Monday, 5 September 2016

ആര്യ ധർമ്മം

പ്രോട്ടോ ഇറാനിയൻ ഇന്ത്യൻ മതവും പരിണാമവും 

                      ഇന്നത്തെ നിലയിലുള്ള ഹിന്ദു മതം ഉണ്ടാകുന്നതിനും മുൻപുള്ള പ്രോട്ടോ ഇൻഡോ ഇറാനിയൻ മതമാണ് ബ്രാഹ്മണിസം. ഒരുപാട് മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ഫലമായാണ് ഇന്ന് കാണുന്ന തരത്തിൽ ഹിന്ദു മതം എത്തിച്ചേർന്നത്.
ബ്രാഹ്മണിസത്തിനും സൗരാഷ്ട്ര മതത്തിനും മുൻപുള്ള ആളുകൾ പല മതങ്ങളിലും പല ദൈവങ്ങളിലും വിശ്വസിച്ചിരുന്ന ആളുകൾ ആയിരുന്നു. പ്രകൃതി ശക്തികളെ ആരാധിച്ചിരുന്ന ആളുകൾ അഗ്നി, ജലം എന്നിവയ്ക്കായിരുന്നു മുഖ്യ സ്ഥാനം നൽകിയിരുന്നത്. എല്ലാ നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപും അഗ്നിക്കും ജലത്തിനും തങ്ങളുടെ നിവേദ്യങ്ങൾ അർപ്പിക്കുന്ന ചടങ്ങു അന്ന് നില നിന്നിരുന്നു. നെയ്യ്, പാല് ചില ഇലകൾ ഇടിച്ചു പിഴിഞ്ഞ് എടുത്ത ചാറ്(സോമ ബ്രാഹ്മണ മതത്തിലും ഹോമ സൗരാഷ്ട മതത്തിലും ) മുതലായവ യജ്ഞത്തിൽ അഗ്നിക്കും യജ്ഞത്തിന് ശേഷം വരുണനും അർപ്പിക്കുന്ന ഇതിന്റെ പരിഷ്കരിച്ച രൂപം ബ്രാഹ്മണ മതത്തിൽ യജ്‌ഞം എന്ന പേരിൽ ഇന്നും കാണാവുന്നതാണ്. സൗരാഷ്ട്ര മതത്തിൽ ഇത് യസ്‌ന എന്നറിയപ്പെട്ടു. ഇരു മതത്തിലും അഗ്നിയും വരുണനും ശക്തരായ ദൈവങ്ങൾ ആയിരുന്നു. പ്രോട്ടോ ഇന്ത്യൻ മതങ്ങളിലെ നിരവധി ദേവതകൾക്ക് യജ്ഞത്തിൽ അർച്ചനകൾ നൽകിയിരുന്നു. അഗ്നി, വരുണ, ഗൗഷ് ഉർവൻ, സോമ, അസ്മാൻ, സം, ഹുവർ, മാഹ്, വാത, വായു മുതലായവ അവയിൽ ചിലതാണ്.
               പ്രപഞ്ചത്തിന്റെ തുടർച്ചക്ക് ആധാരമായി നിലനിൽക്കുന്ന ഒരു നിയമം ഉണ്ടെന്നും, അതാണ് ഈ പ്രപഞ്ചത്തിന്റെ കാര്യ കാര്യങ്ങൾക്ക് ഹേതു ആയി വർത്തിക്കുന്നത് എന്നും ഇവർ വിശ്വസിച്ചിരുന്നു. ബഹ്മണ മതത്തിൽ ഇത് റ്ഥ എന്നും സൗരാഷ്ട്ര മതത്തിൽ ഇത് ആഷ എന്നും അറിയപ്പെട്ടു, മനുഷ്യരെ നേരായ മാർഗ്ഗത്തിൽ നിന്നും അകത്തുന്ന ശക്തി ആണ് ആഷ എന്നും അതാണ് സംസാര ദുരിതങ്ങൾക്ക് കാരണം ആയി ഭവിക്കുന്നതും എന്നാണ് പറയപ്പെട്ടിരുന്നത്.

