Friday, 2 September 2016

തോബാ മഹാ വിസ്ഫോടനം

തോബ  വിസ്ഫോടനവും  നമ്മുടെ ഇന്ത്യയും...

                       75000 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലെ തോബ എന്നറിയപ്പെടുന്ന തടാകം ഇരുന്ന സ്ഥലത്തു നിലനിന്നിരുന്ന ഒരു വലിയ അഗ്നിപർവതം പൊട്ടിത്തെറിക്കുകയും അതിൽ നിന്ന് ഉയർന്ന പുകയും ചാരവും ഈ ഭൂമിയുടെ തന്നെ ചരിത്രത്തെ മാറ്റി എഴുതി.
                പൊട്ടിത്തെറിയുടെ ഫലം ആയുണ്ടായ പുകയും ചാരവും സൂര്യനെ മറയ്ക്കുകയും ആറു  മുതൽ പത്ത് വർഷം  വരെ നീണ്ടു നിന്ന വോൾക്കാനിക് വിന്റർ എന്ന പ്രതിഭാസത്തിനും ആയിരം വർഷം നീണ്ടു നിന്ന കാലാവസ്ഥാ മാറ്റത്തിനും കാരണമായി. തണുപ്പ് 15 ഡിഗ്രി വരെ താഴുകയും പക്ഷി മൃഗാദികളും മനുഷ്യരും ഉൾപ്പെടെ സർവ്വ  ജീവ ജാലങ്ങളും നാശത്തിന്റെ വക്കിൽ എത്തിച്ചേരുകയും ചെയ്തു.ലോകത്ത് ആകമാനമുള്ള  മനുഷ്യർ വെറും 3000 മുതൽ 10000 എന്ന അവസ്ഥയിലേക്ക് ചുരുങ്ങുകയും ചെയ്തു ജനിറ്റിക് ബോട്ടിൽ നെക്ക് എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ഫലമാണ് അത്രയധികം വൈവിധ്യമുള്ള ജീൻ മനുഷ്യരിൽ കാണാത്തതിന് കാരണം, വെറും പതിനായിരത്തിൽ താഴെയുള്ള മനുഷ്യരുടെ സന്തതി പരമ്പര വീണ്ടും ഇടകലർന്നു അടുത്ത തലമുറയിൽ പെട്ടവരെ സൃഷ്ടിച്ചതിനാൽ ജീനിൽ എടുത്തു പറയത്തക്ക വൈവിധ്യം കാണുവാൻ സാധിക്കുകയില്ല. നമ്മളിൽ പലരും 90 ശതമാനം ജീനിൽ സാദൃശ്യം ഉള്ളവരാണ്.

