Thursday, 25 July 2019

യേശു ഒരു വെസ്പാസിയൻ കെട്ടുകഥയോ ?


ജൂലിയോ ക്ലാഡിസിയൻ രാജ പരമ്പരയിലെ മൂന്നാമത്തെ ചക്രവർത്തിയായിരുന്ന ടൈബേറിയസിന്റെ കാലത്ത് ജൂദാ എന്ന യെഹൂദിയ രാജ്യത്ത് തങ്ങളെ റോമൻ ചക്രവർത്തിമാരുടെ ഭരണത്തിൽ നിന്നു മോചിപ്പിക്കുവാനായി യെഹൂദികൾ ആയുധം എടുത്തു പോരാടുന്ന കാലത്ത് ആണ് യേശുവിന്റെ മരണം എന്നു കരുതപ്പെടുന്നത്. യെഹൂദിയ വിശ്വാസം അനുസരിച്ചു തങ്ങളെ റോമിന്റെ കയ്യിൽ നിന്ന് മോചിപ്പിച്ചു ദൈവ രാജ്യം ഭൂമിയിൽ സ്ഥാപിക്കുവാനായി യാക്കോബിന്റെ പരമ്പരയിൽ നിന്നൊരു യോദ്ധാവ് വരുമെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു. ദൈവ രാജ്യം സ്ഥാപിക്കുവാനായി ഒരു മിശിഹാ വരുമെന്നും അത് റോമാക്കരുടെ ക്രൂരതയിൽ നിന്നു തങ്ങളെ രക്ഷിക്കാനും ആയിരിക്കും എന്നവർ ആ കാലത്ത് കരുതിയിരുന്നു. നമ്പേഴ്സ് 24: 17-20, ഉല്പത്തി 47:10, ഡെറ്റോ 30:1 എല്ലാം അത് പ്രവചിക്കുന്നുമുണ്ട്, എന്നാൽ അദ്ധേഹം എപ്പോൾ വരുമെന്നു കൃത്യമായി പറഞ്ഞിട്ടുമില്ല താനും. മിശിഹാ എന്ന അയാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പ് തുടരുന്ന കാലത്ത് യെഹൂദികളുടെ ഇടയിൽ നിന്നു ഒരുപാട് ആളുകൾ യുദ്ധ നേതൃത്വത്തിലേക്ക് ഉയർന്നു വരികയും അവരിൽ പലരെയും മിശിഹാ ആണെന്ന് യെഹൂദികൾ വിശ്വസിക്കുകയും ചെയ്തിരുന്നു, എന്നാൽ പ്രവചനങ്ങൾ പൂർത്തീകർക്കാതെ മരണപ്പെടുകയോ കീഴടങ്ങുകയോ ചെയ്ത അവരിൽ പലരും മിശിഹാ ആയി മാറിയില്ല, അല്ലെങ്കിൽ അവർ മിശിഹാ എന്ന പദവി ഏറ്റവർ ആയി മണ്മറഞ്ഞു. മതപരം ആയ കാരണങ്ങളാലും നികുതി ഇളവ് ലഭിക്കാത്തതിനാലും ജൂലിയസ് സീസറിന്റെ കാലം മുതൽ യെഹൂദികൾ പോരാട്ടം ആരംഭിക്കുകയും അവരുടെ നേതൃത്വം ഏറ്റെടുത്ത പലരെയും ക്രിസ്തു അല്ലെങ്കിൽ മിശിഹാ ആയി കരുതുകയും ചെയ്തിരുന്നു. മെസയ്യാ മൂവ്മെന്റ് എന്നാണ് യെഹൂദികളുടെ സമരങ്ങളെ വിളിക്കുന്നത്. ജൂലിയോ ക്ലാഡിയൻ പരമ്പരയിലെ അവസാന ചക്രവർത്തി ആയിരുന്ന നീറോയുടെ കാലത്ത് ആണ് ജൂദായിലേക്ക് പട നയിക്കാൻ പട്ടാള ജനറൽ ആയ വെസ്പാസിയനെ നിയോഗിക്കുന്നത്. അയാൾ തന്റെ മകനായ റ്റൈട്ടസിനോടൊത്തു ജൂദായിലെക്ക് പട നയിക്കുകയും ചെയ്തു.  നീറോയുടെ മരണത്തെ തുടർന്ന് വേസ്പാസിയനെ പുതിയ ചക്രവർത്തിയായി റോമൻ സെനറ്റ് തീരുമാനിച്ചു. അദ്യം ഗദാരയിൽ യുദ്ധം ജയിക്കുകയും 66CE വെസ്പാസിയന്റെ പുത്രൻ ടൈറ്റസ് ഗലീലിയിലെ ജൂത നഗരം തകർക്കുകയും ചെയ്തു, പിന്നീട് ജൂദാ നഗരം വളയുകയും ജെറുസലേമിനു ചുറ്റും ഒരു മതിൽ നിർമ്മിക്കുകയും ചെയ്തു, യെഹൂദികളെ മതിലിനുള്ളിൽ നിന്നു പുറത്തു വിടാതെ കഷ്ടപ്പെടുത്തി അവസാനം അയാൾ അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തി, പിന്നീട് നടന്നത് മനുഷ്യ കൂട്ടക്കൊലയാണ്. ജെറുസലേം നഗരം ഇടിച്ചു നിരത്തി അവിടെയുള്ള ദേവാലയം തകർത്തു അതിൽ ഉണ്ടായിരുന്ന സ്വർണ്ണം വെള്ളി മുതലായ അമൂല്യ വസ്തുക്കളും തോറ എന്ന വേദ ഗ്രന്ഥവും മെനോര എന്ന ദീപവും റോമിലേക്ക് കടത്തി കൊണ്ടു പോയി. രക്ഷപെട്ടോടിയ യെഹൂദികൾ മരുഭൂമിയിലേക്കും അടുത്ത ദേശങ്ങളിലേക്കും പാലായനം ചെയ്തു.
ജെറുസലേം തകർക്കപ്പെടുന്നു


ജെറുസലേമിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കളുമായി പോകുന്ന റോമൻ പട




യെഹൂദികൾ റോമൻ ചക്രവർത്തിമാരെ എതിർക്കുന്നതിനു മുഖ്യ കാരണം എന്ന് പറയുന്നത് അന്നത്തെ കാലത്ത് റോമൻ ചക്രവർത്തിമാരെ ദൈവം ആയി ആരാധിച്ചിരുന്നു റോമൻ സാമ്രാജ്യത്തിനു കീഴിൽ വരുന്ന ജൂദായിലും ചക്രവർത്തിമാരെ ആരാധിക്കുന്ന പല ദേവാലയങ്ങളും നിലവിൽ ഉണ്ടായിരുന്നു, യെഹൂദിയ വിശ്വാസം അനുസരിച്ചു ദൈവത്തെയല്ലാതെ മറ്റ് ആരെയും ആരാധിക്കുന്നത് മോശയ്ക്ക് നൽകിയ കല്പനകൾ പ്രകാരം മതത്തിന് എതിരായിരുന്നു. ക്ഷേത്രത്തിൽ ഉള്ള ചക്രവർത്തിമാരുടെ പ്രതിമകളെ ആരാധിക്കാൻ യെഹൂദികൾ നിർബന്ധിക്കപ്പെട്ടതും മറ്റു രാഷ്ട്രീയ കാരണങ്ങളും യെഹൂദികളെ റോമാ സാമ്രാജ്യത്തിനു എതിരെയുള്ള പോരാട്ടത്തിന് പ്രേരിപ്പിച്ചു.
റ്റൈറ്റസ്-വെസ്പാസിയൻ-ജൊസെഫസ്



റ്റൈറ്റസിന്റെ ക്ഷേത്രം
ജൂദായിലെ യെഹൂദികളുടെ പരാജയം കൊണ്ടു വിമത ശബ്ദത്തെ ഇല്ലാതെയാക്കിയ ടൈറ്റസ് തന്റെ പിതാവ് ആയ വെസ്പാസിയന്റെയും തന്റെയും പേരിൽ റോമിൽ ഒരു ദേവാലയം നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഈജിപ്തിലെ ലക്സാണ്ട്രിയയിൽ അവിടെയുള്ള യെഹൂദികൾ റോമിനെതിരായി യുദ്ധം ആരംഭിക്കുന്നു എന്ന വാർത്ത ടൈറ്റസിനെ ആലോസരനാക്കി. ആരാണ് യെഹൂദികളെ ഇങ്ങനെ ഒരുമിപ്പിക്കുന്നത് എന്നറിയാനായി ടൈറ്റസ് സമീപിച്ചത് ഗലീലിയിൽ യെഹൂദ പടയുടെ നേതാവ് ആയിരുന്ന ജോസഫ് എന്ന ആളുടെയടുത്തതായിരുന്നു, അടിമയായി പിടിച്ചു കൊണ്ടുവന്ന ജോസഫ് താൻ ഒരു യെഹൂദ പ്രവാചകൻ ആണെന്നാണ് പറഞ്ഞിരുന്നത് ടൈറ്റസിനെ പിതാവ് വെസ്പാസിയൻ അയാളെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുകയും രാജകീയ പദവികൾ നൽകുകയും ചെയ്തിരുന്നു. അങ്ങനെ ജോസഫ് ബെൻ മത്തിയാഹു എന്നയാൾ ടൈറ്റസ്  ജോസെഫാസ് ഫ്ലേവിയസ് ആയി മാറുകയും ചെയ്തിരുന്നു.യെഹൂദികളുടെ മിശിഹായെ പറ്റി ജൊസെഫസ് വിവരിച്ചു.  തങ്ങൾ പിടിച്ചു കൊണ്ട് വന്ന യെഹൂദിയ വേദ പുസ്തകവും എഴുത്തുകുത്തുകളും എല്ലാം ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്യുവാനും അതുവഴി യെഹൂദികളുടെ വിമത ശബ്ദത്തിനു മൂല കാരണം കണ്ടു പിടിച്ചു അതിനെ ഇല്ലാതെയാക്കുവാനും ടൈറ്റസ് പദ്ധതിയിട്ടു.

