ഐസിസ് തീവ്രവാദികളുടെ ഉത്ഭവത്തോട് കൂടി ലോകത്തിലെ ജങ്ങൾക്ക് മുന്നിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു മതമാണ് യസീദികൾ. ഇറാഖിലും സിറിയയിലുമായി ഏറ്റവും കൂടുതൽ ക്രൂരമായി അക്രമിക്കപ്പെട്ടവരും യസീദികൾ ആയിരുന്നു. ചെകുത്താനെ അല്ലെങ്കിൽ ഇബിലീസിനെ ആരാധിക്കുന്നവർ എന്ന കാരണം പറഞ്ഞായിരുന്നു ഇവരെ പീഡിപ്പിച്ചത്. ലൈംഗിക അടിമകൾ ആയി ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന യസീദി സ്ത്രീകളും, തങ്ങളുടെ വിശ്വാസങ്ങളെ കൈവിടാൻ തയ്യാറല്ലാത്തതിനാൽ കഴുത്തറുക്കപ്പെട്ട പുരുഷന്മാരും എന്തിനെന്നറിയാതെ മരിക്കാൻ വിധിക്കപ്പെട്ട കുട്ടികളും ഉൾപ്പെടെ ലക്ഷക്കണക്കിന് യസീദികൾ മരിച്ചു വീണു. ചിലർ ജീവനും കൊണ്ടു പാലായനം ചെയ്തു.
ലോകത്താകെ 30 മുതൽ 45 കോടി യസീദികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗം ആളുകളും ഇറാഖിലാണ് വസിക്കുന്നത് ബാക്കിയുള്ളവർ സിറിയ, തുർക്കി, ഇറാൻ മുതലായ രാജ്യങ്ങളിലായി ചിതറി കിടക്കുന്നു.
എ ഡി 838ൽ കുർദ്ദിസ്ഥാൻ തലവനായിരുന്ന മിർ ജാഫർ ഖലീഫ അൽ മുത്താസിമിനെതിരായി വിപ്ലവം നയിക്കുകയും ഖലീഫയുടെ പട നായകൻ ഇത്താക്കിനോട് പരാജയപ്പെടുകയും ചെയ്തതോട് കൂടി ഭൂരി പക്ഷം കുർദ്ദുകളും യസീദി മതം ഉപേക്ഷിക്കാൻ നിർബന്ധിതർ ആവുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.
പ്രപഞ്ച സൃഷ്ടി യസീദിയ മതത്തിൽ
ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതം ആണ് യസീദി മതം, ദൈവം തന്റെ പ്രതിഛായയിൽ ഒരു മാലാഖയെ സൃഷ്ടിച്ചു ഈ മാലാഖ തവ്സി മെലക് എന്നു അറിയപ്പെട്ടു. അസാസിൽ എന്നും ഈ മലാഖക്ക് പേരുണ്ട്. ഈനോക്കിന്റെ പുസ്തകത്തിലെ വഴിതെറ്റിയ മാലാഖമാരുടെ നെതാവാണു അസാസിൽ മാലാഖ.സർവ്വ ലോകങ്ങളും സ്വർഗ്ഗവും തവ്സിയുടെ മേൽനോട്ടത്തിൽ ആയിരിക്കും എന്നും ദൈവം അല്ലാതെ മറ്റാരെയും തവ്സി വണങ്ങേണ്ടതില്ല എന്നും തവ്സിയെ ഉണ്ടാക്കിയ വേളയിൽ ദൈവം അരുളി ചെയ്തു. ശേഷം ഗബ്രിഇൽ, മിഖാഇൽ, റാഫഇൽ, ദദ്രഇൽ, അശ്രഫിൽ, ഷാകിൽ എന്നിങ്ങനെ ആറു മാലാഖമാരെ സൃഷ്ടിക്കുകയും തവിസിയെ ഇവരുടെയും തലവനായി നിയമിക്കുകയും ചെയ്തു. ഇതിനു ശേഷം ദൈവം ഭൂമിയിൽ നിന്ന് പൊടി കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. മാലാഖമാർ കൊണ്ടു വന്ന പൊടിയിൽ നിന്നും ദൈവം ആദത്തെ മനുഷ്യനെ സൃഷ്ടിച്ചു. ആദത്തെ വണങ്ങുവാൻ ദൈവം എല്ലാ മലാഖമാരോടും കല്പിച്ചു, എന്നാൽ തവിസി ഒഴികെ മറ്റെല്ലാ മലാഖമാരും ആദത്തെ വണങ്ങി. എന്തു കൊണ്ട് നീ ആദത്തെ വണങ്ങിയില്ല എന്ന ചോദ്യത്തിന് ഞാൻ നിന്റെ പ്രതിബിംബം അല്ലോ ആദമോ വെറും മണ്ണ് മാത്രം എന്നു മറുപടി നൽകി, ഈ മറുപടിയിൽ തൃപ്തനായ ദൈവം തവിസിനെ മനുഷ്യരുടെയും നിയന്ത്രണം ഏൽപ്പിച്ചു കൊടുത്തു.
