Thursday, 13 October 2016

ബുദ്ധ മതം



ശ്രീ ബുദ്ധൻ അല്ലെങ്കിൽ സിദ്ധാർത്ഥ ആണ് ബുദ്ധ മതത്തിന്റെ സ്ഥാപകൻ, ജൈന മത്തിലെന്ന പോലെ തന്നെ അഹിംസയിലും അക്രമരാഹിത്യത്തിലും വിശ്വസിക്കുന്ന മതമാണ് ബുദ്ധമതം. ഹിന്ദു മതത്തിലെ വിഗ്രഹാരാധന, മൃഗബലി, വേദങ്ങളുടെയും ബ്രാഹ്മണരുടെയും സർവ്വാധിപത്യം എന്നിവയെ വെല്ലു വിളിച്ചു കൊണ്ടാണ് ബുദ്ധമതം സമൂഹത്തിൽ ഉയർന്നു വന്നത്. നിരീശ്വര വാദവും ആത്മാവിൽ വിശ്വാസമില്ലായ്മയും ബുദ്ധ മതത്തിന്റെ മുഖ മുദ്രയായിരുന്നു.
ബ്രാഹ്മണ്യം അതിന്റെ പൈശാചികമായ പൂർണ്ണതയിൽ നിൽക്കുന്ന സമായത്തതാണ് ബുദ്ധൻ തന്റെ ആശയവുമായി വന്നത്, അത് കൊണ്ട് തന്നെ ജാതി വ്യവസ്ഥയുടെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന താഴ്ന്ന ജാതിക്കാരായ ആളുകൾക്കിടയിൽ ഇതിനു വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചു. അന്ന് വരെ വേദത്തിന്റെ അപ്രമാണിത്വത്തെ ചോദ്യം ചെയ്യാൻ ആരും തയ്യാറായിരുന്നില്ല, ഈശ്വര ആരാധനായല്ല സംസാര ദുഃഖങ്ങളിൽ നിന്നുള്ള മോചനമാണ് മനുഷ്യന്റെ ജന്മ ലക്ഷ്യം എന്നും അതിന് അഷ്ടാംഗ മാർഗ്ഗങ്ങൾ എന്ന 8 നിർദേശവും ബുദ്ധൻ നിർമ്മിച്ചു. അദ്ദേഹത്തിന് ധാരാളം ശിഷ്യർ ഉണ്ടാവുകയും. കർമ്മം, കർമ്മ ഫലം, കർമ്മ ചക്രം, സംസാരം, യോഗ, ധ്യാനം, മോക്ഷം എന്നിങ്ങനെ മനുഷ്യൻ ജീവിച്ചിരിക്കുന്ന സമയത്തു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്തരം പ്രവൃത്തിയിലൂടെ പുനർജന്മത്തിനു അവസാനം കാണാം എന്നും അതിലൂടെ ശാശ്വതമായ മോക്ഷം അഥവാ നിർവണത്തിൽ എത്തിച്ചേരമെന്നും ബുദ്ധമതം ജനങ്ങളെ പഠിപ്പിച്ചു. ബുദ്ധന്റെ കണ്ടെത്തലുകളും മത നിയമങ്ങളും തിപീഡക എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

   ബുദ്ധൻ തന്റെ ആശയങ്ങൾ നിരവധി ആളുകൾക്ക് പറഞ്ഞു കൊടുത്തെങ്കിലും അത് ഗ്രഹിക്കുന്നതിനുള്ള പ്രയാസത്താലും, നിർവാണം എന്നത് സ്വയം കണ്ടെത്തലിലൂടെ ലഭിക്കുന്നതാണെന്നുമുള്ള അഭിപ്രായത്താലും ബുദ്ധന്റെ മരണത്തോട് കൂടി ബുദ്ധം മതം പതിയെ ബുദ്ധ ഭിക്ഷുകൾ എന്നറിയപ്പെടുന്ന സംഘത്തിലും മാത്രമായി ഒതുങ്ങി.