തികച്ചും റോമൻ ആയി മാറിയ ജോസഫസ് റോമൻ സാമ്രാജ്യത്ത് അന്ന് ഉണ്ടായിരുന്ന ഒരേ ഒരു തോറ ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്യുവാനും യെഹൂദ ചരിത്രം മനസ്സിലാക്കുവാനും ടൈറ്റസിനെ സഹായിച്ചു. മിശിഹാ വന്നു ചേരുന്നത് വരെ യെഹൂദികൾ വെറുതേയിരിക്കില്ല എന്നു മനസ്സിലാക്കിയ ടൈറ്റസിന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ജെയിംസ് എന്ന പ്രവാചകൻ, യെഹൂദികൾ ജെയിംസിനെ കല്ലെറിഞ്ഞു കൊല്ലുകയാണ് ചെയ്തത് അതുകൊണ്ടാണ് ജൂദായ്ക്കും ജെറുസലേമിനും നാശം വന്നത് എന്നു ജോസഫസ് ഉൾപ്പെടെ പലരും അന്ന് കരുതിയിരുന്നു ജെയിംസിനെ ക്രിസ്തു എന്നാണ് ജോസഫസ് വിളിച്ചിരുന്നത്. ജയിംസിന്റെ സഹോദരൻ ആയ യേശു നല്ലൊരു മനുഷ്യൻ ആണെന്നും യെഹൂദികളും അന്യമതസ്ഥരും ഉൾപ്പെടെ കുറെയാളുകൾ അയാളെ പിന്തുടർന്നു കൊണ്ടേയിരുന്നു എന്നും ജോസഫസ് ടൈറ്റസിനെയറിയിച്ചു.

പിന്നീട് നടന്നത് അവിശ്വസനീയം ആയ ഒരു ചരിത്രം ആണ്, ടൈറ്റസിന്റെ പ്രണയിനി ആയിരുന്ന ജൂദായിലെ രാജകുമാരി ബെർണിസ്, അലക്സാൻഡ്രിയയിലെ ഹെറോഡ് കുടുംബം, ഫിലോ എന്നീ സമ്പന്ന കുടുംബങ്ങളുടെ നേതൃത്വത്തിൽ തോറയുടെ ചുവടു പിടിച്ചു പുതിയൊരു വേദ പുസ്തക രചന ആരംഭിക്കുകയുണ്ടായി. യെഹൂദികളെ എന്നെന്നെക്കുമായി ഒതുക്കുവാനും തങ്ങളുടെ സാമ്രാജ്യത്തെ വെല്ലുവിളികലിൽ നിന്നും രക്ഷിക്കുവാനുമായി അവർ തയ്യാറാക്കിയ ഒരു കഥ അവിടെ പിറവി കൊണ്ടു.  ടൈറ്റസിന്റെ എതിരാളികൾ ആയിരുന്ന ജൂലിയസ് ക്ലാഡിസിയൻ ചക്രവർത്തിമാരുടെ കാലത്ത് ജറുസലേമിൽ വെച്ചു കൊല്ലപ്പെട്ട ഒരു പ്രവാചകന്റെ കഥ, ജോസെഫസ് പറഞ്ഞ കഥയിലെ യേശുവിന്റെ ജനനം മുതൽ കുരിശിലേറ്റി വധിക്കുന്നത് വരെയുള്ള മുഴുമയുള്ള ഒരു കഥ. ചരിത്രകാരന്മാർ പഴയ കഥകളിൽ നിന്നും പുതിയ കഥകൾ രൂപപ്പെടുത്തുന്നതിനു റ്റൈപ്പോളജി എന്നു പറയും അതാണു യേശുവിന്റെ കഥയിലും കാണാൻ കഴിയുക.യേശുവിന്റെ ജനനം മുതൽ ഉള്ള കഥകൾ മോശയുടെ കഥയിൽ നിന്നു കടം എടുത്തു, മാതാപിതാക്കൾ രാജാവ് തങ്ങളുടെ മകനെ കൊല്ലാതിരിക്കാൻ ഈജിപ്തിലേക്ക് ഒളിച്ചോടുന്നതും അവിടെ ജനിച്ചു ജറുസലേമിൽ തിരികെയെത്തുന്നതും ഉൾപ്പെടെ സർവ്വവും മോശയുടെ കഥ പോലെ തന്നെ , എലീശാ പ്രവാചകന്റെ മരിച്ച ആളെ ഉയർപ്പിക്കുന്നതും കുഷ്ഠം വന്ന സിറിയൻ ജനറലിന് ശാപ മോക്ഷം കൊടുക്കുന്നതും എല്ലാം യേശുവും മറ്റൊരു തരത്തിൽ ചെയ്യുന്നുണ്ട്. അദ്ധേഹത്തിന്റെ ജനനം ഈജിപ്ഷ്യൻ ദേവൻ ആയ ഹോരസിന്റെയോ റോമൻ ദൈവം ആയ മിത്രയുടേത് പോലെയോ ഒരു കന്യാ ഗർഭത്തിലൂടെ ആവുന്നതും ഇതേ കടം കൊള്ളൽ തന്നെ. യെഹൂദൻ ആയ അദ്ദേഹം റോമക്കരുമായി യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് വാൾ എടുക്കാതെ സമാധാനം പ്രസംഗിച്ചു. സീസറിന് ഉള്ളത് സീസറിന് കൊടുക്കാൻ പറഞ്ഞു തന്റെ വിധേയത്വം എവിടെയെന്ന് വെളിവാക്കി. യെഹൂദി പുരോഹിതർക്ക് എതിരേ ശബ്ദം ഉയർത്തി താൻ ആണ് മിശിഹാ എന്നു സ്വയം പ്രഖ്യാപിച്ചു. താൻ ദൈവ പുത്രൻ എന്നു ഒരുപടി കൂടി ഉയരത്തിൽ പ്രഖ്യാപിച്ചു. തങ്ങളെ മോചിപ്പിക്കാൻ വാളുമായി വരുമെന്ന് കരുതിയിരുന്ന മിശിഹാ റോമക്കരുമായി സമാധാനം ഉണ്ടാക്കാൻ വന്നവനോ എന്നു ചോദിച്ചു യെഹൂദികൾ അവനെ കല്ലെറിഞ്ഞു ഓടിച്ചു.