മനുഷ്യ സൃഷ്ടി
ആദത്തിന്റെ സൃഷ്ടിക്ക് ശേഷം ദൈവം ഹവ്വയെ സൃഷ്ടിച്ചു ഇവരുടെ പ്രത്യുത്പാദന ശക്തി പരീക്ഷിക്കുന്നതിനായി തവ്സി ആദത്തിന്റെ ബീജവും ഹവ്വയുടെ അണ്ഡവും വെവ്വേറെ കുടങ്ങളിൽ നിക്ഷേപിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം കുടം തുറന്നപ്പോൾ ഹവ്വയുടെ കുടത്തിൽ നിന്നും പാറ്റകളും, പുഴുക്കളും, കീടങ്ങളും ഉണ്ടായി എന്നാൽ ആദത്തിന്റെ കുടത്തിൽ നിന്നും ഒരു ആൺ കുട്ടി പുറത്തു വന്നു ഈ കുട്ടി ഷെഹിദ് ബിൻ ജെർ അഥവാ കുംഭ പുത്രൻ എന്നറിയപ്പെട്ടു. കാലാന്തരത്തിൽ ആദത്തിനും ഹവ്വയ്ക്കും വേറെയും കുട്ടികൾ പിറക്കുകയും ഷെഹിദ് ഹൌറി എന്ന സ്ത്രീയെ കല്യാണം കഴിക്കുകയും ചെയ്തു. ഷെഹിദിന്റെയും ഹൌറിയുടെയും സന്തതി പരമ്പരയാണ് യസീദികൾ എന്നു അവർ വിശ്വസിക്കുന്നു അതുകൊണ്ടു മറ്റു പരമ്പരയിൽ പെട്ട ആളുകളെ യസീദികൾ വിവാഹം കഴിക്കാറില്ല.
മതപരമായ ചടങ്ങുകൾ
കുട്ടികൾ ജനിക്കുമ്പോൾ അവരെ ജ്ഞാന സ്നാനം ചെയ്യിക്കുന്നത് പോലെ കുളിപ്പിക്കുന്ന ഒരു മതപരമായ ചടങ്ങ് നടത്താറുണ്ടെങ്കിലും ഇസ്ലാമിലെ പോലെ ചേലാകർമ്മം നിർബന്ധമില്ല ഇവർക്കിടയിൽ. ദിവസവും അഞ്ചു നേരം പ്രാർത്ഥിക്കുന്ന ഇവർ പ്രഭാതത്തിൽ ഉദയ സൂര്യന് അഭിമുഖമായും സന്ധ്യാ പ്രാർത്ഥനയിൽ ലാലിഷ് എന്ന തങ്ങളുടെ ക്ഷേത്രത്തിന് അഭിമുഖം ആയും നിന്നു പ്രാർത്ഥിക്കുന്നു. കിതെവ് ചിൽവെ, മിഷെഫാ റെഫ് എന്നിങ്ങനെ അനൗദ്യോഗിക മത ഗ്രാന്ഥങ്ങൾ ഉണ്ടെങ്കിലും കൗൾ എന്നറിയപ്പെടുന്ന വാമൊഴിയായി പകർന്നു വന്ന ശ്രുതികൾ ആണ് ഇവരുടെ പ്രധാന മത എഴുത്തുകൾ.
