1848 ൽ ജർമ്മൻ പൗരനും ഇംഗ്ലീഷ് സ്‌കോളറും ആയിരുന്ന മാക്സ് മുള്ളർ അന്ന് വരെ യൂറോപ്പിൽ ഉള്ളവർക്ക് പരിചയം ഇല്ലാതിരുന്ന ഒരു വാക്ക് അവരെ പരിചയപ്പെടുത്തി ആര്യൻ വംശം. വേദങ്ങളെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെൻറ് നിയോഗിച്ച ഭാഷ പണ്ഡിതൻ ആയിരുന്നു മാക്സ് മുള്ളർ. സംസ്‌കൃത ഭാഷക്ക് യൂറോപ്യൻ ഭാഷകളുമായുള്ള സാമ്യം ഈ രണ്ടു ഭാഷകൾക്കും പൊതുവായി ഒരു പൂർവിക ഭാഷ ഉണ്ടെന്നും ആ ഭാഷ സംസാരിച്ചിരുന്ന ഒരു പ്രത്യേക വർഗ്ഗം ആളുകൾ ഉണ്ടായിരുന്നു എന്നും അവരാണ് ആര്യന്മാർ എന്നും ഈ ആര്യന്മാരുടെ പിൻതലമുറ ഇന്ത്യയിലെ തദ്ദേശീയരോട് കൂടിചേർന്നാണ് ഇന്നത്തെ ഇന്ത്യക്കാർ ആയി മാറിയതും എന്ന് ആര്യൻ ഇൻവേഷൻ തിയറിയുടെ അദ്ദേഹം സമർത്ഥിച്ചു. വെളുത്ത നിറവും നീല കണ്ണുകളും ചെമ്പൻ മുടികളുമുള്ള ആര്യന്മാർ വളരെ കുലീനരും ശക്തരും ബുദ്ധിശാലികളും ആയിരുന്നുവെന്നും അവർ യൂറോപ്പിലാകമാനം കുടിയേറ്റം നടത്തുകയും അവരുടെ പിൻതലമുറ ആണ് ഇന്ന് കാണുന്ന വെളുത്ത തൊലിയോട് കൂടിയ മനുഷ്യർ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സംബന്ധിച്ചു അവരുടെ കോളനി വാഴ്ചയെ ന്യായീകരിക്കാൻ അവർക്ക് കിട്ടിയ ഏറ്റവും നല്ല ആയുധം ആയിരുന്നു ആര്യൻ അധിനിവേശ സിദ്ധാന്തം. ഒരിക്കൽ ഇന്ത്യയെ തങ്ങളുടെ അധിനിവേശത്തിലൂടെ പുരോഗതിയിലേക്ക് നയിച്ച ആര്യന്മാരുടെ രണ്ടാമത്തെ അധിനിവേശമാണ് തങ്ങളുടേത് എന്നവർ പ്രഖ്യാപിച്ചു. ജാതിയും തിരിവും അനാചാരങ്ങളും കൊണ്ട് ആകെ ദുഷിച്ച അവസ്ഥയിൽ നിൽക്കുന്ന ഒരു രാജ്യത്തെ നന്നാക്കിയെടുക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് അവർ പ്രഖ്യാപിച്ചു. സമ്പന്നമായ ഒരു രാജ്യത്തെ നൂറ്റാണ്ടുകളോളം തങ്ങളുടെ അധീനതയിൽ നിർത്തി കൊള്ളയടിക്കുന്നതിനു മാക്സ് മുള്ളറിന്റെ ഈ സിദ്ധാന്തം വളരെ ഏറെ ബ്രിട്ടീഷുകാരെ സഹായിച്ചു. ദക്ഷിണേന്ത്യയിലെ കറുത്ത നിറമുള്ള മനുഷ്യർ ദ്രാവിഡർ ആണ് യഥാർത്ഥ ഇന്ത്യക്കാർ എന്നും വടക്കേ ഇന്ത്യയിലെ വെളുത്ത നിറമുള്ള മനുഷ്യർ ആര്യന്മാരാണ് എന്നുമുള്ള ഒരു പ്രഖ്യാപനത്തിലൂടെ ഒരു നാട്ടിലെ മനുഷ്യരുടെ മനസ്സുകളിൽ വിഷം കുത്തിവെക്കുകയും ഒരിക്കലും തമ്മിൽ ഒറ്റക്കെട്ടായി തങ്ങൾക്ക് നേരെ തിരിയാതിരിക്കുന്നതിനും ഈ സിദ്ധാന്തം അവരെ വളരെ സഹായിച്ചു.
