Friday, 23 September 2016

എഴുതലിന്റെ ചരിത്രം.


ബ്രാഹ്മി ലിപി.. 

     
അശോകന്റെ ശിലാ ലിഖിതം
ഭാരതത്തിന്റെ ചരിത്രത്തിൽ മറ്റേത് ലിപിയെക്കാളും പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു ബ്രാഹ്മി. ഋഗ്വേദത്തിനു ക്രി.മുൻപ് 3000 വർഷമാണ് ചരിത്രകാരന്മാർ പഴക്കം കണക്കാക്കിയിരിക്കുന്നത്,  വളരെ വർഷം  വായ്മൊഴി മാത്രമായി നിലനിന്നതിനു ശേഷമാണ് ഇത് എഴുതി സൂക്ഷിക്കാൻ ആരംഭിച്ചത്. സംകൃത ഭാഷ ആയിരക്കണക്കിന് വർഷം വായ്മൊഴി ആയി നിലനിന്നതിനു ശേഷമാണ് ദേവനാഗരി ലിപിയിൽ എഴുതാൻ ആരംഭിക്കുന്നത് എന്നാൽ അശോകന്റെ ശിലാ ഫലകങ്ങളിൽ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും കണ്ടെടുത്ത പല ലിഖിതങ്ങളും ബ്രാഹ്മി ലിപിയിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. ഏഷ്യയിലെ പല ഭാഷകളുടെയും മാതൃ ഭാഷ ബ്രാഹ്മിയാണ്. അരാമിക്  ഭാഷയ്ക്ക് ഈ ഭാഷയുമായി സാമ്യം ഉള്ളത് കൊണ്ട് അരാമിക്  ഭാഷയിൽ നിന്നാണ് ബ്രാഹ്മി ഉണ്ടായത് എന്ന് ചില ഭാഷാ വിദഗ്ധർ  ആഭിപ്രായപ്പെടുമ്പോഴും, അരാമിക്  പോലെ വലതു നിന്നും ഇടത്തോട്ട് അല്ല ബ്രഹ്മി എഴുതുന്നത്എന്ന വലിയ വ്യത്യാസം നിലനിൽക്കുന്നു. ഭാഷാ വിദഗ്ധരുടെ ഒരു പാരികല്പന എന്നതിൽ കവിഞ്ഞു  ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. പുരാതന ഭാരതം എന്നത് ഇന്നത്തെ ഇറാൻ, ഇറാഖ് മുതൽ പാകിസ്ഥാനും പഞ്ചാബും വരെ മാത്രം നീണ്ടു കിടന്ന ഒരു  ഭൂ പ്രദേശമായി കണക്കാക്കിയാൽ ഇത് ശരിയാണ്. ഹിന്ദു-അറബി സംഖ്യാ സമ്പ്രദായം ബ്രാഹ്മി ലിപിയുടെ ഭാഗമായിരുന്നു. ഏഷ്യയുടെ പല ഭാഗങ്ങളിൽ നിന്നും ബ്രാഹ്മി ലിപിയിലുള്ള എഴുത്തുകൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം ഭാഷകളുടെ മാതൃ ഭാഷ എന്ന് പറയാവുന്ന ഒരു ഭാഷയാണ് ബ്രാഹ്മി.

     കേരളത്തിൽ  കാലടിയിൽ നിന്നും 2014 ൽ ഉത്‌ഖനനത്തിൽ കണ്ടെടുത്ത  കന്മഴുവിൽ ബ്രാഹ്മി ലിപിയിൽ എഴുതിയിരിക്കുന്നതിന്റെ  കാലപ്പഴക്കം നിർണയിച്ചിരിക്കുന്നത് അത് നവീന ശിലാ യുഗത്തിൽ നിർമ്മിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെ നോക്കിയാൽ സിന്ധു നദീ തട സംസ്കാരത്തെക്കാൾ  വളരെ  മുൻപ് ബ്രാഹ്മി ലിപി നിലവിൽ ഉണ്ടായിരുന്നു എന്ന് ഊഹിക്കാം. സിന്ധു നദീ തട സംസ്കാരത്തിന്റെ അവശേഷിപ്പുകളിൽ നിന്നും കിട്ടിയ മൺ ഫലകങ്ങളിൽ കാണപ്പെടുന്ന എഴുത്തുകൾ ഏത് ഭാഷ ആണെന്നോ എന്താണെന്നോ കൃത്യമായി ഇത് വരെ കണ്ടെത്തിയിട്ടില്ല എങ്കിലും ബ്രാഹ്മിക്ക് ഹാരപ്പൻ-മോഹൻ ജദാരോ എഴുത്തുകളുമായുള്ള സാമ്യം കണക്കാക്കി ബ്രാഹ്മി പുരാതന ഇന്ത്യൻ എഴുത്ത് ആണ് അല്ലാതെ ഇത് അരാമിക് ഭാഷയുടെ സ്വാധീനത്താൽ ഇന്ത്യക്ക് പുറത്ത് ഉണ്ടായതാണ് എന്ന അഭിപ്രായം. ഭൂരിപക്ഷവും തള്ളിക്കളയുന്നു. . തമിഴ് നാട്ടിലെ കൊടുമനാൽ,പൊരുന്താൽ എന്നിവിടങ്ങളിൽ നിന്നും ബി.സി.ഇ. 5 ൽ എഴുതപ്പെട്ട ബ്രാഹ്മി-തമിഴ് ,പ്രാകൃത്-ബ്രാഹ്മി എഴുത്തുകൾ ഈയിടക്ക് ധാരാളം കണ്ടെത്തിയിട്ടുണ്ട്.

