![]() |
| അഷേര |
എൽ
എന്ന
പഴയ
സെമിറ്റിക്
ദൈവത്തിന്റെ
ഭാര്യയായിരുന്നു അഷേര. ഭൂമിയിൽ പ്രകൃതി ദേവതയായും പ്രത്യുത്പാദനത്തിന്റെ ദേവതയായും കരുതിയിരുന്ന അഷേര അക്കേടിയൻ ഭാഷയിൽ (മെസപൊട്ടാമിയ) അഷ്റാത്തും എന്നും ഹിറ്റികൾ അസെർത്തു എന്നും വിളിച്ചിരുന്നു. അഷേരയെ പ്രധാനമായും ബിംബവൽക്കരിച്ചിരുന്നത് മരമായോ മരതൂണുകൾ ആയോ മരതൂണിൽ കൊത്തിയ ശിൽപം ആയോ ആയിരുന്നു. എൽ ദേവന്റെ ക്ഷേത്രങ്ങളിൽ അഷേരയെ പ്രതിനിധീകരിക്കുന്ന ഒരു മരമോ അല്ലെങ്കിൽ ക്ഷേത്രവാതിലിന്റെ ഇരു ഭാഗത്തുമായി രണ്ടു മരതൂണുകളോ അല്ലെങ്കിൽ കല്ലിലോ മരത്തിലോ കളിമണ്ണിലോ നിർമ്മിച്ച ഒരു പ്രതിമ എലിന് അടുത്തായി സ്ഥാപിച്ചിരുന്നു. എലിന്റെ ഭാര്യ എന്നർത്ഥം ഉള്ള എലത്ത് എന്നറിയപ്പെടുന്ന അഷേര സ്വർഗ്ഗത്തിലെ റാണി എന്നറിയപ്പെട്ടിരുന്നു. കുട്ടികൾ ഉണ്ടാക്കാനായി സ്ത്രീകൾ തുണി കഷ്ണങ്ങളിൽ പ്രാർത്ഥനകൾ എഴുതി അഷേരയെ പ്രതിനിധീകരിക്കുന്ന മരങ്ങളിൽ തൂക്കിയിരുന്നു. ഇസ്രായേലിൽ അഷേര അറിയപ്പെട്ടിരുന്നത് യെഹോവയുടെ (എൽ) ഭാര്യയായാണ് ബൈബിളിൽ പറയുന്നത് അബ്രഹാമിന്റെ കാലം മുതൽ ഇസ്രായേലിൽ ഏക ദൈവ വിശ്വാസം ആയിരുന്നു എന്നാണെങ്കിലും പുരാവസ്തു ഗവേഷകർക്ക് ലഭിച്ച തെളിവുകൾ അനുസരിച്ചു ബി.സി 583 ൽ യെഹൂദികളെ നാട് കടത്തുന്നത് വരെ ജനങ്ങൾക്കിടയിൽ ബഹുദൈവ വിശ്വാസം തന്നെയാണ് നിലനിന്നിരുന്നത് എന്നാണ്. കുഴിച്ചെടുത്ത യെഹോവയുടെ ദേവാലയങ്ങളിൽ എല്ലാം അഷേരയും ബാലും എല്ലാം ആരാധിക്കപ്പെട്ടിരുന്നു. ജൂദായിലെ മകാബിയൻ പോരാട്ടങ്ങൾക്ക് ശേഷം ആണ് ഏക ദൈവം എന്ന കടുത്ത വിശ്വാസത്തിലേക്ക് യെഹൂദികൾ എത്തുന്നത്. 2 രാജാക്കന്മാർ 21.7ൽ പറയുന്നുണ്ട് മനസ്സാ അഷേര തൂണുകൾ സോളമന്റെ ദേവാലയത്തിൽ സ്ഥാപിക്കുന്നത്. ഇത് യഹോവ വിലക്കിയ കാര്യങ്ങൾ ആണ് എന്നും ഇതൊന്നും കേൾക്കാതെയാണ് മനസ്സാ ഇതെല്ലാം ചെയ്തതും എന്നാണ് ബൈബിൾ പറയുന്നത് എന്നാൽ പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത് ഇതെല്ലാം പിന്നീട് യെഹൂദ മതത്തിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ചു പിന്നീട് എഴുതി ചേർത്തവയാണ് എന്നാണ്. അഷേര യെഹോവയുടെ ഭാര്യ ആണെന്നും ഇരുവരുടെയും അനുഗ്രഹം തടികൊണ്ടുള്ള ഒരുപാട് എഴുത്തുകൾ ഫലകങ്ങളിലും ക്ഷേത്രങ്ങളിലെ തീർത്ഥ പാത്രങ്ങളിലും അൽതാരയിലും എല്ലാം പലയിടത്തു നിന്നും ബൈബിളിൽ ഈ പറയുന്ന കാലത്തിനു ശേഷവും കുഴിച്ചെടുത്തിട്ടുണ്ട്.
