നായാടിയും കാട്ടു വിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്ന മനുഷ്യൻ തന്റെ ചുറ്റുപാടുകളെ കുറിച്ച് നല്ല ബോധ്യം ഉള്ളവൻ ആയിരുന്നു. തന്റെ കഴിവും പരിചയ സമ്പത്തും ഉപയോഗിച്ച് പ്രതി സന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകാൻ മനുഷ്യ മനസ്സിന്റെ പ്രത്യേകത അവനെ സഹായിച്ചിരുന്നു. കാര്യങ്ങളെ വിശകലനം ചെയ്യാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞത് മനുഷ്യന്റെ നൈസര്ഗികമായ സഹച വാസനയാൽ ആണ്, കാര്യ കാരണ ബന്ധങ്ങളെ പറ്റി മനുഷ്യൻ ബന്ധപ്പെടുത്തി ആലോചിച്ചു തുടങ്ങിയ കാലം മുതൽ യുക്തി വിചാരം ആരംഭിച്ചു.
മനുഷ്യൻ എന്നും സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങൾ ആണ് ഞാൻ ആര് ? എന്താണ് ഈ ലോകം ? തന്റെ ജന്മത്തിന്റെ ഉദ്ദേശം എന്താണ് ? എന്നിവ, ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിന്റെ ഫലം ആണ് തത്വ ചിന്തകളുടെ ഉദയത്തിനു കാരണമായത്. മതങ്ങൾ നൽകുന്ന വിശദീകരങ്ങൾക്കുമപ്പുറം വസ്തുതാപരവും ശാസ്തബന്ധമുള്ളതുമായ പല പല ചിന്താ സരണികളും ഈ തത്വ ചിന്തയിൽ നിന്നും ഉത്ഭവിച്ചതാണ്, ദൈവത്തെക്കുറിച്ചും പ്രപഞ്ച സൃഷ്ടിയെക്കുറിച്ചും പല പരികല്പനകളും സിദ്ദാന്തങ്ങളും സൃഷ്ടിക്കുന്നതിൽ ഇത് വലിയ പങ്കു വഹിച്ചിട്ടുണ്ട്, ചിലർ നിരീശ്വര വാദത്തിൽ ഊന്നിയ തത്വ വാദങ്ങൾ സൃഷ്ടിച്ചു. ശാസ്ത്രം വളരുന്നതിന് അനുസരിച്ചു യുക്തി വിചാരത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ വിചാര ധാരകളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു ലക്ഷ്യത്തിലേക്കുള്ള പല വഴികൾ പോലെ , ഇവയുടെയെല്ലാം അന്തസത്ത ഒന്ന് തന്നെയാണെന്ന് കൂടുതൽ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ മനസ്സിലാകും. ഈശ്വരൻ എന്ത് എന്ന ചോദ്യത്തിനുമാപ്പുറം ഞാൻ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനായിട്ടാണ് എല്ലാ തത്വ ചിന്തകളും പ്രാധാന്യം നൽകിയിരിക്കുന്നത്.
ആസ്തികം, നാസ്തികം.
വേദങ്ങളെ പ്രമാണമായി കണ്ടു കൊണ്ട് ചെയ്തിരിക്കുന്ന തത്വ ചിന്തയാണ് ആസ്തികം എന്നറിയപ്പെടുന്നത്; മീംമാംസ, വേദാന്തം എന്നിവയാണ് പ്രധാന ആസ്തിക വാദങ്ങൾ. ഋഗ് വേദം, യജുർ വേദം, സാമ വേദം, അഥർവ വേദം എന്നിവയിലെല്ലാം ദേവതാ സ്തുതികൾക്ക് പുറമേ മനുഷ്യ നന്മക്ക് ഉദകരിക്കുന്ന രീതിയിലുള്ള തത്വ ചിന്താപരം ആയ സൂക്തങ്ങൾ കാണാവുന്നതാണ്. പൊതുവെ കർമ്മ കാണ്ഡം എന്നറിയപ്പെടുന്ന ഇത്തരം സൂക്തങ്ങൾ മാത്രം ക്രോഡീകരിച്ചിരിക്കുന്നതിനെയാണ് മീമാംസ എന്ന് വിളിക്കുന്നത്. ജൈമിനിയാണ് ഇതിന്റെ സ്ഥാപകൻ, മീമാംസാ സൂത്രം ആണ് അടിസ്ഥാന ഗ്രൻഥം. മീമാംസ പൂർവ മീംമാംസ ഉത്തര മീംമാംസ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. മീമാംസ എന്ന പദത്തിന് അന്വേഷണം എന്നാണ് അർത്ഥം. വേദങ്ങളെ അടിസ്ഥാനമാക്കി പ്രപഞ്ച രഹസ്യങ്ങളെ വ്യാഖാനിക്കാൻ ശ്രമിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
ഉത്തര മീമാംസ ആണ് വേദാന്തം എന്ന് അറിയപ്പെടുന്നത്. ഉപനിഷത്ത്, ബ്രഹ്മ സൂത്രം, ഭഗവദ് ഗീത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തത്വ ചിന്ത പ്രപഞ്ച രഹസ്യങ്ങളെ വ്യാഖാനിച്ചിരിക്കുന്നത്. ശങ്കരാചാര്യരുടെ അദ്വൈദ സിദ്ധാന്തം, രാമാനുചാര്യരുടെ വിശിഷ്ട അദ്വൈദ സിദ്ധാന്തം, മാധ്വാചാര്യരുടെ ദ്വൈദ സിദ്ധാന്തം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
വേദങ്ങളെ അടിസ്ഥാനമായി അംഗീകരിക്കാത്ത തത്വ ചിന്തകളെ പൊതുവായി നാസ്തിക വാദം എന്ന് വിളിക്കുന്നു. ജൈന ദർശനം, ബുദ്ധ ദർശനം, ലോകായതം അല്ലെങ്കിൽ ചർവാകം എന്നിവയാണ് പ്രധാന നാസ്തിക തത്വ ചിന്താ സരണികൾ.
വിശാലമായ കാഴ്ചപ്പാടുകളും എന്നാൽ വേദങ്ങളെ അടിസ്ഥാനപരമായി കാണാത്ത മറ്റു തത്വ വാദങ്ങൾ സാഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണ്.
കപില മഹർഷി ആണ് സാഖ്യ സമ്പ്രദായത്തിന്റെ സൃഷ്ടാവ്. സാഖ്യ സൂത്രം ആണ് അടിസ്ഥാന ഗ്രൻഥം. സാഖ്യം എന്നത് വെറും സിദ്ധാന്തം ആണെങ്കിൽ അതിൽ പറയുന്ന ലക്ഷ്യം നേടുന്നതിനുള്ള മാർഗ്ഗങ്ങൾ ആണ് യോഗത്തിൽ ഉള്ളത്. പതാഞ്ജലി മഹർഷി ആണ് യോഗത്തിന്റെ സൃഷ്ടാവ്. ന്യായം എന്നത് നിയമങ്ങളും നീതി ശാസ്ത്രവുമടങ്ങുന്നതാണ്, മനുഷ്യന്റെ ഉന്നമനം ആണ് ഇതിന്റെ ലക്ഷ്യം. വൈശേഷികം എന്നത് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം എന്ന് വേണമെങ്കിൽ പറയാം. കണങ്ങൾ അഥവാ ആറ്റത്തെ പറ്റി പ്രദിപാതിക്കുന്ന ഇതിന്റെ സൃഷ്ടാവ് കണാദൻ ആണ്.