വൈറ്റ് സ്പ്രിങ് എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ദിവസം യസീദികൾ നദികളിൽ കുളിക്കുകയും തവിസിന്റെ പ്രതിമകൾ നദിയിൽ കഴുകി എടുക്കുകയും ചെയ്യും. അന്നേ ദിവസം ഷെയ്ഖ് ആദി ഉൾപ്പെടെ ഉള്ള വിശുദ്ധന്മാരുടെ ശവ കുടീരങ്ങളിൽ വിളക്ക് കൊളുത്തി വയ്ക്കും. അന്നേ ദിവസം ഒരു കാളയെ ബലി അർപ്പിക്കുന്ന ചടങ്ങും നിലനിക്കുന്നു.
യാസീദികൾക്ക് എതിരേ നടക്കുന്ന അക്രമങ്ങൾ
ഇസ്ലാം വിശ്വാസം പ്രകാരം ആദത്തെ വണങ്ങാൻ കൂട്ടാക്കാതെയിരുന്ന മാലാഖയെ ഇബ്‌ലിസ് അല്ലെങ്കിൽ ശൈത്താൻ എന്നു വിളിക്കുന്നു, ക്രിസ്ത്യാനികൾക്കിടയിൽ ഇങ്ങനെ ഒരു കഥയില്ല. തങ്ങളുടെ വിശ്വാസ പ്രകാരം തവ്സി മലക്ക് ദൈവത്തിന്റെ കല്പന അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നാൽ ഈ കഥയിലെ തവ്സി മലക് തന്നെയാണ് ഇബിലിസ് എന്ന മുസ്ലിം പ്രചാരണത്തോട് കൂടി യസീദികൾ ചെകുത്താനെ ആരാധിക്കുന്നവർ ആണെന്ന് മുസ്ലിമുകൾക്ക് ഇടത്തിൽ പ്രചരിക്കുകയും കാലാകാലങ്ങളിൽ യാസീദികൾക്ക് എതിരെ ഒരുപാട് ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഐസിസ് പോലെയുള്ള മുസ്ലിം തീവ്രവാദികൾ യെസീദി സ്ത്രീകളെ ലൈംഗിക അടിമൾ ആക്കി മനുഷ്യത്തിനു നിരക്കാത്ത കാര്യങ്ങൾ ആണു ചെയ്ത് കൂട്ടിയത്. യെസീദികളിൽ ചിലർ മുഹമ്മദ് വെറും ഒരു പ്രവാചകൻ മാത്രമാണെന്നും യേശു മഹ്ദി ആണെന്നും വിശ്വസിക്കുന്നു.
ഉത്ഭവം
ഈ മതം എന്നു രൂപം കൊണ്ടു എന്നോ ഇത് ആരുടെ സൃഷ്ടി ആണെന്നോ പറയുക പ്രയാസകരമായ കാര്യമാണ്. എന്നാൽ ജൂത കൃസ്ത്യൻ മതങ്ങൾക്കും മുൻപുള്ള പല കാര്യങ്ങളും ഈ മതത്തിൽ കാണാവുന്നതാണ്, കൂടാതെ ഈ മതങ്ങളുടെ വിശ്വാസവുമായി യസീദി മതത്തിനു നല്ല സാമ്യവും കാണാവുന്നതാണ്. പണ്ടെങ്ങോ നഷ്ടപ്പെട്ട ഏതോ മതത്തിന്റെ അവശേഷിപ്പാകാം ഈ മതം.
ഹിന്ദു മതവുമായി കാണുന്ന സാമ്യം
യസീദികളുടെ ആചാരങ്ങൾക്ക് ഹിന്ദു മതവുമായി വലിയ സാമ്യം കാണാവുന്നതാണ്.
മലക്ക് തവിസിയെ യസീദിയ മതം പ്രതിനിധീകരിക്കുന്നത് മയിൽ വാഹനമായിട്ടുള്ള ഒരു മലാഖയായിട്ടാണ്, അറേബ്യൻ പെനിസുലയിലുള്ള ഒരു രാജ്യത്തും തദ്ദേശീയമായി മയിലിനെ കാണാൻ സാധിക്കുകയില്ല. എന്നാൽ ഇന്ത്യയിൽ നിന്നും മെസപൊട്ടോമിയായിലേക്ക് ആന കൊമ്പ്, കോട്ടൻ തുണികൾ, ചന്ദനം, മയിൽ, എന്നിവയെ കയറ്റി അയച്ചിരുന്നു, പുരാതന കാലത്ത് അറബി രാജ്യങ്ങളിൽ ഉള്ളവർ മയിലിനെപ്പറ്റി അറിയണം എങ്കിൽ അത് ഇന്ത്യയിൽ നിന്നുമാക്കണം.