![]() |
| യെഹൊവയുടെ ഭാര്യയായ അഷേരയുടെ അനുഗ്രഹം തേടി കൊണ്ടുള്ള ഫലകം |
യെഹോവയും എലും ഒന്നു തന്നെയെന്ന് തെളിയിച്ചിട്ടുള്ള കാര്യം ആണ് എന്നാൽ എലിൽ നിന്നും യെഹോവയിലേക്കുള്ള പ്രയാണം ഒരുപാട് വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. കാനാൻ ദേശം അബ്രാമിന് ദൈവം ദാനം ആയി നൽകിയതാണ് ഇസ്രായേലിന്റെ ദൈവം ആയ എൽ അത് യെഹൂദികൾക്ക് നൽകിയ വാഗ്ദാന ഭൂമിയാണ്. എൽ എന്ന ദൈവം മറ്റു ദൈവങ്ങളെക്കാൾ ശക്തൻ തന്നെയെന്നും ഒരുനാളും തങ്ങളെ കൈവിടില്ലെന്നും യെഹൂദികൾ ഉറച്ചു വിശ്വസിച്ചു എന്നാൽ ബാബിലോണ് ഇസ്രയേലിനെ ആക്രമിച്ചു കീഴടക്കി എന്നു മാത്രമല്ല ഒരിക്കലും തകരില്ലെന്നു യെഹൂദികൾ കരുതിയിരുന്ന ജെറുസലേമിലെ ദേവാലയം അവർ തകർത്തു കളഞ്ഞു. അടിമകൾ ആയി കൊണ്ടു പോയ യെഹൂദികൾ കണ്ടത് ബാബിലോണിലെ ആകാശം മുട്ടുന്ന കെട്ടിടങ്ങളും സ്വർണ്ണവും രക്നങ്ങളും കൊണ്ടു നിർമ്മിച്ച ആയിരക്കണക്കിന് ദൈവങ്ങളുടെ പ്രതിമകളുമാണ് അതോടെ അവരിൽ സംശയത്തിന്റെ വിത്തുകൾ മുളപൊട്ടി. എൽ എന്ന ഇസ്രയേലിന്റെ ദൈവത്തെക്കാൾ വലുതാണോ ബാബിലോണിലെ ദൈവങ്ങൾ അതുകൊണ്ടാണോ അവർക്ക് ഇസ്രയേലിനെ കീഴടക്കാൻ കഴിഞ്ഞത് എന്നാൽ പുരോഹിത വർഗ്ഗം ഇത് മറ്റൊരു തരത്തിൽ ആണ് വ്യാഖ്യാനിച്ചത്, ജനങ്ങൾക്ക് എലിൽ ഉള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു അതിന്റെ ഫലം ആണ് ഈ പരീക്ഷണം ബാബിലോണിനെ പേർഷ്യക്കാർ കീഴടിക്കിയതോടെ യെഹൂദികൾക്ക് തിരികെ ഇസ്രായേലിലേക്ക് വരുവാനുള്ള അനുമതി കിട്ടി. തകർന്ന ജെറുസലേം ദേവാലയം പുനര്നിര്മ്മിക്കാൻ മഹാനായ സൈറസ് ചക്രവർത്തി സഹായം ചെയ്തതോടെ തങ്ങൾ കാത്തിരുന്ന മിശിഹാ സൈറസ് തന്നെയെന്ന് യെഹൂദികളിൽ പലരും വിശ്വസിച്ചു. എന്നാൽ യെഹൂദൻ അല്ലാത്ത സൈറസ് എങ്ങനെ മിശിഹാ ആകും എന്ന ചോദ്യത്തിന് ഉത്തരം ആയിരുന്നു സൈറസിന്റെ മതം. ലോകത്തിലെ തന്നെ ആദ്യ ഏക ദൈവ വിശ്വാസം സൊറാസ്ട്ര മതത്തിന്റേത് ആയിരുന്നു. അഹുര മസ്ദ എന്ന ദൈവം എൽ തന്നെ എന്ന ചിന്ത അവരിൽ ഉണ്ടാവുകയും