               കാലക്രമത്തിൽ വരുണനും അഗ്നിയും വലിയ ശക്തരായി ഉയർത്തപ്പെടുകയും  അസുര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. അസുര എന്ന പദത്തിന് നല്ലതോ ചീത്തയോ ആയ ശക്തിയോടു കൂടിയ ദേവതകൾ എന്ന് മാത്രമേ അർഥം ഉള്ളൂ, നല്ല ശക്തിയോടു കൂടിയ അസുരന്മാരെ ആദിത്യൻ എന്നാണ് ബാഹ്മണ മതത്തിൽ വിളിച്ചിരുന്നത് അവരുടെ നേതൃത്വം വരുണനായിരുന്നു. ദുഷ്ട ശക്തികളായ അസുരന്മാരെ ദാനവൻ എന്ന് വിളിച്ചിരുന്നു വൃതനായിരുന്നു അവരുടെ നേതൃത്വം.
മിത്ര ആര്യമാൻ മുതലായ ദേവതകൾ പിന്നീട് ഉപദേവതകളോ സഹായ ദേവതകളോ  ആയി മാറി. വെരെത് രഗ്ന എന്ന പേരിൽ യുദ്ധത്തിൽ മിത്രൻമാരെ സഹായിക്കുന്ന ഒരു ദേവത ഇൻഡോ പേർഷ്യൻ മതങ്ങളിൽ ഉണ്ടായിരുന്നു, ബ്രാഹ്മണ മതത്തിൽ എത്തിച്ചേരുമ്പോൾ യുദ്ധ ദേവതയുടെ പേര് ഇന്ദ്രൻ എന്നായി മാറുന്നു. വളരെ സോമ രസം കുടിച്ചു മദിച്ചു യുദ്ധാസക്തനായി കാണപ്പെടുന്ന ഈ ദേവത മനുഷ്യരുടെ യജ്ഞങ്ങളിലൂടെ  ശക്തി സംഭരിക്കുകയും തന്റെ ഭക്തർക്ക് യുദ്ധത്തിൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിരുന്നു. യുദ്ധത്തിലൂടെ തന്റെ ശക്തി നിലനിർത്താൻ ശ്രമിക്കുന്ന ദുഷ്ടനായ ഒരു അസുരനായാണ് സൗരാഷ്ടമതത്തിൽ ഇന്ദ്രനെ കണക്കാക്കുന്നത്, അത് കൊണ്ട് തന്നെ ഇന്ദ്രൻ അവർക്ക് മനുഷ്യനെ വഴി തെറ്റിക്കുന്ന ഒരു ദുർ ദേവത ആയിരുന്നു.

                ഋഗ് വേദത്തിൽ ഇന്ദ്രനോടുള്ള ഭക്തിയേക്കാൾ ഭയം ആണ് നമുക്ക് കാണാനാവുക, മഴയെയും മിന്നലിനെയും വെള്ളത്തെയും  നിയന്ത്രിക്കുന്ന ഇന്ദ്രനാണ് ആര്യന്മാരെ സഹായിക്കുന്നത്, ഋഗ് വേദം സൂക്തം 41  ശ്ലോകം 8  എത്തുമ്പോൾ ഞങ്ങളെ കൂടുതൽ ഫലഫൂയിഷ്ടം ആയ കൃഷി ഭൂമിയിലേക്ക് നയിക്കേണമേ ഇടക്ക് ഞങ്ങളെ സങ്കടങ്ങളിൽ അകപ്പെടുത്തരുതേ എന്ന പ്രാർത്ഥന കാണാവുന്നതാണ് അതായത് മുഖ്യ വരുമാനം പശുക്കളെ വളർത്തുന്നതാണെങ്കിലും ഇവർ കൃഷിയും ചെയ്തിരുന്നെന്നും കൂടുതൽ നല്ല കൃഷി സ്ഥലം  തേടിയുള്ള ഒരു യാത്രയിൽ ആവാം ഈ ശ്ലോകങ്ങൾ എഴുതപ്പെട്ടത് എന്ന് വേണം കരുതാൻ.  സരസ്വതി നദി വറ്റി വരളുന്ന കാഴ്ച ഋഗ് വേദത്തിൽ കാണാവുന്നതാണ്.

            ആര്യന്മാരുടെ  മതം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല. എന്നാൽ സൗരാഷ്ട്ര മതത്തിൽ അഹുര  മസ്ദ എന്ന പേരിൽ അഗ്നിക്കും വരുണനും മുകളിലായി ഒരു ഏക ദൈവം വരികയും, നല്ലതു ചീത്തയുമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം അഹുര മസ്‌ദയിൽ നിക്ഷിപ്തമാവുകയും ചെയ്തു. ആഗ്ര മന്യു എന്ന പേരിൽ ദുഷ്ട ശക്തി ഉണ്ടാവുകയും ഭൂമിയിൽ നടക്കുന്ന എല്ലാ ദുഷ്ട സത് പ്രവൃത്തികളും അഹുര  മസ്‌ദയും ആഗ്ര മന്യുവും തമ്മിലുള്ള യുദ്ധത്തിന്റെ ഫലമാണ് എന്ന് പറയുകയും ചെയ്യുന്നു.