യസീദികളുടെ മലക് തവിസിയും ഹിന്ദു മതത്തിൽ സുബ്രഹ്മണ്യനും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നത് സ്വാഭാവികം.
യസീദികളുടെ ഉത്സവം ആയ പരേഡ് ഓഫ് സംജക്‌സ് എന്ന ചടങ്ങിൽ യസീദികൾ മലക്ക് തവിസി തങ്ങൾക്ക് നൽകിയ 7 വിളക്കുകളിൽ ചുംബിക്കുന്ന ചടങ്ങുണ്ട് സംജാക് എന്നാൽ മയിൽ എന്നാണ് അർത്ഥം. 1892 തുർക്കി മുസ്ലിങ്ങൾ ഈ വിളക്കുകളിൽ അഞ്ചു എണ്ണം എടുത്തു കൊണ്ട് പോവുകയുണ്ടായി. ബാക്കിയുള്ള രണ്ടു വിളക്കുകൾ ഇന്നും പുണ്യവസ്തുവായി ഇവർ സൂക്ഷിക്കുന്നു. ഈ വിളക്കുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന വിളക്കുകൾക് സമാനമാണ്.
യസീദികൾ ഹിന്ദുക്കളെ പോലെ തന്നെ തങ്ങളുടെ ക്ഷേത്രങ്ങളിൽ കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കുകയും നെറ്റിയിൽ കുങ്കുമം വെയ്ക്കുകയും ചെയ്യുന്നു.
ലിലിഷ് ക്ഷേത്രത്തിന്റെ ഭിത്തിയിൽ ഉള്ള ഒരു ചിത്രം വളരെ അത്ഭുതം ഉണ്ടാക്കുന്നതാണ്. സാരിയുടുത്ത് മുല്ലപ്പൂ ചൂടി നിലവിളക്കിനു മുന്നിൽ ഇരിക്കുന്ന ഒരു സ്ത്രീരൂപം. തങ്ങളുടെ ഒരു മാലാഖയാണ് ഈ രൂപം എന്നു യസീദികൾ പറയുന്നു. ഇത് ഒരു സൌത്ത് ഇന്ത്യൻ സ്ത്രീയാണെന്നു ഒറ്റ നോട്ടത്തിൽ എല്ലാവർക്കും മനസ്സിലാകുമെങ്കിലും ഇത് എങ്ങനെ ഇവിടെ വന്നു എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകാൻ പര്യാപ്തരല്ല.

യസീദിയ മതം ജൂത മത്തിനെക്കാളുമോ അതിനോടൊപ്പമോ പഴക്കം അവകാശപ്പെടുന്ന ഒരു മതമാണ്. ഇറാൻ മുതൽ ഇന്ത്യാ ഭൂഖണ്ഡം വരെ നീണ്ടു കിടന്ന പുരാതന സംസ്കാരത്തിന്റെ നഷ്ടപ്പെട്ടു പോയ ഏതോ ഒരു കണ്ണി, ചുറ്റുമുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു. ഇനിയുമെത്ര കാലം ഈ സംസ്കാരം നിലനിൽക്കും എന്നു അറിയില്ല കാരണം ജൂതന്മാർക്ക് ശേഷം ഇത്രയധികം ക്രൂരതകൾ ഏറ്റു വാങ്ങിയ, ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ഒരു മത വിഭാഗം ജനങ്ങൾ ഈ ഭൂമിയിൽ വേറെയില്ല. ഇവരുടെ പൗരണികതയുടെ അടയാളങ്ങൾ എല്ലാം തന്നെ നശിച്ചിരുന്നു.
മതം ഭ്രാന്തായി മാറിയ മനുഷ്യർക്ക് മുന്നിൽ ഇനിയെത്ര നാൾ പിടിച്ചു നിൽക്കാനാകും.
പാഗൻ വിശ്വാസങ്ങൾ, സരതുഷ്ട്ര മതം എന്നിങ്ങനെ മറഞ്ഞു പോയ പട്ടികയിലേക്ക് അടുക്കുന്ന ഈ ആളുകൾ ആരാണെന്നു അറിയാൻ കൂടുതൽ പഠനങ്ങൾ നടക്കട്ടെ.

No comments:
Post a Comment