ശിഷ്യരോട് അവൻ താൻ ദൈവ പുത്രൻ എന്നു സ്വയം പ്രഖാപിച്ചു, തന്നെ യെഹൂദികൾ ക്രൂശിച്ചു കൊല്ലുമെന്ന് പ്രവചിച്ചു, നാല്പത് വർഷങ്ങൾക്ക് ശേഷം ജെറുസലേമും അവിടത്തെ ദേവാലയവും  തകർക്കപ്പെടും എന്നു പ്രവചിച്ചു. താൻ രണ്ടാമത് ഒരിക്കൽ കൂടി മനുഷ്യപുത്രൻ ആയി വരുമെന്ന് പ്രവചിച്ചു. അങ്ങനെ പുതിയ വേദ പുസ്തകകം എഴുതപ്പെട്ടു, യെഹൂദികൾ മിശിഹായെ ക്രൂശിച്ച ദൈവത്താൽ വെറുക്കപ്പെട്ട ജനം ആയി മാറി. പുതിയ വേദത്തിനു പേര് Evangelion എന്നായിരുന്നു, അർത്ഥമോ നല്ല വാർത്ത എന്നും. യുദ്ധ ജയം കൊണ്ടു വരുന്ന നല്ല വാർത്ത എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്ക് അങ്ങനെ വേദ പുസ്തകത്തിന്റെ പേരായി മാറി?  ഗോസ്പൽ എന്നു ഇംഗ്ലീഷിൽ ഇത് അറിയപ്പെടുന്നു നമ്മൾ മലയാളികൾക്ക് ഇത് സുവിശേഷവും.

യേശുവിന്റെ ക്രൂശിത  മരണം
മറ്റൊരു പ്രവാചകനും പ്രവചിക്കാത്ത രീതിയിൽ സ്വന്തം ക്രൂശിത മരണം പോലും കൃത്യം ആയി പ്രവചിക്കുകയും, പത്രോസിനോട് നീ എന്നെ തള്ളി പറയും എന്നും, യൂദാസ് തന്നെ ഒറ്റിക്കൊടുക്കും എന്നും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ജെറുസലേമിനു ചുറ്റും മതിലുകൾ ഉയരും എന്നും ദേവാലയം തകർക്കും എന്നുമെല്ലാം പ്രവചിക്കാൻ കഴിഞ്ഞത് അദ്ദേഹം ദൈവ പുത്രൻ ആയത് കൊണ്ടാണ് എന്നു വിശ്വാസികൾ വിശ്വസിക്കും എന്നാൽ ചരിത്രം തിരയുന്നവർക്ക് മനസ്സിലാകും ടൈറ്റസ് ജെറുസലേമും ദേവാലയവും തകർത്ത് യെഹൂദികളെ നാട് കടത്തിയതിന് ശേഷമാണ് ഇവ എഴുതിയത് എന്നു അതുകൊണ്ടു തന്നെ കൃത്യം നാല്പത് വർഷങ്ങൾക്ക് ശേഷം യേശുവിന്റെ പ്രവചനങ്ങൾ എല്ലാം ഫലിച്ചു. പിന്നോട്ട് എഴുതുന്നതിന്റെ ഗുണം ഇതാണ്, കൃത്യമായ കണക്കു കൂട്ടലുകൾ നടത്തിയാണ് ഇവ എഴുതിയിരിക്കുന്നത്. ജോൺ, മാത്യു, ലുക്ക്, മാർക്ക് എന്നിവർ എഴുതിയ സുവിശേഷങ്ങളിലൂടെയാണ് നമുക്ക് മുന്നിലേക്ക് യേശുവിനെപ്പറ്റിയുള്ള കഥകൾ ചുരുളഴിയുന്നത്. ഇതിൽ മാത്യു അല്ലെങ്കിൽ മത്തായി എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ വംശാവലി വിവരിക്കുന്നുണ്ട്. പഴയ നിയമം അനുസരിച്ചു യാക്കോബിന്റെ പരമ്പരയിൽ നിന്നാണ് മിശിഹാ ജനിക്കുക എന്നു പറഞ്ഞു വെച്ചിട്ടുണ്ട് (സംഖ്യാ പുസ്തകം അധ്യായം 24, 17 മുതൽ 20 വരെ) ഇതിനെ സാധൂകരിക്കാൻ ആണ് യേശുവിന്റെ വംശാവലി വിവരിക്കുന്നത്. എന്നാൽ യേശുവിന്റെ ജനനം ദിവ്യ ഗർഭം ആയതിനാൽ തന്റെ വളർത്തച്ഛൻ ആയ യോസേഫിന്റെ വംശത്തിൽ എങ്ങനെ വരും എന്ന് യെഹൂദികൾ ഇന്നും ചോദിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ യെഹൂദികൾ ഇന്നും യേശുവിനെ മിശിഹാ ആയി അംഗീകരിക്കുന്നില്ല. മിശിഹാ ചെയ്യേണ്ട ഒരു കാര്യവും യേശു ചെയ്തിട്ടില്ല, യെഹൂദികൾക്ക് സ്വതന്ത്ര്യ രാജ്യമുണ്ടാക്കുവാനോ ജെറുസലേം ദേവാലയം നിർമ്മിക്കുവാനോ മിശിഹായ്ക്ക് കഴിഞ്ഞില്ല. ക്രിസ്ത്യാനികൾ പറയുന്നത് യേശു ദൈവരാജ്യം തന്റെ രണ്ടാം വരവിൽ പൂർത്തിയാക്കും എന്നാണ്. പഴയ നിയമം മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു വാച്യാർഥം അല്ല വ്യങ്യാർഥം ആണു മനസ്സിലാക്കേണ്ടത് എന്നു ചിലർ പറയുന്നു.