സൈറസിനോട്
യെഹൂദികൾക്ക്
നന്മ
ചെയ്യാൻ
ദൈവം
ആജ്ഞാപിച്ചു എന്നൊക്കെയുള്ള വാക്യങ്ങൾ ബൈബിളിൽ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. (എസ്റ 1:1-8). സൈറസ് മിശിഹാ തന്നെയെന്ന് യെഹൂദികളിൽ പലർക്കും അന്നുണ്ടായി, കാരണം ചിതറി പോയ യെഹൂദികളെ തിരികേ ഇസ്രായേലിലേക്ക് തിരികേ കൊണ്ടുവരുന്നതും ജറുസലേമിൽ യെഹോവയുടെ ദേവാലയം വീണ്ടും നിർമ്മിക്കുന്നതും എല്ലാം മിശിഹായുടെ വരവിൽ ആയിരിക്കും എന്ന് ജനങ്ങൾക്കിടയിൽ പരക്കേയുള്ള വിശ്വാസം ആയിരുന്നു. ജെറുസലേം തകർക്കുന്നതിനു മുൻപ് ദാവീദിന്റെ കാലത്തും അതിനു ശേഷവും അഷേരയും ബാലുമെല്ലാം ജെറുസലേം ദേവാലയത്തിൽ പൂജിക്കപ്പെട്ടിരുന്നു. ഇസ്രായേലിന്റെ
തകർച്ചയോടെ
ഉണ്ടായ
പ്രവാസം
ഒരു
തരത്തിൽ
യെഹൂദികളുടെ
ദൈവം
എന്ന
കാഴ്ചപ്പാടിൽ
വലിയൊരു
മാറ്റത്തിന്
ഇടയാക്കി.
ഏക
ദൈവ
വിശ്വാസം
എന്ന
കടുത്ത
തീരുമാനത്തിലേക്ക് അവരെത്തി. എൽ എന്ന ദൈവത്തിന്റെ ആലയത്തിൽ നിന്നും അഷേര ബാൽ മുതലായ സർവ ഉപദേവതകളെയും അവർ എന്നെന്നേക്കുമായി പുറത്താക്കി. മതം എന്നും പുരുഷന്മാരാൾ നിയന്ത്രിച്ചിരുന്നതായിരുന്നതിനാൽ ദൈവം എന്നത് പുരുഷ രൂപത്തിൽ മാത്രം മതി എന്ന ചിന്തയും അഷേരയെ പുറത്തതാക്കാൻ കാരണം ആയി പറയപ്പെടുന്നു. എന്തായാലും ഇസ്ര-ഏൽ എന്ന രാജ്യത്തിന്റെ സർവ്വാധികാരി അതോടെ ഏൽ അല്ലെങ്കിൽ എൽ ആയി മാറി. അഷേര എന്ന ദൈവത്തിന്റെ ഭാര്യ മണ്ണിൽ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെട്ടു. എൽ പിന്നീട് എൽ ശദായി ആയും എലോഹിം ആയും ഒക്കെ അറിയപ്പെട്ടെങ്കിലും യെഹോവയുടെ ഭാര്യയെ യെഹൂദികൾ മറന്നു കഴിഞ്ഞിരുന്നു.