  ജൈന മതത്തിന്റെ ആദ്യ തീർത്ഥങ്കരനായ ഋഷഭാനാഥൻ ബ്രാഹ്മി ലിപിയും അംഖ  സമ്പ്രതായവും  തന്റെ പുത്രിമാരായ ബ്രാഹ്മിക്കും സുന്ദരിക്കും  ഉപദേശിച്ചു കൊടുത്തതായി ജൈന മത ഗ്രൻഥങ്ങളിൽ കാണാം. അദ്ദേഹത്തിന്റെ ഒരു പുത്രിയുടെ പേരും ബ്രാഹ്മി എന്നായിരുന്നു. ജൈന മതം ബ്രാഹ്മണ മതത്തിൽ നിന്നാണ് ഉണ്ടായത് എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ പറഞ്ഞത് ഹിന്ദു മതം എന്ന് എന്നറിയപ്പെടുന്ന പഴയ ബ്രാഹ്മണ ധർമ്മം ഇന്ത്യയിൽ വേരൂന്നുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപ് നില നിന്നിരുന്ന ഒരു മതമാണ് ജൈന മതം എന്നാണ്. ഋഗ്വേദം 10.12.166 ൽ തന്റെ ശത്രുക്കളുടെ മേൽ വിജയം നേടാനായി ഋഷഭ ദേവനെ സഹായിക്കാനായി രുദ്രനോട് സഹായം അഭ്യർത്ഥിക്കുന്ന ഒരു ശ്ലോകം കാണാവുന്നതാണ്.ക്രിസ്തുവിനും 3000 വര്ഷം മുൻപ് ആവാം ഋഗ്വേദ രചന എന്ന് കണക്കാക്കുന്നു, അതിനും ഒരുപാട് വർഷങ്ങൾ മുൻപാവണം  ഋഷഭ നാഥന്റെ കാലഘട്ടം അത് വെച്ച് നോക്കുമ്പോൾ  ബ്രാഹ്മി ലിപിയും അതി പുരാതന എന്ന് പറയാവുന്നതാണ്.

     സംസ്കൃതം ആ കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്ന് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല ഹിന്ദു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്, വായ്മൊഴിയായി വേദങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്തിരുന്നു എന്ന് പറയപ്പെടുന്നത്, എന്നാൽ ഇത് എഴുതി സൂക്ഷിക്കുന്നത് വളരെ കാലങ്ങൾക്ക് ശേഷമാണ്. സ്വന്തമായി ലിപി സമ്പ്രദായം ഇല്ലാത്ത ഒരു ഭാഷ എങ്ങനെയാണ് ഇത്രയധികം വ്യാകരണ ശുദ്ധതയോടെ വെറുമൊരു വായ്മൊഴി ആയി കാലങ്ങളോളം നിലനിന്നത് എന്ന് വളരെ അത്ഭുതകരമായ വസ്തുതയാണ്. സംസൃതം എന്ന പദത്തിന്റെ അർത്ഥം തന്നെ സംസ്കരിച്ചത് എന്നത് ആകുമ്പോൾ ഏതിൽ  നിന്നും സംസ്കരിച്ചത് എന്ന് സ്വാഭാവികമായും ചോദ്യം ഉയരുന്നു. പ്രാകൃതം എന്ന ഭാഷയിൽ നിന്നാണ് ഇത് സംസ്കരിച്ചത് എന്ന് പറയുമ്പോൾ സംസ്‌കൃതം സമൂഹത്തിലെ ഉയർന്ന ജാതിയുടെ ഭാഷയായിരുന്നു എന്നും പ്രകൃതം എന്നത് മറ്റു സാധാരണ ആളുകളുടെ സംസാര ഭാഷ ആയിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു.

    അശോക ചക്രവർത്തിയുടെ ബ്രാഹ്മിക്  എഴുത്തിൽ നിന്നും രൂപപ്പെട്ടതായിരുന്നു ഗുപ്‌ത സാമ്രാജ്യത്തിലെ എഴുതൽ രീതി, ഇതിൽ നിന്നും രൂപ പരിണാമം സംഭവിച്ച എഴുത്തുകളാണ് നാഗരി, ശാരദ, സിദ്ധം എഴുത്തുകൾ. ഇന്ത്യയിൽ ഇന്ന് കാണുന്ന ദേവനാഗരി, ഗുരുമുഖി, ആസാമി, ബംഗാളി, ടിബറ്റൻ എഴുത്തുകൾ മേൽപറഞ്ഞ എഴുത്തുകളിൽ നിന്നുമുണ്ടായതാണ്. ഭാരത ചരിത്രം പരിശോധിച്ചാൽ മറ്റു ഏതൊരു എഴുത്തിനേക്കാളും പുരാതനവും മഹത്തരവുമായ ഒരു ചരിത്രം ബ്രാഹ്മി ലിപിക്ക് ഉണ്ടായിരുന്നു എന്ന് കാണാം..
         സംസ്കൃതം ദേവ ഭാഷ എന്ന് പറയുന്നതിലും നല്ലത് അത് വേദ ഭാഷ എന്ന് പറയുന്നതാകും, സമൂഹത്തിലെ ഉയർന്ന ജാതിയിലുള്ള ബ്രാഹ്മണർ മാത്രമാണ് സംസ്കൃത ഭാഷ ഉപയോഗിച്ചിരുന്നത്, അതും വേദ മന്ത്രങ്ങളുടെ ജപത്തിൽ മാത്രം. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണ മതത്തിൽ നിന്നും സനാതന ധർമ്മം എന്ന നിലയിലേക്ക് ഇന്നത്തെ ഹിന്ദു മതത്തിനു പരിണാമം ഉണ്ടകുന്നത് വരെ പല ഭാഷകലും എഴുതിയിരുന്നത് ബ്രാഹ്മി ലിപിയിലായിരുന്നിരിക്കാം...

No comments:

Post a Comment