യേശുവിനെക്കുറിച്ചു ബൈബിൾ അല്ലാതെ വിശ്വസനീയമായ പരാമർശം ഉള്ളത് ജോസഫസ് എഴുതിയ ജൂത ചരിത്രത്തിലാണ് (Antiquities of the Jews). രണ്ടിടത്ത് മാത്രം ആണു ആ പേരു പരാമർശിക്കുന്നത് അതിൽ ഒരിടത്ത് അദ്ധേഹത്തിന്റെ സഹോദരൻ ജെയിംസിനെ പറ്റിയും.
പിലാത്തോസ് കുരിശിൽ തറച്ചു കൊന്ന ദിവ്യൻ ആയ ഗുരുവിനെപ്പറ്റി അധ്യായം 18 വാക്യം 3 പറയുന്നു അദ്ധേഹത്തെ ക്രിസ്തു എന്നാണു ജൊസെഫസ് വിളിക്കുന്നത്. അധ്യായം 20 വാക്യം 1 ഇങ്ങനെ കാണാം ന്യായാധിപന്മാരുടെ മുന്നിൽ യേശുവിന്റെ സഹോദരൻ ജെയിംസിനെ ഹാജരാക്കി, അവൻ ക്രിസ്തു എന്നു വിളിക്കപ്പെട്ടിരുന്നു, ന്യായ പ്രമാണത്തെ ലംഘിച്ചതിനാൽ അവനെ കല്ലെറിഞ്ഞു കൊല്ലുവാൻ ന്യായാധിപന്മാരുടെ കൂട്ടം ഉത്തരവിട്ടു. യേശുവിനെയും അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ്നേയും ക്രിസ്തു എന്നാണ് ജോസഫസ് വിളിക്കുന്നത്. ക്രിസ്തു എന്നത് ക്രിസ്തോസ് എന്ന ഗ്രീക്ക് വാക്ക് ആണ് മസിയാ എന്ന ഹീബ്രു പദത്തിന് തുല്യം ആയ വാക്ക്, ഇന്ന് കാണുന്ന രീതിയിൽ ആയിരുന്നില്ല ക്രിസ്തു അല്ലെങ്കിൽ മസിയ എന്ന വാക്ക് പഴയ കാലത്തു ഉപയോഗിച്ചിരുന്നത് എന്നു വ്യക്തമാണ്. റോമൻ ജൂത യുദ്ധ കാലത്ത് യെഹൂദികളെ നയിച്ചു മുന്നോട്ട് വന്നവരെ എല്ലാം മസിയാ എന്നു യെഹൂദികൾ വിശ്വസിച്ചിരുന്നു. അവസാന ജൂത കലാപം ആയ ബാർ കോഖ്ബാ കലാപത്തിൽ യെഹൂദികളെ നയിച്ച സിമോൺ ബാർ കോഖ്ബാ മിശിഹാ തന്നെ എന്നു യെഹൂദികൾ വിശ്വസിച്ചിരുന്നു. ഇത്തരം സമരങ്ങൾ പൊതുവെ അറിയപ്പെടുന്നത് മെസ്സയ്യാനിക് മൂവ്മെന്റ് എന്നാണ്. മിശിഹാ എന്ന ബഹുമതി ലഭിച്ച ആദ്യ വ്യക്തി യേശു അല്ല എന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. യേശുവും അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസും എല്ലാം മിശിഹാ പട്ടം ലഭിച്ചവർ ആയിരുന്നു.