ബൈബിൾ
പല
തവണ
തിരുത്തി
എഴുത്തലുകൾക്ക്
വിധേയം
ആയിട്ടുണ്ട്,
അപ്പോഴൊക്കെയും
പഴയ
കാലത്ത്
നടന്നത്
എന്ന
രീതിയിൽ
ചില
സൂചനകൾ
നൽകുന്ന
കഥകൾ
ബൈബിളിൽ
കൂട്ടിച്ചേർത്തിട്ടുണ്ട്. കഥകൾക്കുള്ളിലെ കഥ മനസ്സിലാക്കാൻ ശ്രമിച്ചാൽ മനസ്സിലാകും വർത്തമാന കാലത്ത് നടന്ന പല സംഭവങ്ങളും ഭൂതകാലത്ത് സൂചനാ രൂപത്തിൽ ബൈബിളിൽ ഉണ്ട് എന്ന്. അഷേരയെ ദൈവം പൂർണ്ണമായും ഒഴിവാക്കുന്ന ഒരു കഥയുടെ സൂചന ബൈബിളിന്റെ തുടക്കത്തിൽ തന്നെയുണ്ട്. യെഹോവ ആദത്തിനെയും ഹവ്വയേയും സൃഷ്ടിച്ചതിനു ശേഷം അവരെ ഏദൻ തോട്ടത്തിൽ കുടിയിരുത്തി, എന്നാൽ ഒരു പ്രത്യേക മരത്തിന്റെ പഴം മാത്രം ഭക്ഷിക്കുന്നതതിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ ഒരു സർപ്പത്തിന്റെ വാക്ക് കേട്ടു അവർ ആ വിലക്ക് ലംഘിച്ചു. സർപ്പം പിശാച് ആണെന്നാണ് പൊതുവേ വിശ്വാസികൾക്കിടയിൽ ഉള്ള ധാരണ എന്നാൽ പിശാച് എന്ന ഒരു ആശയം ക്രിസ്ത്യൻ സൃഷ്ടിയാണ്. പഴയ നിയമം ബൈബിൾ എവിടെയും പിശാചിനെ കണ്ടെത്താൻ കഴിയില്ല, അവിടെ നമ്മൾ കാണുന്നത് സാത്താൻ എന്ന വാക്കാണ് സാത്താൻ എന്ന വാക്കിനു എതിരാളി അല്ലെങ്കിൽ പഴി കേൾപ്പിക്കുന്നവൻ എന്നൊക്കെയാണ് അർത്ഥം. പഴയ നിയമത്തിൽ സാത്താൻ യെഹോവയുടെ കല്പനകൾ അനുസരിക്കുന്ന ഒരു ദാസൻ മാത്രമാണ്. പരീക്ഷിക്കപ്പെടേണ്ട മനുഷ്യരെ പരീക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന ഒരു ദൈവ ദാസൻ മാത്രം ആണ് സാത്താൻ, ജോബിനെ പരീക്ഷിക്കാൻ ദൈവം തന്നെയാണ് സാത്താന് അനുമതി നൽകുന്നത്. മിശിഹാ സമരങ്ങൾ പൂർണ്ണ പരാജയം ആവുകയും ടൈറ്റസ് ജെറുസലേം ദേവാലയം തകർക്കുകയും ചെയ്തതോടെ ഭൂമിയിൽ നടക്കുന്നത് തിന്മയുടെ വാഴ്ച്ചയാണെന്നും അതു നിയന്ത്രിക്കുന്നത്തിനു ഒരു ശക്തിയുണ്ടെന്നും ജനങ്ങൾ വിശ്വസിച്ചു തുടങ്ങി, മിശിഹായുടെ വരവോടെ ആ ശക്തിയെ മിശിഹാ തകർക്കുകയും ഭൂമിയിൽ യെഹോവയുടെ രാജ്യം