ഇന്ത്യയിൽ 

ചില രസകരമായ വസ്തുതകൾ : 60000 മുതൽ 70000 വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ആദിമ മനുഷ്യന്റെ കുടിയേറ്റം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. തോബ മഹാ വിസ്ഫോടനം നടന്നത് 75000 വർഷങ്ങൾക്ക് മുൻപാണ്,മഹാ വിസ്ഫോടനം കഴിഞ്ഞു തണുത്തുറഞ്ഞ സ്ഥലങ്ങളിൽ നിന്നും ചൂടുള്ള സ്ഥലങ്ങൾ തേടിയോ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമായ ഇടങ്ങൾ തേടിയോ മനുഷ്യർ യാത്ര ചെയ്തിരിക്കാം. അത്ഭുതകരമായ കാര്യം എന്താണെന്നു പറഞ്ഞാൽ ഈ സ്‌ഫോടനത്തിനു ശേഷമാണ് ആദിമ മനുഷ്യൻ ആഫ്രിക്കയിൽ നിന്നും യാത്ര തുടങ്ങിയത് എങ്കിൽ അതിനും മുൻപ് ഇന്ത്യയിൽ മനുഷ്യർ ഉണ്ടായിരുന്ന എന്നതാണ്. ആദിമ മനുഷ്യന്റെ യാത്രകൾ ആരംഭിച്ചു എന്ന് പറയപ്പെടുന്ന കാലത്തിനും മുൻപേ നമ്മുടെ രാജ്യത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ അത്ഭുതം തോന്നുന്നു. ആന്ധ്രാ പ്രദേശിലെ കുമൂൽ ജില്ലയിലെ ജ്വാലാപുരം എന്ന സ്ഥലത്ത്  നിന്നും  ഉത്‌ഖനനം ചെയ്തെടുത്ത തെളിവുകൾ അനുസരിച്ച് തോബാ സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ ചാരവും മറ്റും ഭൂമിയിൽ അടിഞ്ഞത് ഒരു വലിയ പാട പോലെ മണ്ണിനടിയിൽ മൂടി കിടക്കുന്നത് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിനു താഴെയായും മുകളിലായും ശിലാ യുഗത്തിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭ്യമാണ്. അതായത് നമ്മളുടെ ചരിത്രം എന്ന് പറഞ്ഞു നമ്മൾ പഠിക്കുന്നതൊക്കെയും നമ്മളുടെ യഥാർത്ഥ ചരിത്രത്തിന്റെ ആയിരത്തിൽ  ഒരംശം പോലുമായിട്ടില്ല എന്ന് സാരം. എഴുതപ്പെട്ട ആദ്യത്തെ ചരിത്ര വിവരണം ഋഗ്വേദമാണ്, അതിനു പോലും വെറും 5000 വർഷമാണ് പഴക്കം. അത് പ്രകാരം നോക്കിയാൽ ആര്യൻ മൈഗ്രേഷൻ തിയറി അനുസരിച്ച് ഇറാനിൽ നിന്നും കുടിയേറി വന്നവർ ഇവിടെ വരുമ്പോൾ വളരെ വികസിതമായ ഒരു നാഗരികത ആയിരിക്കണം ഇവിടെ നില നിന്നിരുന്നത്. 70000 വർഷങ്ങളായി മനുഷ്യർ അധിവസിക്കുന്ന ഒരു ദേശം 65000 വർഷം ഒരു വികസനം ഇല്ലാതെയും അവിടുള്ള മനുഷ്യർ വെറും ആദിവാസികളെപ്പോലെയും ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നതിൽ ഒരല്പം അസ്വവാവികത തോന്നുന്നു. ദസ്യുക്കളെ തോല്പിക്കണമെന്ന ആഗ്രഹവുമായി ഗംഗാ നദി മുറിച്ചു കടന്നു വന്നവർ യുദ്ധം ചെയ്തു രാജ്യം പിടിച്ചടക്കിയതായി പറയുന്നില്ല. ദസ്യുക്കൽ അല്ലെങ്കിൽ ദാസന്മാർ എന്ന് വിലകുറച്ച് കണ്ട ദ്രാവിഡ വംശജർ എന്ത് കൊണ്ട് യുദ്ധം ആര്യൻമാരുമായി ചെയ്തില്ല. അവർ പിന്തിരിഞ്ഞോടി അല്ലെങ്കിൽ അവർ പിന്നോട്ട് ഒഴിഞ്ഞു പോയി എന്ന് വേണമെങ്കിൽ പറയാമെങ്കിലും ഇന്ന് നോർത്ത് ഇന്ത്യയിൽ കാണുന്ന ജനങ്ങൾ പൂർണ്ണമായും ആര്യന്മാരല്ല, ആര്യന്മാർ തദ്ദേശീയരുമായി ഇടകലർന്നു അവർക്ക് പിറന്ന സന്തതി പരമ്പരയിൽ പെട്ടവരാണ്. പിന്തിരിഞ്ഞു ഓടിയവരുമായി എന്തിന് ജയിച്ചവർ ഇടകലരണം ??
വന്നു കയറിയ ആര്യന്മാർക്ക് തങ്ങളുടെ രാജ്യത്ത് വസിക്കാൻ അവസരം കൊടുത്ത മഹമാനസ്കരാണ് ദ്രാവിഡർ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്.
കാലാന്തരത്തിൽ ഹിന്ദു മതത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും, യജ്ഞങ്ങൾ നടത്തിയും സ്തോത്രങ്ങൾ പാടിയുംപൂജ നടത്തിയിരുന്ന ആര്യന്മാർ എന്തിന് ക്ഷേത്രങ്ങൾ നിർമ്മിച്ച് പ്രതിമകളെ പൂജിക്കുന്ന ചടങ്ങുകൾ ആരംഭിച്ചു, വേദങ്ങളിൽ കാണാത്ത ശിവൻ എന്ന മൂർത്തി എങ്ങനെ മഹാദേവനായി ?
ചോദ്യങ്ങൾ ഒരുപാട് അവശേഷിക്കുന്നു...

No comments:

Post a Comment