അബ്രാഹ്മിക്..
അബ്രാഹാമിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന ജൂത, ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങൽ ഉത്ഭവിച്ചത് മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിലാണ്. ഇറാഖിലും ഇസ്രായേലിലും സൗദി അറേബ്യയിലുമായി അതങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അബ്രഹാമിനെ പറ്റി അദ്ദേഹം നടത്തിയ യാത്രയെപ്പറ്റിയെല്ലാം പഴയ നിയമം ബൈബിളിൽ ഉല്പത്തിയുടെ പുസ്തകതത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് തന്റെ പിതാവായ തേരഹിനെ വിട്ടു പിരിഞ്ഞു ഉർ എന്ന സ്ഥലത്തു നിന്നും ആരംഭിക്കുന്ന വലിയ ഒരു യാത്ര. യാത്രയുടെ കാരണമായി പറയുന്നത് ദൈവം ബഹു ദൈവ വിശ്വാസികളെ വെറുക്കുകയും തന്നിൽ മാത്രം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിനായി ദൈവം അബ്രഹാമിനെ തിരഞ്ഞെടുക്കുകയായിരുന്നു. അബ്രാഹം തന്റെ ഭാര്യയായ സാറയോടും ജ്യേഷ്ട പുത്രനായ ലോത്തിനോടുമൊപ്പം ഉർ എന്ന സ്ഥലത്തു നിന്നും ദൈവ രാജ്യമായ കാണാൻ ദേശം തേടി യാത്ര ആരംഭിക്കുന്നു.
ഉർ എന്ന നഗരം ഇന്നത്തെ ഇറാക്കിൽ ആണ് എന്നാണ് പറയപ്പെടുന്നത്, ഉത്‌ഖനനം നടത്തി ഉർ ആയിരുന്നു ആദ്യത്തെ ലോകത്തിലെ ആദ്യത്തെ നഗരം എന്ന് നമ്മൾ ചരിത്ര ക്ളാസുകളിൽ പഠിക്കുന്നു. എന്നാൽ ഉർ എന്ന പദത്തിന് നഗരം എന്ന് മാത്രമേ അർത്ഥം ഉള്ളു, അത് ഇന്ന് നമ്മൾ പറയുന്ന ഉർ തന്നെ ആയിരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല. അങ്ങനെ ആണെന്ന് പഴയ നിയമത്തിൽ പറയുന്നുമില്ല. ജൂത മത പണ്ഡിതനായ ഫ്ളേവിയസ് ജോസഫിന്റെ അഭിപ്രായ പ്രകാരം ഉർ എന്നത് ഇന്നത്തെ ഇറാനും ഇറാഖിനും തമ്മിൽ അതിർത്തി പങ്കിടുന്ന ഏതോ ഒരു ഗ്രാമമാണ് എന്നതാണ്, മറ്റു ചിലരുടെ അഭിപ്രായത്തിൽ ഉർ നഗരം അഫ്ഗാനിസ്ഥാനിനും പഴയ ഇന്ത്യക്കും ഇടയിലുള്ള ഏതോ നഗരം ആവാം എന്നും അഭിപ്രായപ്പെടുന്നു.
അബ്രഹാം തന്റെ പിതാവിനോടും തന്റെ ജനതയോടും പിരിയാനുണ്ടായ കാരണം ബഹു ദൈവ വിശ്വാസികളായ ആ സമൂഹത്തിൽ നിന്നും ഏക ദൈവത്തിലേക്കുള്ള അബ്രഹാമിന്റെ മാറ്റമാണ്. യഹോവ (അങ്ങനെ ഒരിടത്തും ദൈവത്തെ അബ്രഹാം വിളിച്ചിട്ടില്ല ) അബ്രഹാമിനെ തിരഞ്ഞെടുത്തു എന്ന് പറയുന്നതിലും നല്ലത് അബ്രഹാം ദൈവത്തെ തിരഞ്ഞെടുത്തു എന്ന് പറയുന്നതാവും.
ഇനിയല്പം മുന്നോട്ടു പോയിട്ട് പിന്നോട്ട് വരാം...
സൊരാഷ്ട്രരും സൊരാഷ്ട്ര മതവും
ക്രിസ്തുവിനു മുൻപ് 1300 നും 1700 നും ഇടയിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് സൊരാഷ്ട്രർ അഥവാ അവാസ്ത. ഇന്നത്തെ ഇറാനിലോ അഫ്ഗാനിസ്ഥാനിലോ ആവാം അദ്ദേഹം ജനിച്ചത്. ഇസ്‌ലാം മതം എത്തുന്നതിനു മുൻപ് പഴയ പേർഷ്യയിലെ ഔദ്യോഗിക മതമായിരുന്നു. സൊരാഷ്ട്ര മതം. പാഴ്സികൾ എന്ന പേരിൽ ഇന്നും ഇവർ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ചെരുപ്പുകളുടെ വ്യാപാരം ചെയ്തിരുന്ന അദ്ദേഹം അന്ന് വരെ ഉണ്ടായിരുന്ന വിശ്വാസങ്ങളിൽ നിന്നും വിഭിന്നമായി ഏക ദൈവത്തിൽ അധിഷ്ഠിതമായ ഒരു മതത്തിനു രൂപം കൊടുക്കുകയും തനിക്ക് ദൈവമായ അഹുര മസ്‌ദയിൽ നിന്നാണ് ഈ വെളിപാട് ഉണ്ടായത് എന്ന് അവകാശപ്പെടുകയും ചെയ്തു,
സൊരാഷ്ട മതത്തിനു ഹിന്ദു മതവുമായുള്ള സാമ്യം.
അദ്ദേഹം എഴുതിയ ദേവ സ്തുതികൾ ഗാഥ എന്ന പേരിലാണ് അറിയപ്പെടുന്നത്.പൂജാദി കർമങ്ങൾ യസ്‌ന എന്ന പേരിൽ അറിയപ്പെടുന്നു, ഹിന്ദു മതത്തിലെ യജ്‌ഞം പോലെ തന്നെ ജലം മറ്റു ഹോമ ദ്രവ്യങ്ങൾ എന്നിവ അർപ്പിക്കുന്ന ചടങ്ങാണ് ഇത്. അംഗ്രേ മന്യു എന്ന ദുഷ്ട ശക്തിക്ക് മേൽ അഹുര മസ്ദ വിജയിക്കാനായി നടത്തുന്ന ചടങ്ങാണ് ഇത്.ഹോമ എന്നറിയപ്പെടുന്ന ചെടിയെക്കുറിച്ചും ഇതിൽ വിശദീകരണം ഉണ്ട്, ഹിന്ദു മതത്തിലെ സോമ, എന്നറിയപ്പെടുതുന്ന ചെടി തന്നെയാണ് ഇത്.
ദേവ എന്ന പേരിൽ അറിയപ്പെടുന്ന ശക്തികൾ, ഹിന്ദു മതത്തിൽ ദേവാന്മാർ സത് മൂർത്തികൾ ആണെങ്കിൽ മനുഷ്യരെ വഴി തെറ്റിക്കുന്ന ദുർ മൂർത്തികൾ ആണ് സൊരാഷ്ട്ര മതത്തിൽ ദേവകൾ. ഇന്ദ്രനും സർവനും (രുദ്ര) എല്ലാം ഇവിടെ ദുർ മൂർത്തികൾ ആണ്.
അന്ന് പേർഷ്യയിൽ നിലനിന്നിരുന്ന ജാതി, ബഹുദൈവ വിശ്വാസം, ബഹു ഭാര്യത്വം എന്നിവയയെ എതിർത്തു കൊണ്ടാണ് അദ്ദേഹം ഏക ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു പുതിയ മതം കെട്ടിപ്പടുത്തത്.
ഇന്നും പൂർണമായും തുടച്ചു മാറ്റാൻ പറ്റാത്ത ജാതി വ്യവസ്ഥക്കും മറ്റും എതിരെ എന്ന നിലയിലാണ് ഈ മതം ഉയർന്നു വന്നത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, ഇന്നത്തെ ഹിന്ദു മതത്തിനും സൊരാഷ്ട്ര മതത്തിനും ഒരു പൊതു പൂർവികർ ഉണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല.
ജാതി വ്യവസ്ഥ നിലനിന്നിരുന്ന ഒരു സമൂഹത്തിൽ ചെരിപ്പുകൾ ഉണ്ടാക്കുന്നതും വിൽക്കുന്നതുമെല്ലാം വളരെ താഴ്ന്ന ജാതിയിൽ ഉള്ള ആളുകളുടെ ജോലി ആയി കണക്കാക്കിയിരുന്ന ഒരു കാലത്ത് ചെരുപ്പ് വ്യാപാരം നടത്തിയിരുന്ന ഒരാൾ പുരോഹിതനായിരുന്നു എന്ന് പറയുന്നത് ചില സംശയങ്ങൾക്കും ഇട നൽകുന്നു. അദ്ദേഹം സമൂഹത്തിൽ നേരിട്ട പ്രശ്നങ്ങൾ ആവാം ദേവന്മാരെയും അവരെ പൂജിക്കുന്നവരെയും എതിർത്തു പുതിയൊരു മതത്തിന്റെ സൃഷ്ടിക്ക് കാരണമായത്.
വീണ്ടും അബ്രഹാമിലേക്ക്....
പുതിയൊരു മതത്തിന്റെ സൃഷ്ടിക്ക് കാരണം ദൈവ വിളി ആണെന്ന് വിശ്വസിക്കാൻ ദൈവ വിശ്വാസികൾക്ക് സാധിക്കുമെങ്കിലും, അത് യുക്തി വാദികളെ തൃപ്തി പെടുത്തില്ല. ബഹു ദൈവ വിശ്വാസം എന്നത് മനുഷ്യർ ഉണ്ടായ കാലം മുതൽ നിലനിൽക്കുന്ന ഒരു കാര്യമാണ്. അബ്രാഹം എന്ന പേരിൽ ഒളിഞിരിക്കുന്ന ഒരു രഹസ്യം ബ്രാഹ്മൻ എന്നതിന്റെ വിപരീതം അബ്രാഹ്മൻ എന്നതാണ്. ബ്രാഹ്മണൻ അല്ലാത്തവൻ അബ്രാഹ്മണൻ എന്ന സാമാന്യ യുക്തി പ്രയോഗിച്ചാൽ ഒരു കാലത്ത് ബ്രാഹ്മണ്യ മതത്തെ എതിർത്ത് വെളിയിൽ പോയവർ അല്ലെങ്കിൽ ഹിന്ദു സുരാഷ്ട്ര മതത്തിന്റെ പൂർവിക മതത്തിൽ നിന്നും വേർപെട്ടു പോയവരും ആവാൻ സാധ്യത ഉണ്ട് .ഇറാൻ മുതൽ ഇന്ത്യ വരെ നീണ്ടു കിടന്ന ഒരു സംസ്കാരത്തിന്റെ, അവിടെ നിലനിന്നിരുന്ന ഏതോ ആദിമ മതത്തിന്റെ ബാക്കി പത്രം മാത്രമാണ്ഇന്ന് കാണുന്ന മതങ്ങൾ എല്ലാം.
അബ്രാഹാമിന്റെ ആദ്യത്തെ പേര് അബ്രാം എന്നായിരുന്നു. പിന്നീട് ദൈവം ഇനി മുതൽ നീ അബ്രാഹം എന്ന് അറിയപ്പെടും എന്ന് പറയുന്നത് പഴയ നിയമം ബൈബിളിൽ കാണാം. അബ്രാഹം ബ്രാഹ്‌മൻ, സാറായ് സരസ്വതി, ഹഗ്ഗാർ ഹക്ര എന്നിങ്ങനെ ഇവയെ ഒക്കെ ബന്ധപ്പെടുത്തിക്കൊണ്ടു പല തിയറികളും പലരും ഉണ്ടാക്കിയിട്ടുണ്ട്. ഇവ ഒക്കെയും ഊഹാപോഹങ്ങൾ എന്ന് പറഞ്ഞു തള്ളിക്കളയാമെങ്കിലും പേരിലെ സാമ്യം തള്ളിക്കളയാൻ പറ്റുന്നതല്ല. അബ്രഹാമിന്റെ കാല ഘട്ടം കൃത്യമായി കണക്കു കൂട്ടാൻ സാധിച്ചിട്ടില്ല, ആദത്തിനും ഹവ്വായ്‌ക്കും ശേഷം ജൂത ക്രിസ്‌തീയ ഇസ്ലാമിക് മതങ്ങളിൽ അത്രയധികം പ്രാധാന്യം ഉള്ള വ്യക്തിത്വമാണ് അബ്രാഹം. അബ്രാഹാം ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ് എന്നു കരുതുന്ന ചരിത്രകാരന്മാരും കുറവല്ല.

No comments:
Post a Comment