ജൂത വിരോധവും ആര്യ വംശവും
യേശുവിന്റെ മരണ ശേഷം ജൂതന്മാരാണ് യേശുവിന്റെ മരണത്തിനു ഏക ഉത്തരവാദികൾ എന്ന ചിന്തയിൽ നിന്നാണ് തീവ്ര ക്രിസ്ത്യൻ ചിന്തകൾ ഉടലെടുക്കുന്നത്. തീവ്ര ജൂത വിരോധം റോമൻ സാമ്രാജിത്വമാണ് യഥാർത്ഥത്തിൽ യേശുവിന് കുരിശു മരണം നലകിയത് എന്ന വസ്തുത മനഃപൂർവം തിരസ്കരിച്ചു. മെസപ്പൊട്ടാമിയയിലെ സിനഗോഗ് റോമാ ചക്രവർത്തി തിയോഡോഷ്യസിന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് തകർക്കുക വഴി ലോകത്താകമാനം ജൂതന്മാർക്ക് എതിരെയുള്ള അക്രമങ്ങളുടെ ആരംഭിക്കുകയായിരുന്നു.യൂറോപ്പിൽ ആകമാനം ഉടലെടുത്ത ആന്റി സെമിറ്റിക് ചിന്തകൾക് വളമേകുന്ന ഒരു ആശയം ആയിരുന്നു ആര്യൻ വംശീയ വാദം. തങ്ങളുടെ യഹൂദ പാരമ്പര്യത്തിൽനിന്ന് മോചനം നേടാൻ ക്രിസ്തീയ യൂറോപ്പിലെ ബുദ്ധിജീവികൾ നോക്കിയത് കിഴക്കോട്ട് ഏഷ്യയിലേക്ക് ആയിരുന്നു. അവിടെ അവർ രണ്ട് പുരാതന നാഗരികതകൾ കണ്ടു ഇന്ത്യയും ചൈനയും. ഭാഷാപരമായി കൂടുതൽ സാമ്യം പുലർത്തുന്ന ഇന്ത്യൻ പൗരന്മാരുടെ പൂർവികരാണ് ആര്യന്മാർ എന്ന അനുമാനത്തിൽ അവർ എത്തിച്ചേർന്നു.കാന്റ് ഹെർഡർ പോലുള്ള പുരാതന പണ്ഡിതർ പുരാതന ഇന്ത്യയുടേയും പടിഞ്ഞാറിന്റേയും കഥകളും തത്ത്വചിന്തകളും തമ്മിലുള്ള സമാനതകൾ കണ്ടെത്തി. ജൂത പാരമ്പര്യത്തിൽ നിന്ന് പാശ്ചാത്യ യൂറോപ്യൻ സംസ്കാരത്തെ വേർപെടുത്താൻ അവർ ശ്രമിച്ചപ്പോൾ, പുരാതന നാഗരികതയുടെ ഉത്ഭവം ഇന്ത്യയിലാണെന്ന് ബോധ്യപ്പെട്ടു അംഗീകരിക്കാൻ തയ്യാറായി. എന്നാൽ ഈ ആര്യൻ വംശത്തിൽ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്താൻ അവർ തയ്യാറില്ല, ഏഷ്യയിലെ പർവതങ്ങളിൽ നിന്ന് വന്ന ഒരു വെളുത്ത വംശത്തിൽ പെട്ട അവർ കാലാന്തരത്തിൽ ക്രൈസ്തവർ ആയിത്തീർന്നു. "ഗംഗാ നദീതീരങ്ങളിൽ നിന്ന് എല്ലാം നമ്മോട് വന്നുചേർന്നവയാണ് ജ്യോതിശാസ്ത്രം, ജ്യോതിഷം, മെറ്റമിസൈക്കോസിസ് മുതലായവ" എന്ന് വോൾട്ടയർ വാദിച്ചിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വംശ സിദ്ധാന്തങ്ങളുട സ്വാധീനം വളരെ വലുതായിരുന്നു. കണ്ണ് നിറം, മൂക്കിന്റെ ദൈർഘ്യം, അത്തരം