   കലിംഗ യുദ്ധത്തിന് ശേഷം അശോകന്റെ മനസ്സ് മാറ്റത്തോട് കൂടിയാണ് ബുദ്ധ മതം വീണ്ടും ഉണരുന്നത്, ബുദ്ധമതത്തിന്റെ മാഹാത്മ്യം ലോകം മുഴുവനും പടരണം എന്ന ആഗ്രഹത്താൽ ബുദ്ധന്റെ ആശയങ്ങൾ എല്ലായിടത്തും എത്തിക്കുന്നതിനായി ബുദ്ധ ഭിക്ഷുക്കളെ അദ്ദേഹം നാനാ ഭാഗങ്ങളിലേക്കും അയച്ചു. അഹിംസയിലൂന്നിയ  ബുദ്ധ മതം ഇന്ത്യയിൽ പടർന്നു പന്തലിച്ചു, വേദത്തിന്റെ അപ്രമാണ്യത്തെയും ബ്രാഹ്മണ ആധിപത്യത്തെയും വെല്ലു വിളിച്ചു കൊണ്ട് ബ്രാഹ്മണ മതത്തിന്റെ അടിത്തറ ഇളക്കി മറിച്ചു. മഹായാന, ഹീന യാനം എന്നിങ്ങനെ പിരിഞ്ഞ ബുദ്ധമത്തിൽ പിന്നീട് പല മാറ്റങ്ങളും വന്നു ചേർന്നു എങ്കിലും ശ്രീ ലങ്ക, ചൈന, ബർമ്മ, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിങ്ങനെ ഏഷ്യയുടെ മിക്കയിടത്തും ബുദ്ധ മതം വ്യാപിച്ചു.

 ബുദ്ധ മതത്തിന്റെ വളർച്ചയോട് കൂടി ഏറ്റവുമധികം കഷ്ട നഷ്ടങ്ങൾ സഹിക്കേണ്ടി വന്നത് ബ്രാഹ്മണ മതമായിരുന്നു, വേദങ്ങളെയും വേദങ്ങളുടെ അപ്രമാണിത്വത്തെയും ബുദ്ധ മതം എതിർത്തിരുന്നു. മനുഷ്യർക്കിടയിൽ നില നിന്നിരുന്ന ജാതി വ്യവസ്ഥക്ക് എതിരായിരുന്നു ബുദ്ധ മതം. ദൈവത്തിന്റെ അസ്തിത്വത്തിനെയും ആത്മാവിന്റെ അനശ്വരതയെയും എതിർക്കുന്നതിലൂടെ ദൈവ വിശ്വാസമോ ആരാധനയോ അല്ല മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്നും, ഈ ലോകത്ത് മനുഷ്യർ നേരിടേണ്ടി വരുന്ന ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും എന്താണ് കാരണം എന്ന് തിരിച്ചറിയുകയും ആ കാരണങ്ങളെ അതിജീവിക്കുന്നതിലൂടെ സന്തോഷകരമായ ജീവിതവും പുനർജ്ജന്മം ഇല്ലാതെ ഇഹലോകത്തിൽ നിന്നുള്ള മോചനവും ബുദ്ധ മതം പ്രധാനം ചെയ്യുന്നു.
    ബുദ്ധൻ ജീവിച്ചിരിക്കുന്ന കാലത്തും അദ്ദേഹത്തിന്റെ കാല ശേഷവും ബുദ്ധമതം ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ടത് ബ്രാഹ്മണ്യ മതത്തിൽ നിന്നായിരുന്നു. സമൂഹത്തിൽ  ബ്രാഹ്മണർക്ക് ഉള്ള അപ്രമാണിത്വം നഷ്ടപ്പെടുന്നതിനും കീഴ് ജാതിയിൽ പെട്ടവർ ധാരാളമായി ബുദ്ധമത വിശ്വാസത്തിലേക്ക് അകർഷിക്കപ്പെടുകയും ചെയ്തതോട് കൂടി, ബ്രാഹ്മണ്യ മതം അതിന്റെ നാശത്തിന്റെ വക്കിലെത്തിചേരുകയുംചെയ്തു.

1 comment:

  1. ഇതില് ചില തെറ്റുകളുണ്ട്... ബുദ്ധ ജൈന മതങ്ങളുടെ ആദ്യ ഘട്ടങ്ങളിലൊന്നും ബ്രാഹ്മണ്യമോ മറ്റേതെങ്കിലും തത്വശാസ്ത്രങ്ങളോ ഇന്ത്യയില് ശക്തമായിരുന്നില്ല... ജാതികളും ഭാഷകളും വംശങ്ങളും അനേകം ഉണ്ടെങ്കിലും അതിന്റെ പേരിലൊന്നും സംഘര്ഷങ്ങളില്ല.. ചില കൃഷിയിടങ്ങളോ കാലിവ
    ര്‍ഗ്ഗളെ ആരെങ്കിലും മോഷ്ടിക്കലോ പോലുള്ള സംഘര്ഷങ്ങളേ താഴെ തലങ്ങളിലൊള്ളൂ... മേല്ഘടകങ്ങളിലാകട്ടേ വളര്‍ന്ന് വരുന്ന പ്രഭുക്കളും നാടുവാഴികളും തമ്മിലുള്ള പോരാട്ടങ്ങളും കൊള്ളകളും നടന്നിരുന്നു. ബ്രാഹ്മണരുടെ ആധിപത്യവും അതിന്റെ പേരിലുള്ള ആക്രമണങ്ങളും എല്ലാം വരുന്നത് മദ്ധേഷ്യന്‍ മേഖലകളില് നിന്നും അക്രമാസക്തരായി കടന്ന് വന്ന ഹൂണന്മാരുടെ അധിനിവേശത്തോടേയും അവരുടെ ബ്രാഹ്മണ മത സ്വീകരണത്തോടേയും ആയിരുന്നു. അതിന് മുമ്പ് ആര്യ ബ്രാഹ്മണ വര്‍ഗ്ഗം ഉണ്ടായിരുന്നുവെങ്കിലും അവര് മൌര്യ ഗുപ്ത രാജാക്കന്മാരുടെ ആശ്രിതവത്സരായിട്ടാണ് ജീവിച്ചിരുന്നത് . പൊതുവെ ആക്രമണകാരികളായ ഹൂണന്മാര് ഹിന്ദുമതം സ്വീകരിച്ച് ക്ഷത്രിയരായി മാറി. രജപുത്രരുടെ പൂര്‍വ്വികരുടെ വലിയ ഒരു വിഭാഗങ്ങളെങ്കിലും ഇവരാണ് . അശോകന്റെ ശേഷം ഏറെ താമസിയാതെ തന്നെ ഹൂണന്മാര് വടക്കെ ഇന്ത്യ പിടിച്ചടക്കിയിരുന്ന്... അശോകന്റെ മൂന്നാം തലമുറയോടെ ഗുപ്തസാമ്രാജ്യം അസ്തമിക്കുകയും ബ്രാഹ്മണ്യം ഹൂണന്മാരുടെ സഹായത്തോടെ ആക്രമണം വ്യാപിപ്പിക്കുകയും അത് ഇന്ത്യയിലാകമാനം വളരുകയുമാണ് ചെയ്തത്. ഏതാണ്ട് പത്താം നൂറ്റാണ്ടോടെ തെക്കേ ഇന്ത്യയിലെ കേരളത്തിലടക്കം ബുദ്ധ ജൈന മതങ്ങളുടെ ഉന്മൂലനം പൂര്‍ത്തിയായി. എട്ടാം നൂറ്റാണ്ടോടെ ശങ്കരാചാര്യരുടെ ഉദയവും പത്താം നൂറ്റാണ്ടോടെ രാജരാജ ചോളന്റെ ആക്രമണവും ഈ രണ്ട് മതങ്ങളുടേയും ഉന്മൂലനത്തിന് ആക്കം കൂട്ടി. ശക്തനായ രാജ രാജ ചോളന്റെ സൈനിക ശക്തി മൂലം രാജ്യത്തിന്റെ വ്യാപ്തി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ അവിടങ്ങളിലെല്ലാം ചെറിയ രീതിയിലെങ്കിലും ബ്രാഹ്മണ മതം പ്രചരിക്കപ്പെട്ടു. അതിന് മുമ്പ് പ്രധാനമായും ബുദ്ധ മതവും ആദി ദ്രാവിഢ സംസ്കാരങ്ങളും ആയിരുന്നു ആ പ്രദേശങ്ങളിലെ പലതിലും ഉണ്ടായിരുന്നത്. കുടാതെ ചൈനയിലേയും ജപ്പാനിലേയും സംസ്കാരങ്ങളും ഉണ്ടായിരുന്നു. കേരളം ഉള്പ്പെടെയുള്ള ഇന്ത്യന്‍ മേഖലകളില്ലാം ആ രണ്ട് മതങ്ങളേയും നശിപ്പിച്ചത് ഈ രീതികളിലെല്ലാം ആണ്. അവസാനം പീഢനം സഹിക്ക വയ്യാതെയാണ് ഈ വിഭാഗങ്ങളിലെ ചിലരെങ്കിലും മതപരിവര്‍ത്തനം ചെയ്ത് ഇസ്ലാമും ക്രിസ്തുമതവും ഒക്കെ ആയി മാറിയത്.... !

    ReplyDelete