ജോൺ (യോഹന്നാൻ)  ഒഴികെ മറ്റുള്ളവരുടെ സുവിശേഷങ്ങളിൽ എവിടെയും യേശു താൻ ദൈവപുത്രൻ ആണെന്ന് വ്യക്തമാക്കുന്നില്ല, ജോൺ ആവട്ടെ സുവിശേഷങ്ങളിൽ ഏറ്റവും അവസാനം എഴുതപ്പെട്ടതുമാണ് അതുമാത്രമല്ല തന്റെ ഒരു രണ്ടാം വരവ് ഉണ്ടാകും എന്നും പറഞ്ഞു വെക്കുന്നു. (മാർക് 8:38, 9:01, 14:62 മാത്യു 24:30, 25:31 ജോണ് 5:25, 8:28, 9:35) ഇത് വായിക്കുന്നവർക്ക് ജോൺ ഒഴികെ മറ്റുള്ളവരുടെ സുവിശേഷങ്ങളിൽ നിന്നും മനുഷ്യ പുത്രൻ എന്ന തന്റെ രണ്ടാം വരവ് ശരിക്കും ഒരു മനുഷ്യൻ ആയി തന്നെ യേശു വരും എന്ന് തോന്നിപ്പിക്കും, അവൻ ഒരു യോദ്ധാവ് ആയി വന്നു എല്ലാം പിടിച്ചടക്കി ഭൂമിയുടെ തന്നെ രാജാവ് ആയി വർത്തിക്കും എന്ന ഒരു ധ്വനി അതിലുണ്ട്, ഇത് ശരിക്കും തന്റെ തന്നെ രണ്ടാം വരവിനെ ആണോ അതോ ഒരു നിഗൂഡ സന്ദേശം ആണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ഇതും വ്യങ്യാർഥത്തിൽ മാത്രമേ എടുക്കാവൂ എന്നാകും ചിലരുടെ വാദം.

ടൈറ്റസ് തന്റെ പിതാവ് ആയ വെസ്പാസിയൻ ദൈവം ആയിരുന്നു എന്നും ആയതിനാൽ താൻ ദൈവ പുത്രൻ ആണെന്നും സെനറ്റിൽ പ്രഖ്യാപിക്കുകയും സെനറ്റർമാർ കയ്യടികളോടെ അതു അംഗീകരിക്കുകയും ചെയ്തു. മാർക്ക് 8:38 ഇങ്ങനെ പറയുന്നു ദൈവ രാജ്യം വരുന്നത് വരെയും മരിക്കാത്ത ചിലർ കൂട്ടത്തിൽ ഉണ്ട്. എന്താണ് ഇതു കൊണ്ടു അർത്ഥമാക്കുന്നത് ? യേശുവിന്റെ രണ്ടാം വരവ് വരെയും ശിഷ്യരിൽ ചിലർ ജീവനോടെ ഉണ്ടായിരിക്കും എന്നു തന്നെ. ഇപ്പോൾ ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ഇത് യേശുവിന്റെ തെറ്റായ ഒരു പ്രവചനം ആണല്ലോ എന്ന്എന്നാൽ സുവിശേഷം എഴുതിയ വ്യക്തികൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു അതും ശരിയായ പ്രവചനം ആണെന്ന്. യേശുവിന്റെ ശിഷ്യർ ആയ മത്തായിയും മാർക്കോസും ലൂക്കോസും യോഹന്നാനും എല്ലാം ഗലീലി അല്ലെങ്കിൽ അതിനു ചുറ്റും ഉള്ള പ്രദേശത്തോ ഉള്ള മുക്കുവരോ അല്ലെങ്കിൽ സാധാരണക്കാരോ ആയിരുന്നു അവരുടെ സംസാര ഭാഷ ഹീബ്രു പോലും ആയിരുന്നില്ല, യേശു സംസാരിച്ചത് ആരാകമിഡ് ഭാഷയിൽ ആയിരുന്നു എന്നിട്ടും അദ്ദേഹത്തിന്റെ ശിഷ്യർ എഴുതിയ സുവിശേഷങ്ങൾ എല്ലാം വിദേശ ഭാഷ ആയ ഗ്രീക്ക് ഭാഷയിൽ ആയിരുന്നു എന്നതാണ് അത്ഭുതകരവും നമ്മളെ ചിന്തിപ്പിക്കാൻ കാരണം ആക്കുന്നതും.  ഇതെങ്ങനെ സംഭവിച്ചു എന്നതിന് ഉള്ള ഉത്തരമാണ് ജോസഫസ്. റോമൻ സാമ്രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുന്ന യെഹൂദികൾ അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിശിഹായെ അവർ തന്നെ കഴുവേറ്റി കൊന്നുകളഞ്ഞിരിക്കുന്നു എന്നു പറയുമ്പോൾ  കുറച്ചു യെഹൂദികളിൽ അതു ഉണ്ടാക്കുന്ന വിഷമം വളമായി ഇട്ടുകൊണ്ടാണ് ക്രിസ്തുമതം എന്ന ഒരു മതം വളർന്നു തുടങ്ങുന്നത്. മിശിഹാ എന്നത് ഒരു യോദ്ധാവ് അല്ല ഒരു കവിളിൽ അടിച്ചാൽ മറു കവിളും കാണിച്ചു കൊടുക്കാൻ പറയുന്ന സമാധാനത്തിന്റെ രൂപം ആണെന്ന് പറയുന്നതിലൂടെ അവൻ ഭൂമിയിൽ വന്നു തങ്ങൾക്കായി മരിച്ചു തങ്ങളെ പാപ മോചിതർ ആക്കി എന്ന് പറയുന്നതിലൂടെ മിശിഹാ എന്നത് തങ്ങളുടെ ധാരണ പോലെയുള്ള ഒരാൾ ആയിരുന്നില്ല എന്നും സ്വർഗ്ഗ രാജ്യം അവൻ ഭൂമിയിൽ സ്ഥാപിക്കും എന്നും പറഞ്ഞതോടെ പശ്ചാത്താപ വിവശർ ആയ പലരും യേശുവിനെ മിശിഹാ ആയി അംഗീകരിച്ചു. അവനെ അംഗീകരിക്കാത്ത യെഹൂദികളെ അവർ വെറുത്തു തുടങ്ങി, പിന്നീട് ക്രിസ്തുമതത്തിന്റെ വളർച്ച അതിവേഗമായിരുന്നു. ടൈറ്റസിന് വെറും നാലു വർഷമേ ചക്രവർത്തിയായി വാഴാൻ കഴിഞ്ഞുള്ളുവെങ്കിലും കാലം കൊണ്ട് യെഹൂദികളുടെ മിശിഹാ വന്നു തങ്ങളെ മോചിപ്പിക്കും എന്ന സ്വപ്നത്തിനും, വരുന്നവർ വരുന്നവർ താനാണ് മിശിഹാ എന്നു പ്രഖ്യാപിക്കുന്നതിനും തടയിടാൻ ഈ ഒരു ഗോസ്പൽ കൊണ്ട് കഴിഞ്ഞു. റോമാക്കാർ ക്രിസ്തുമതം തങ്ങളുടെ മതമായി അംഗീകരിക്കാൻ തുടങ്ങി.

ബഹുദൈവ ആരാധന നടത്തിയിരുന്ന ദേവാലയങ്ങൾ യേശുവിന്റെ ആലയമായി മാറ്റപ്പെട്ടു. പുരോഹിതന്മാർ പുതിയ മതത്തിലെ പുരോഹിതന്മാർ ആയി രൂപാന്തരം പ്രാപിച്ചു. ക്രിസ്തു മതത്തിന്റെ കേന്ദ്രം റോം ആയി മാറി. Pontifes maximus എന്ന മത മേലധ്യക്ഷൻ അതേ പേരു നിലനിർത്തി ക്രിസ്തു മത മേലധ്യക്ഷൻ (മാർപാപ്പ) ആയി മാറി ഭൂമിയിൽ ദൈവത്തിന്റെ പ്രതിപുരുഷൻ. ബഹുദൈവ വിശ്വാസികൾ ആയ റോമക്കരുടെ എല്ലാ വിശ്വാസങ്ങളും ക്രിസ്തുമത്തിലും നിലനിർത്തപ്പെട്ടു. യേശുവിന്റെ ജനനം സൂര്യ ദേവന്റെ ജനന ദിവസം ആയ ഡിസംബർ 25 ആക്കപ്പെട്ടു. മരണത്തിൽ നിന്നു ഉയർത്തപ്പെടുന്ന ദിവസം ഈസ്റ്റർ ആയി നിശ്ചയിക്കപ്പെട്ടു, അങ്ങനെ റോമൻ ബഹുദൈവ വിശ്വാസികളുടെ എല്ലാ സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്ന പുതിയൊരു മതമായി ക്രിസ്തുമതം വളർന്നു വന്നു. ജൂലിയസ് സീസറിന്റെ പ്രതിമയെ വണങ്ങാൻ മടിച്ചു വാൾ എടുത്തവർ യേശുവിന്റെ പ്രതിമയ്ക്ക് മുന്നിൽ മുട്ടു മടക്കി മോശയുടെ കല്പനകൾ ലംഘിച്ചു, അബ്രാഹാം യെഹോവയ്ക്ക് കൊടുത്ത പരിച്ഛേദനം എന്ന ലംഘിക്കപ്പെടാത്ത ആചാരം പതിയെ ഇല്ലാതെയായി.