ശാരീരികഗുണങ്ങളുടെ അളവുകൾ എന്നിവ അടിസ്ഥാനമാക്കി മനുഷ്യ ഗുണങ്ങൾ പ്രവചിക്കാമെന്നു പല വിദ്യാസമ്പന്നരും വിശ്വസിച്ചു. ഈ സിദ്ധാന്തം അനുസരിച്ചു നേതാക്കന്മാർ അല്ലെങ്കിൽ ജേതാക്കൾ, സൗന്ദര്യമുള്ളവർ, പൊക്കമുള്ളവർ ഡോളിക്കോസെഫലിക്, ലെപ്റ്റ്രോസ്കോപ്പുകൾ എന്നിങ്ങനെ അറിയപ്പെട്ടു. എന്നാൽ സാധാരണ ജനങ്ങളുടെ കൂട്ടം ഉയരം കുറഞ്ഞവരായിരുന്നു ബ്രാസിസെഫലിക് ചീമമോഫോസ്പോപ്പുകൾ എന്നറിയപ്പെട്ടു. ബ്രാസിസെഫലിക്കുകൾ എല്ലായ്പ്പോഴും അടിച്ചമർത്തപ്പെട്ടിരുന്നു. ഡോളിക്ക്സെസെഫിളിക്കുകളുടെ ഇരകളായിരുന്നു അവർ.കാലാന്തരത്തിൽ പോരാളികൾ വ്യാപാരികളായും വ്യാവസായിക തൊഴിലാളികളായും മാറി.അതോടെ ബ്രോക്കിസെഫലിസിൻറെ എണ്ണം വർദ്ധിച്ചു, അതേസമയം ഡോളിക്കോഫ്ഫെലിക്സ് സ്വാഭാവികമായി കുറഞ്ഞുവന്നു. ഇന്ന് വായിക്കുമ്പോൾ തമാശ ആയി തോന്നാമെങ്കിലും ആ കാലഘട്ടത്തിൽ വളരെയേറെ ചർച്ചകൾ നടന്നിരുന്ന ഒരു ആശയമായിരുന്നു ഇത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കഷ്ണങ്ങൾ ആയി നിലനിന്ന ജർമ്മൻ ജനങ്ങളിൽ ദേശീയത എന്ന ആശയം ഉണ്ടാക്കുന്നതിൽ ഇന്ത്യൻ തത്വചിന്തകൾ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.ഹെമ്പോൾട്ട് ഫ്രെഡറിക് വോൺ ഷ്ലീഗൽ വിൽഹെം വോൺ ഷ്ലീഗൽഷോപ്പൻ ഹൌർഹേഗൽ എന്നിവരെ ഇന്ത്യൻ തത്വ ചിന്തകൾ സ്വാധീനിച്ചിരുന്നു. അക്കാലത്തെ ഏറ്റവും മഹാനായ ദാർശനികനായ ഹെഗലിനും ജർമൻ ദേശീയതയിൽ വലിയ സ്വാധീനവും ഉണ്ടായിരുന്നു. തത്ത്വചിന്തയിലും സാഹിത്യത്തിലും ജർമ്മനി ഇന്ത്യൻ ചിന്തകരുടെ ശിഷ്യന്മാരാണെന്ന പ്രഖ്യാപനം പോലുമുണ്ടായി. 1827-ൽ ഹംബോൾട്ട് ഇങ്ങനെ പ്രഖ്യാപിച്ചു: "ഭഗവദ്ഗീത ലോകത്തിലെ ഏറ്റവും ഉന്നതമായതും ഏറ്റവും ആഴമുള്ളതും ആയ ഗ്രാൻഥം ആയിരിക്കും.
മാക്സ് മുള്ളറിന്റെ ആര്യൻ വാദം ഏറ്റവും അധികം സഹായിച്ചത് ഹിറ്റ്ലറിനെയാണ്, വംശീയ വാദവും ദേശീയ വാദവും സംന്യയിപ്പിച്ച നാസി പാർട്ടിയുടെ ജർമനിയുടെ ഏകീകരണത്തിനും ജൂതന്മാർക്ക് എതിരെയുള്ള കൊടും ക്രൂരതക്കും ആര്യൻ വംശീയ വാദം വഴി തെളിച്ചു.
No comments:
Post a Comment