സ്ഥാപിക്കുകയും അന്ത്യ വിധി ഉണ്ടാകുകയും ചെയ്യും എന്ന ആശയം അതോടെ ശക്തി പ്രാപിച്ചു, അപോകാലിപ്റ്റിക് ജൂതന്മാർ എന്നാണ് ഈ കൂട്ടരെ വിളിക്കുന്നത്. അന്ത്യ വിധി ഇവരുടെ സംഭാവനയാണ്. സാത്താൻ എന്നത് തിന്മയുടെ ഈ ശക്തിയുടെ പേരാക്കി മാറ്റി. ദൈവത്തിന്റെ അനുവാദം ഇല്ലാതെ ഭൂമിയിൽ തിന്മ പടർത്തുന്ന ഒരു ദുഷ്ട ശക്തിയായി മാറി സാത്താൻ. സാത്താൻ ഒരു സ്വാതന്ത്ര്യ ശക്തി ആകുന്നത് അപോകാലിപ്റ്റിക് ജൂതന്മാരുടെ സ്വാധീനം മൂലമാണ്. കഥ പറഞ്ഞു വന്നത് സാത്താൻ മനുഷ്യരെ ഏദനിൽ വഴി തെറ്റിക്കുന്നിടത്തേക്കാണ്, ഇതോടെ ഏദനിലെ സർപ്പം സാത്താൻ അല്ലെങ്കിൽ പിശാച് ആയി മാറി. എന്നാൽ ബൈബിളിൽ പറയുന്നത് ദൈവ സൃഷ്ടികൾ താന്ത്രശാലിയായ സർപ്പം ഹവ്വയെ പ്രീണിപ്പിച്ചു വിലക്കപ്പെട്ട കനി ഭക്ഷിപ്പിക്കുന്നു. സർപ്പം ദൈവ സൃഷ്ടി എന്നു ആർക്കും സംശയം ഇല്ല, സർവ്വ ജീവജാലങ്ങളും ദൈവഹിതം അനുസരിക്കുമ്പോൾ സർപ്പം താന്ത്രശാലി ആകുന്നു, അതായത് സർപ്പം പിശാച് രൂപം മാറി വന്നത് കൊണ്ടാണ് ഇങ്ങനെ നടന്നത് എന്നു കരുതാം. എന്നാൽ ദൈവം ഹവ്വയെ ശപ്പിക്കുന്ന കൂടെ സർപ്പത്തെയും ശപ്പിക്കുന്നു, നീ ഇനി മുതൽ നിലത്തിഴഞ്ഞു നടക്കും (അതു വരെ സർപ്പത്തിനു കാൽ ഉണ്ടായിരുന്നു) നീ പൊടി തിന്നും, നീയും മനുഷ്യരും തമ്മിൽ ഉള്ള ശത്രുത നിത്യമായിരിക്കും, നീ മനുഷ്യ പുത്രന്റെ കുതികാലിൽ കടിക്കും നീ അവന്റെ തല തകർക്കും. പിശാച് ചെയ്ത പാപത്തിനു സർപ്പത്തെ ശപിക്കാൻ തക്ക വണ്ണം ബുദ്ധിഹീനൻ ആണോ യെഹോവ ? അല്ല, പിന്നെ എന്താണ് ഈ കഥയുടെ അർത്ഥം ? അതറിയാൻ ആരാണ് സർപ്പം എന്താണ് ആ പഴം എന്നറിയണം. ഈ കഥ ഒരു പ്രതീകാത്മകമായ കഥയാണ്, മോശ പത്തു കല്പനയുമായി സിനായ് മല ഇറങ്ങി വരാൻ താമസിച്ചപ്പോൾ യെഹൂദികൾ സ്വർണ്ണം കൊണ്ടു ഒരു കാളയെ ഉണ്ടാക്കി പൂജിച്ച കഥ എല്ലാവർക്കും അറിവുള്ളതാണ്, ആ കാള ഒരു പ്രതീകം ആയിരുന്നു ബാൽ എന്ന കാനാൻ ദൈവത്തിന്റെ പ്രതീകം. വിഗ്രഹ പ്രതിഷ്ടകൾ യെഹോവ ഒരിക്കലും എതിർത്തിരുന്നില്ല എതിർത്തിരുന്നത് തനിക്ക് ഇഷ്ടം ഇല്ലാത്ത ദൈവങ്ങളെ മാത്രമാണ്. ഇസ്രായേൽ മക്കൾക്കിടയിലേക്ക് അവരെ ശിക്ഷിക്കാൻ യെഹോവ ഒരു സർപ്പത്തെ ഇറക്കി വിടുന്നുണ്ട്, അത്തിൽ നിന്നും രക്ഷിക്കാൻ യെഹോവ ചെയ്തത് ചെമ്പിൽ തീർത്ത ഒരു സർപ്പത്തെ ഒരു മറത്തൂണിന് മേലെ പ്രതിഷ്ഠിക്കുകയാണ് സർപ്പദംശനം ഏറ്റവർ അതിനെ നോക്കിയാൽ മരിക്കില്ല എന്നും പറയുന്നു. നഹുഷ്ഠൻ എന്ന പേരായ ഈ സർപ്പ പ്രതിമയെ യെഹൂദികൾ എല്ലാ കാലത്തും ദീപം ഉഴിഞ്ഞു വന്നു, സോളമന്റെ ദേവാലയത്തിൽ നിന്നും ഈ പ്രതിമ എടുത്ത് തകർത്തു കളയുന്നത് ഹിസ്കിയാവ് ആണ്. (2കിങ്സ് 18ൽ) മോശ മുതൽ ഹിസ്കീവാവ് വരെ എത്രയോ തലമുറ ഇതിനെ വണങ്ങി വന്നു. സോളമൻ യെഹോവയെ കൂടാതെ എത്രയോ ദൈവങ്ങളെ തന്റെ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
![]() |
| മോശയുടെ നഹുഷ്ട |
കാള ഒരേ സമയം ബാലിന്റെയും എലിന്റെയും പ്രതീകം ആണ്. രണ്ടു പേരെയും ഒരേ സമയം പൂജിക്കുമ്പോൾ ബാലിനെ സർപ്പം ആയും എലിനെ കാള ആയും പൂജിക്കപ്പെടുന്നു. സോളമനു ശേഷം ഇസ്രായേലിലോ ജൂദായിലോ ഒരു ശക്തം ആയ ഭരണമോ എന്തിനു നല്ലൊരു കാലമോ ഉണ്ടായിട്ടില്ല, എങ്ങും കൊലയും യുദ്ധവും അരാജകത്വവും മാത്രം, ഈജിപ്തിൽ നിന്നു വന്നവർ സോളമന്റെ സ്വർണ്ണ പരിചകൾ എടുത്തു കൊണ്ട് പോയപ്പോഴും യെഹോവയുടെ ആലയത്തിലെ സ്വർണ്ണവും വെള്ളിയും എല്ലാം ഓരോരോ രാജാക്കന്മാർ എടുത്ത് ഉപയോഗിച്ചപ്പോഴും യെഹോവയുടെ എതിർപ്പ് ഉയർന്നതേയില്ല ഇതൊക്കെ യെഹൂദികളിൽ ഉണ്ടാക്കിയ ചിന്തയാണ് അന്യ ദൈവ പൂജയുടെ ഫലം ആണ് ഇതൊക്കെ നടന്നത് എന്ന ഉത്തരത്തിൽ അവരെയെത്തിച്ചത്. ഒരിക്കലും യെഹൂദൻ യെഹോവയെ ആരാധിക്കാതെയിരുന്നിട്ടില്ല എന്നിട്ടും തങ്ങൾക്ക് ഉണ്ടായ പരാജയങ്ങൾക്ക് അവർ കണ്ടെത്തിയ കാരണം ആണ് അന്യ ദൈവങ്ങളെ പൂജിച്ചത് കൊണ്ടാണെന്നു. രാജാക്കന്മാർ 1, 2 ൽ അൽപ വിശ്വാസികൾ എന്ന പേരിൽ ധാരാളം രാജാക്കന്മാർ ഉണ്ട്, എല്ലാവരും യെഹോവയെ കൂടാതെ ബാലിനേയും അഷേരയേയും പൂജിച്ചു വന്നിരുന്നു. ഈ കാലഘട്ടത്തിനു ശേഷം ഏക ദൈവം എന്ന കടുത്ത ആശയത്തിലേക്ക് വന്നത് ജെറുസലേം തകർന്നു ബാബിലോണിലേക്ക് പോകുന്നതും ബാബിലോണ് ഏക ദൈവ വിശ്വാസത്തിൽ അതിഷ്ഠിതം ആയ രാജ്യം ആണെന്നും കാണുന്നതോടെ ആണ്. രാജാക്കന്മാരിലെ കഥകൾ പഴയത് ആണെങ്കിലും എഴുതപ്പെട്ടത് പ്രവാസത്തിന് ശേഷം ആണ് അതിനാൽ ആണ് ബാലിനേയും അഷേരയേയും ഒക്കെ കളഞ്ഞു അവർ യെഹോവയിലേക്ക് മാത്രം ഒതുങ്ങുന്ന കഥകൾ എഴുതി ചേർത്തത്.
കഥ
എന്തായാലും ഏദൻ തോട്ടത്തിലെ സർപ്പം ബാൽ ആകുന്നു. ഇനി ആ പഴം എന്താണെന്ന് നോക്കാം ആ പഴം തിന്നുന്നതോടെ ആദത്തിനും ഹവ്വയ്ക്കും നാണം വരുന്നു, എപ്പോഴാണ് മനുഷ്യർക്ക് നാണം വരുന്നത്? താൻ എന്ന ബോധത്തിൽ നിന്നാണ് നാണം വരുന്നത്, സ്വയം ഒരു വ്യക്തി എന്ന അവബോധം മനുഷ്യനിൽ ഉണ്ടാകുന്നത് ആ പഴം കഴിക്കുമ്പോഴാണ്. ആ പഴം നൽകുന്നത് ഒരു മരമാണ് ശരിയുടെയും തെറ്റിന്റെയും മരം എന്നാണ് അതിനെപ്പറ്റി ബൈബിളിൽ പറയുന്നത്. ഈ മരത്തിന്റെ പഴം ആദത്തിനു താൻ ഹവ്വയിൽ നിന്നും വ്യത്യസ്തൻ ആണെന്ന ചിന്തയും പുരുഷൻ സ്ത്രീ എന്ന ചിന്തയും ഉണ്ടാകുന്നു. ദൈവം ആദത്തിനു കൊടുത്തത് കൂട്ട് ആണെങ്കിൽ പഴം ആദത്തിനു കൊടുത്തത് ഇണയെ ആണ്. ഇതിൽ നിന്നാണ് മനുഷ്യർ ഉണ്ടാവാൻ തുടങ്ങുന്നത്. എന്തായിരുന്നു ആ മരം ? നമുക്ക് അറിയാവുന്ന മരം അല്ലെങ്കിൽ മരത്തിന്റെ രൂപത്തിൽ നാം ആരാധിക്കുന്നത് അഷേര എന്ന ദേവതയെ ആണ്. മരമാകും മര തൂണായും അഷേര ഒരുപാട് കാലം കാനാനിൽ ഉണ്ടായിരുന്നു. പ്രത്യുത്പാദ ശക്തിയുടെ പ്രതീകം ആയി മരത്തിനു ചുവട്ടിൽ, അഷേര യെഹോവയുടെ ക്ഷേത്രങ്ങളിൽ എന്നും ഉണ്ടായിരുന്നു. കാനാൻ മതത്തിൽ ബാൽ അഷേരയുടെ പുത്രൻ ആണ് എലിന്റെ പുത്രനും. എൽ യെഹോവ ആയതോടെ അഷേരയെ ബാലിന്റെ ഭാര്യ ആക്കി തള്ളിക്കളയാൻ പല ശ്രമങ്ങളും നടന്നെങ്കിലും ജനങ്ങൾ അഷേരയെ യെഹോവയുടെ ഭാര്യ ആയി തന്നെ കണ്ടു പോന്നു അതോടെ അഷേര യെഹോവയുടെ ഭാര്യ ആയി തന്നെ കുറെ കാലം തുടർന്നു. ഏക ദൈവം എന്ന ആശയം ശക്തം ആയതോടെ അഷേരയും ബാലും ജറുസലേമിൽ നിന്നും പുറത്തായി. മനുഷ്യരെ വഴിതെറ്റിക്കുന്ന ബാലും അഷേരയും ഏദൻ തോട്ടത്തിൽ ഉണ്ടായിരുന്നു ഇവരുടെ വാക്ക് കേട്ടാതിനാൽ ഏദനിൽ നിന്നുള്ള പുറത്താക്കലും ശാപവും ആദത്തിനും ഹവ്വയ്ക്കും അനുഭവിക്കേണ്ടി വന്നു. ഇത് നൽകുന്ന സൂചന ഇതാണ് അന്യ ദൈവങ്ങളുടെ പൂജ നിത്യ സ്വർഗ്ഗം എന്ന ഏദനിൽ നിന്നു നിങ്ങളെ എന്നെന്നേക്കും ആയി പുറത്താക്കി കളയും ഇത് യെഹോവയുടെ സന്ദേശം ആണ്.
![]() |
| ഈജിപ്ഷ്യൻ അഷേര |
കഥകൾ
ഇവിടെ
അവസാനിക്കുന്നില്ല അഷേര എന്ന നന്മ മരത്തിന്റെ ഫലം ഭക്ഷിച്ചാൽ മരണം ആണ് ഫലം എന്നു യെഹോവ പറഞ്ഞെങ്കിലും ആദമോ ഹവ്വയെ മരിച്ചില്ല. എന്നാൽ അമരത്വത്തിൽ നിന്നു മനുഷ്യരിലേക്ക് മരണം കടന്നു വന്നു എന്ന് പറയാം എങ്കിലും, കണ്ണു തുറന്ന മനുഷ്യരിൽ പലരും അഷേര ഭക്തർ ആയി മാറി. ആ സർപ്പം ദൈവ ദാസൻ ആയി ഒരുപാട് കാലം മോശയെ സഹായിച്ചു, പിന്നെയവർ അവനെയും അന്യദൈവമായി കുഴിച്ചു മൂടി, പിശാച് ആക്കി അപമാനിച്ചു. അർത്ഥം അറിയാതെ ഈ കഥകൾ വായിച്ചു ചിന്തകൾ കാടു കയറിയവരുടെ ചിന്തയിൽ നിന്നും കബാല എന്ന പുതിയ വിശ്വാസ രീതി ഉടലെടുത്തു. കാലം ഇനിയും ഇങ്ങനെ പുതിയ കഥകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും കഥകൾ വിശ്വസിക്കുന്നവർക്ക് വേണ്ടി...
വിശ്വാസികൾ
എത്രയൊക്കെ
അഷേരയെ
തള്ളിപ്പറഞ്ഞാലും തിന്ന പഴം മനുഷ്യരിൽ ഉള്ളിടത്തോളം കാലം മനുഷ്യരിൽ ചോദ്യം ഉണ്ടായി കൊണ്ടേയിരിക്കും അഷേര തന്നെ ആയിരുന്നില്ലേ യഥാർഥ ദൈവം ?
![]() |
| ഉഗാരിക് അഷേര |





No comments:
Post a Comment