രം
ആണു പ്രതിപാദ്യം. അബ്രഹാമിന്റെ ദൈവവും അബ്രഹാം വന്നെത്തിയ
കാണാൻ ദേശത്ത് ഉണ്ടായിരുന്ന ദൈവങ്ങളും തമ്മിൽ ഉള്ള സാദൃശ്യം നോക്കിയാൽ മനസ്സിലാകും
അബ്രഹാം ഏക ദൈവ വിശ്വാസി ആവുകയല്ല അനേക ദൈവങ്ങളിൽ ഒരാളെ സ്വീകരിക്കുകയാണ് ചെയ്തത് എന്നു.
ഏത് ദൈവം ആണു അത്യുന്നതൻ എന്ന ചോദ്യത്തിനു ഉത്തരം എൽ ശദ്ദായ് എന്നത് മാത്രം ആണു ഉത്തരം.
അബ്രാമിൽ
നിന്നും
മോശയിൽ
എത്തുമ്പോൾ
എലോഹിം
ഇസ്രയേലിന്റെ
ദൈവം
ആയ
യെഹോവ
ആയി
മാറുന്നു.
മോശ
തന്റെ
ജനങ്ങൾക്കുള്ള
പത്ത്
കല്പനയുമായി
വരുമ്പോൾ
കാണുന്നത്
ജനങ്ങൾ
സ്വർണ്ണം
കൊണ്ടുള്ള
കാളകുട്ടിയെ
പൂജിക്കുന്നതാണ്. കഥയിൽ നമ്മൾ കേൾക്കുന്നത് വിഗ്രഹാരാധന ചെയ്യുന്നവരെ പഴിച്ചു ദേഷ്യത്തിൽ കല്പനാ ഫലകങ്ങൾ എറിഞ്ഞുടക്കുന്ന മോശയെ ആണ്, ഇസ്രായേൽ ജനന എന്തുകൊണ്ടാണ് ഒരു കാളയെ ആരാധിച്ചത് എന്ന ചോദ്യത്തിന് ബാലിനെ ആരാധിച്ചു എന്നാണ് കിട്ടുന്ന മറുപടി. എന്നാൽ ബാൽ മാത്രമല്ല ബാലിന്റെ പിതാവായ എലിനേയും കാള രൂപത്തിൽ ആണ് ആരാധിച്ചിരുന്നത്
എന്നു ചരിത്രം പറയുന്നു.
ആരാധനയെയോ
വിഗ്രഹരാധനയെയോ
ഏതിനെയാണ്
മോശ
അന്ന്
എതിർത്തത്
? വിഗ്രഹാരാധന തുടങ്ങി വെച്ച മെസപോട്ടമിയായിൽ
ദൈവങ്ങൾ സ്വർഗ്ഗ വാസികൾ ആണെന്നും പ്രതിമകൾ അവരുടെ പ്രതിരൂപം മാത്രം ആണെന്നും അവർക്ക്
അറിയാമായിരുന്നു എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ വിഗ്രഹങ്ങൾ പൂർണ്ണം ആയും ദൈവ തുല്യരോ
ദൈവം തന്നെയോ ആയി മാറിയതോടെ ആണു പൂർണമായും വിഗ്രഹാരാധന ഇല്ലാതെയാക്കുകയും സ്വർഗ്ഗത്തിന്റെ
അധിപൻ ആയ എലൊഹിമിനെ അരാധിക്കുക എന്ന സമ്പ്രദായവും അബ്രഹാം തുടങ്ങി വെക്കുന്നത്. എന്നാൽ
ഗോത്രാചാരം ആയ മൃഗ ബലി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അനുസ്യൂതം തുടർന്നു കൊണ്ടേയിരുന്നു.
മോശയിൽ എത്തുന്നതോടെ എൽ യെഹോവ എന്ന വ്യക്തമായ രൂപ രേഖ ഉള്ള ഒരു ദൈവം ആയി മാറി.
ഗോത്ര
ദൈവം
ആയ
എൽ
യെഹോവ
ആയി
മാറുന്നത്
ഒരുപാട്
മാറ്റങ്ങൾക്ക്
വിധേയമായി
കൊണ്ടാണ്.
വേണം
എങ്കിൽ
ഇതൊക്കെ
ഭാഷാപരം
ആയ
സാമ്യമോ
വെറും
ഊഹാപോഹങ്ങളോ
ഒക്കെ
ആണെന്ന്
പറഞ്ഞു
നമ്മള്ക്ക്
ഒഴിഞ്ഞു
മാറാം
എന്നാൽ ദൈവങ്ങൾ എവിടെയും പുതുതായി ജനിച്ചിട്ടില്ല തങ്ങളുടെ പൂർവികർ
ആരാധിച്ചിരുന്ന ദൈവങ്ങൾ
കാലാന്തരത്തിൽ
രൂപ പരിണാമങ്ങളോടെയോ പേരു മാറ്റത്തോടെയോ ഓരോരോ പ്രദേശങ്ങളുടെ ദൈവങ്ങൾ ആയി മാറി.
അതോടെ ജനങ്ങൾ ഓരോരോ
ദൈവങ്ങളെ ഗോത്ര ദൈവങ്ങളായി ഏറ്റെടുത്തു. ഗോത്രങ്ങൾ രാഷ്ട്രങ്ങൾ ആയതോടെ ദൈവങ്ങൾ രാഷ്ട്ര ദൈവങ്ങൾ ആയി മാറി. ഇങ്ങനെ ദൈവങ്ങളിൽ ആരാണ് മഹാൻ എന്ന ചിന്തയിൽ നിന്നും യുദ്ധങ്ങൾ ഉടലെടുത്തു. ജനങ്ങൾ തമ്മിലുള്ള ഈ യുദ്ധങ്ങൾ ഒഴിവാക്കാൻ ഉള്ള മനുഷ്യ തന്ത്രങ്ങളിൽ അവൻ നിറം നൽകി രൂപപ്പെടുത്തിയതാണ് ഏക ദൈവ വിശ്വാസം. മതങ്ങളും ദൈവങ്ങളും പലതും ലോകം അടക്കി ഭരിച്ചിട്ടുണ്ട് മണ്ണടിഞ്ഞു പോയിട്ടുണ്ട്. ഇനിയും അതങ്ങനെ തന്നെ സംഭവിക്കും. എന്നാൽ ബുദ്ധിയുള്ള ചിലർ പഴയ മതങ്ങളെ ചീകി മിനുക്കി പുതിയ മതങ്ങളുമായി മുന്നോട്ട് വരും. പക്ഷെ ഇനി ഒരു കാര്യം ഉറപ്പായും നമുക്ക് പറയാൻ ആകും ഇനി ലോകം കീഴടക്കുന്ന ഒരു മതവും പുതിയതായി ഉണ്ടാകില്ല കാരണം മനുഷ്യന്റെ ചിന്താ ശേഷി അത്ര വലുതായിരുന്നു.



No comments:
Post a Comment