ഗോസ്പലിൽ പറഞ്ഞ  തന്റെ രണ്ടാം വരവ് പൂർത്തീകരിച്ചു യേശു തന്റെ പ്രവചനങ്ങൾ എല്ലാം പൂർത്തീകരിച്ചു, എപ്പോൾ എന്ന സംശയം ഉണ്ടായവർക്ക് ഉള്ള മറുപടി മനുഷ്യ പുത്രന്റെ (SON OF MAN) രൂപത്തിൽ വന്ന യേശു അത് ടൈറ്റസ് ആയിരുന്നു എന്ന് മാത്രമാണ്. യേശു തന്റെ രണ്ടാം വരവിൽ വന്നു ചെയ്യുന്ന കാര്യങ്ങൾ തന്നെയാണു റ്റൈറ്റസ് ചെയ്തത് എന്ന് ശ്രദ്ധയോടെ വായിച്ചാൽ മനസ്സിലാകും. മാർക്കൊസ് 8:38 ൽ പറയുന്നത് പോലെ യേശുവിന്റെ ശിഷ്യർ ജീവിച്ചിരിക്കേ വന്ന ദൈവ പുത്രൻ (വെസ്പാസിയൻ എന്ന ഗ്രീക്ക് ദൈവത്തിന്റെ പുത്രൻ) റ്റൈറ്റസ് ആയിരുന്നു. അദ്ധേഹം ജെറുസലേമും ദേവാലയവും തകർത്തു യേശുവിന്റെ പ്രവചനം ശരിയാക്കി എന്നു മാത്രമല്ല ദൈവ രാജ്യം എന്ന അവിഭാജിത റോമൻ സാമ്രാജ്യം നിർമ്മിക്കുകയും (ദൈവ മക്കൾ ആയ ക്രിസ്ത്യാനികൾക്ക് വേണ്ടി) ചെയ്തു.  തന്നെയും പിതാവിനെയും ആരാധിക്കാൻ മടിച്ച ജനതയോട് ജോസെഫസിനെ കൂട്ടുപിടിച്ചു ടൈറ്റസ് ചെയ്ത പ്രതികാരം അയാളെ ദൈവം ആക്കി ക്രിസ്ത്യാനികൾ ഉള്ളിടത്തോളം കാലം അയാളെയും ചേർത്ത് ആരാധിക്കപ്പെടുക തന്നെ ചെയ്യും. യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് റോമൻ ചക്രവർത്തിമാർ ജെറുസലേം തകർത്തു തോറ കൈക്കലാക്കുകയും മറ്റെല്ലാ ദേശത്തു നിന്നും അതിന്റെ എഴുത്തു പ്രതികൾ ഇല്ലാതെ ആക്കുകയും ചെയ്തപ്പോൾ അവർ പ്രതീക്ഷിച്ചത് അവർ പറയുന്ന കഥകൾ ചരിത്രം ആയി ആളുകൾ കരുതും എന്നു തന്നെയാണ്, അങ്ങനെ ഗലീലിയിലെ യേശു ദൈവ പുത്രൻ ആയി മിശിഹാ ആയി. എന്നാൽ അവർക്ക് നശിപ്പിക്കാൻ കഴിയാതെ പോയ സ്ക്രോൾ ഓഫ് ഡെഡ് സീ എന്ന കയ്യെഴുത്തു പ്രതി യേശു ജീവിച്ചിരുന്ന കാലത്തിനു മുൻപ് തുടങ്ങി അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും ഉള്ള കാലം വരെയുള്ള സംഭവങ്ങൾ വിവരിക്കുമ്പോഴും അവയിൽ യേശുവിനെപ്പറ്റി പ്രതിപാദിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും വ്യക്തം ആയ ഉത്തരമില്ല.

യേശു എന്നൊരാൾ ജീവിച്ചിരുന്നു എന്നത് തെളിയിക്കാൻ കഴിയുന്ന ഒരേ ഒരു രേഖ ബൈബിൾ മാത്രമാണ്. വേണമെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നു എന്നു വാദിക്കാം എങ്കിലും ബൈബിൾ പറയുന്നത് പോലെയുള്ള ഒരാൾ അല്ലായിരുന്നു യഥാർഥ യേശു എന്നത് വ്യക്തമാണ്. ബൈബിളിലെ യേശു ഒരു വെസ്പാസിയൻ കെട്ടുകഥയാണ്.

ചരിത്രം എന്തായാലും ക്രിസ്ത്യാനികൾ ഒഴികെ മറ്റുള്ളവർ ആരും യേശു ദൈവ പുത്രൻ ആണെന്ന് വിശ്വസിക്കുന്നില്ല. അക്രമികൾ ആയ റോമാക്കാർ യെഹൂദികളെ ബലിയാടാക്കി പുതിയൊരു മതം സൃഷ്ടിച്ചപ്പോൾ, ലോകം മുഴുവൻ വെറുക്കപ്പെടുന്ന ഒരു ജനതയായി മാറാൻ ആയിരുന്നു യെഹൂദികളുടെ വിധി. ലോകം മുഴുവൻ അവരെ ആട്ടിയോടിച്ചു കൊണ്ടേയിരുന്നു, ഇന്നും അതു തുടരുന്നു. ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു അവസാനം ഹിറ്ലറിന്റെ കോണ്സന്റ്രേഷൻ കാമ്പുകളിൽ പെടാതെ അവശേഷിച്ചവർ വീണ്ടും ഒരു രാജ്യം ആയി മാറിയിരിക്കുന്നു.

യെഹോവയാണ് തങ്ങളുടെ ദൈവം എന്നു മനസ്സിൽ പറയുന്നവർ പിതാവിലേക്കുള്ള വഴി പുത്രനിലൂടെ എന്നു വിശ്വസിക്കുന്നവർ ചരിത്രം ഒന്നു ചികയുന്നത് നല്ലതാണ്, കാരണം യേശു എന്ന മുഖത്തിനു പിന്നിൽ മറഞ്ഞിരിക്കുന്നത് ടൈറ്റസ് ഫ്ലേവിയസ്  സീസർ വെസ്പാസിയേനസ് അഗസ്റ്റസ് തന്നെയോ എന്നു ഉറപ്പിക്കുന്നത് ദൈവത്തിലും ദൈവ രാജ്യത്തിലും വിശ്വസിക്കുന്നവർക്ക് നല്ലതാണ്. പിതാവ് പിതാവും പുത്രനും ആയത് വെസ്പാസിയനും റ്റൈറ്റസും അല്ലായെന്നു ഉറപ്പിക്കേണ്ടത് വിശ്വാസിയുടെ ബാധ്യത ആണ്.

ഇതേ വെസ്പാസിയൻ പരമ്പരയിൽ വരുന്ന കോൻസ്റ്റാന്റിൻ ആണ് ബൈബിൾ ഇന്ന് കാണുന്ന രീതിയിൽ ചെത്തി മിനുക്കി എടുത്തത് എന്ന വസ്തുത ഇതിനെ കൂടുതൽ സാധൂകരിക്കാൻ കാരണം ആക്കുന്നു.

No comments:

Post a Comment