             അഹുര മസ്‌ദയുടെ വരവോടു കൂടി ലോകത്തിലെ തന്നെ ആദ്യത്തെ ഏക ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ മതം എന്ന പദവി സൗരാഷ്ട്ര മതത്തിനു സ്വന്തമായി. അഹുര എന്ന പദത്തിന് അസുര എന്ന പദത്തിനോടുള്ള സാമ്യവും മസ്ദ എന്ന പദത്തിന് മർദ്ദ എന്ന പദത്തിനോടുള്ള സാമ്യവും കണക്കിലെടുത്താൽ, ഇന്ദ്രൻ മുതലായ അസുരന്മാരുടെ മേലെ ജയിക്കാൻ കഴിവുള്ളവൻ എന്ന രീതിയിൽ വ്യാഖാനിക്കാം. പുതിയ ദൈവം എന്നത് സൗരാഷ്ട്രരുടെ സൃഷ്ടി ആവാം, അന്ന് വരെ ഇല്ലാതിരുന്ന ഒരു പുതിയ ദൈവത്തെ കൊണ്ട് വന്നതിലൂടെ പ്രോട്ടോ ഇന്ത്യൻ ഇറാനിയൻ മതങ്ങളുടെ അടിസ്ഥാന ശിലകൾക്ക് മേലെ കെട്ടിപ്പൊക്കിയ പുതിയ ഒരു മതത്തിന്റെ പിറവിക്കും, ഒരു കാലത്തിൽ പേർഷ്യയുടെ ഔദ്യോഗിക മതം എന്ന നിലയിലേക്ക് വളരുന്നതിനും ഇതിനു സാധിച്ചുവെങ്കിലും ഇസ്ലാം മതത്തിന്റെ വരവോടു കൂടി സൗരാഷ്ട്ര മതംപേർഷ്യയിൽ  വേരറ്റു പോയി. അന്ന് നാട് വിട്ടോടി വന്ന ചിലരിലൂടെ ഇന്ത്യയിൽ ഇന്നും ഈ മതം നിലനിൽക്കുന്നു.

               ആര്യന്മാർ ഇറാനിൽ നിന്ന് വന്നവരാണോ അല്ലയോ എന്നുള്ള വാദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ആര്യൻ ഇന്നവേഷൻ തിയറി ഉണ്ടാക്കിയ മാക്സ് മുള്ളർ തന്നെ തന്റെ തിയറിയെ പിന്നീട് തള്ളി കളഞ്ഞിരുന്നു., ഋഗ്വേദത്തിൽ മറ്റേത് ദേവനെക്കാളും ശക്തനും ദേവന്മാരുടെ അധിപനും ഇന്ദ്രൻ തന്നെയാണ്. ഇന്നുള്ള ഹിന്ദു മതത്തിൽ ഉള്ള മുഖ്യ ദൈവമായ വിഷ്ണുവിനെപ്പറ്റി പറയുന്നതിന് അദ്ദേഹം ഇന്ദ്രന്റെ സുഹൃത്തും യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കുന്നആളും  ആണെന്നാണ്. മൂന്ന് ചുവടു കൊണ്ട് പതിനാലു ലോകവും അളന്നു എന്ന് പറയുന്നരണ്ടാം അധ്യായത്തിലെ സൂക്തം 21 ശ്ലോകം 16ൽ ആണ് അദ്ദേഹത്തിന്റെ ശക്തി വെളിവാക്കുന്നത്. യുദ്ധത്തിൽ തങ്ങളെ സഹായിക്കണം ശത്രുക്കളിൽ നിന്ന് തങ്ങളെയും സമ്പത്തിനെയും കാക്കണം എന്ന് പലയിടത്തും ഇന്ദ്രനോടാണ് അപേക്ഷിക്കുന്നത്.. ഇന്നത്തെ ഹിന്ദു മതത്തിലെ ശിവനെ വേദത്തിൽ ആദ്യമായി പ്രതിപാദിക്കുന്നത് സൂക്തം 114ൽ ശ്ലോകം1ൽ ആണ് വേദത്തിൽ അദ്ദേഹം രുദ്രൻ എന്ന് അറിയപ്പെടുന്നു. 

             



No comments:

Post a Comment